advertisement

വിഎസിന്റെ പത്മവിഭൂഷൺ സ്വീകരിക്കില്ല; ജനങ്ങൾ നൽകുന്ന സ്ഥാനമാണ് വലുതെന്ന് കുടുംബം

Last Updated:

വി എസ് ഉണ്ടായിരുന്നെങ്കിൽ ഈ പുരസ്‌കാരം നിരസിക്കുമായിരുന്നെന്ന് സിപി‌എം ജനറൽ സെക്രട്ടറി എം എ ബേബി നേരത്തെ പ്രതികരിച്ചിരുന്നു

Rapid Read
വി എസ് അച്യുതാനന്ദൻ
വി എസ് അച്യുതാനന്ദൻ
തിരുവനന്തപുരം: മരണാനന്തര ബഹുമതിയായി വി എസ് അച്യുതാനന്ദന് കേന്ദ്ര സർക്കാർ നൽകിയ പത്മവിഭൂഷൺ കുടുംബം സ്വീകരിക്കില്ല. പാർട്ടി നിലപാടും മുൻപ് കമ്മ്യൂണിസ്റ്റ് നേതാക്കൾ സ്വീകരിച്ച നിലപാടുകളും പരിഗണിച്ചാണ് തീരുമാനമെന്ന് കുടുംബത്തോട് അടുത്ത വൃത്തങ്ങൾ ന്യൂസ് 18നോട് പറഞ്ഞു. പുരസ്കാരം വാങ്ങുന്നതിൽ പാർട്ടി എന്ത് നിലപാട് എടുക്കമോ അതായിരിക്കും കുടുബത്തിനുമെന്ന് മകൻ അരുൺ‌കുമാർ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കുടുംബത്തോട് അടുത്തവൃത്തങ്ങള്‍ പത്മവിഭൂഷൺ വാങ്ങേണ്ടതില്ലെന്നാണ് തീരുമാനമെന്ന് വ്യക്തമാക്കിയത്.
മുൻകാലങ്ങളിൽ ഇത്തരം പുരസ്കാരങ്ങൾ നിരസിച്ചിരുന്ന നിലപാടാണ് പാർട്ടി നേതാക്കൾ‌ സ്വീകരിച്ചത്.  ഇപ്പോഴും ഇതുതന്നെയാണ് പാർട്ടി നിലപാട്. പുരസ്കാരത്തിനർഹരായവർ ജീവിച്ചിരുന്നപ്പോഴായിരുന്നു മുൻപ് പുരസ്കാരങ്ങൾ ലഭിച്ചത്. വി എസ് ജീവിച്ചിരിപ്പില്ലാത്ത സാഹചര്യത്തിൽ കുടുംബം തീരുമാനിക്കട്ടേയെന്നാണ് പാർട്ടി ജനറൽ സെക്രട്ടറി പ്രതികരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് പത്മവിഭൂഷൺ ബഹുമതിക്ക് വി എസ് അർഹനായെന്ന് ചൂണ്ടിക്കാട്ടിയുള്ള കത്ത് ഇന്നലെ കുടുംബത്തിന് ലഭിച്ചിരുന്നു. ഇക്കാര്യം അറിയിച്ച് അരുൺകുമാർ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.
ജനകീയ പോരാട്ടങ്ങളിലൂടെയും അചഞ്ചലമായ രാഷ്ട്രീയ നിലപാടുകളിലൂടെയും കേരളീയ പൊതുസമൂഹത്തിനൊപ്പം സഞ്ചരിച്ച വി എസിനോട് ജനങ്ങൾ കാണിക്കുന്ന സ്‌നേഹവും ബഹുമാനവും എന്നും ഞങ്ങൾക്ക് വലിയ കരുത്താണെന്ന് അരുൺകുമാർ പറഞ്ഞു. ഈ പുരസ്‌കാരം അദ്ദേഹത്തിന്റെ പൊതുജീവിതത്തോടുള്ള ആദരമായി കാണുന്നു. എങ്കിലും, ഇത്തരം പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ട്. ആ മൂല്യങ്ങളെയും പാർട്ടിയുടെ തീരുമാനങ്ങളെയും ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ അദ്ദേഹം എപ്പോഴും മുറുകെ പിടിച്ചിരുന്നു. പിതാവിന്റെ ആദർശങ്ങൾക്കും പാർട്ടി നിലപാടുകൾക്കും ഒപ്പമായിരിക്കും കുടുംബം. വി.എസിന് ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ജനങ്ങൾ അദ്ദേഹത്തിന് നൽകുന്ന സ്‌നേഹവായ്‌പുകൾക്ക് നന്ദിയെന്നും കുറിപ്പിലുണ്ട്.
advertisement
ഇ എം‌ എസ്, ജ്യോതി ബസു, ഹർകിഷൻ സിംഗ് സുർജിത്, ബുദ്ധദേവ് ഭട്ടാചാര്യ എന്നിവർ മുമ്പ് പുരസ്കാരങ്ങൾ നിരസിച്ചിരുന്നു. വി എസ് ഉണ്ടായിരുന്നെങ്കിൽ ഈ പുരസ്‌കാരം നിരസിക്കുമായിരുന്നെന്ന് സിപി‌എം ജനറൽ സെക്രട്ടറി എം എ ബേബി നേരത്തെ പ്രതികരിച്ചിരുന്നു.
അതേസമയം, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വി എസിന്റെ മകൻ അരുൺകുമാറിനെ സ്ഥാനാർത്ഥിയാക്കുന്നത് സിപിഎം നേതൃത്വത്തിന്റെ പരിഗണനയിലാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അമ്പലപ്പുഴയിലോ മലമ്പുഴയിലോ അരുണ്‍കുമാർ മത്സരിക്കുമെന്നാണ് വിവരം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിഎസിന്റെ പത്മവിഭൂഷൺ സ്വീകരിക്കില്ല; ജനങ്ങൾ നൽകുന്ന സ്ഥാനമാണ് വലുതെന്ന് കുടുംബം
Next Article
advertisement
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
  • ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഫെയർമണ്ട് ഹോട്ടലിന് സമീപം നാലുപേർക്ക് പരിക്ക്

  • ബുർജ് ഖലീഫ ഒഴിപ്പിക്കുകയും, ദുബായ് വിമാനത്താവളങ്ങൾ അടയ്ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു

  • യുഎഇയുടെ പ്രതിരോധ സംവിധാനം മിസൈലുകൾ വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു

View All
advertisement