Deepu Death | ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണകാരണം തലയ്‌ക്കേറ്റ പരുക്ക്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പുറം കയ്യിലും നെഞ്ചിലും കഴുത്തിലും മുറിവേറ്റ പാടുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തലയ്ക്ക് പിറകിലും ചെവിയ്ക്ക് പിന്നിലുമായി ആഴത്തിലുള്ള രണ്ട് മുറിവുകലാണ് ദീപുവിന്റെ തലയില്‍ ഉണ്ടായിരുന്നത്. ഈ രണ്ട് മുറിവുകളാണ് മരണത്തിലേക്ക് നയിച്ചത്.
നെഞ്ചില്‍ രക്തസ്രാവമുണ്ടായിട്ടുണ്ട്. പുറം കയ്യിലും നെഞ്ചിലും കഴുത്തിലും മുറിവേറ്റ പാടുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തലയ്ക്കു മര്‍ദനമേറ്റതിനെ തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് ദീപുവിന്റെ മരണത്തിന് ഇടയാക്കിയത് എന്നായിരുന്നു നേരത്തെയും പുറത്തുവന്ന വിവരം.
ഫെബ്രുവരി 12-നാണ് ദീപു ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ നാല് സിപിഐഎം പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ രണ്ടു ദിവസത്തേക്ക് ആണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.
advertisement
പ്രതികളെ ദീപുവിനെ ആക്രമിച്ച സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ദീപുവിന്റെ കൊലപാതകത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നാണ് ട്വന്റി 20 ആവശ്യപ്പെടുന്നത്. കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്‍ ആണ് കൊലപാതകം ആസൂത്രണം ചെയ്തത് എന്നായിരുന്നു ട്വന്റി 20 കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് ആരോപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 28, 2022 7:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Deepu Death | ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണകാരണം തലയ്‌ക്കേറ്റ പരുക്ക്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്


