മീൻ വിളി ഇഷ്ടപ്പെട്ടില്ല; വിൽപ്പനക്കാരന് നേരെ യുവാവിന്റെ ആക്രമണം
- Published by:Sneha Reghu
- news18-malayalam
Last Updated:
സിറാജിന്റെ ആക്രമണത്തിൽ മുതുകിലും കൈക്കും പരിക്കേറ്റ ബഷീർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി
ആലപ്പുഴ: മീൻ വില്പന നടത്തുന്നതിനുവേണ്ടി വിളിച്ചു കൂകിയ ആളെ ആക്രമിച്ച് യുവാവ്. മീൻ വില്പനക്കാരന് നേരെ ആക്രമണം നടന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരസഭ സക്കറിയാ വാർഡിൽ ദേവസ്വംപറമ്പിൽ സിറാജ് (27) ആണ് അറസ്റ്റിലായത്. ഇരുചക്ര വാഹനത്തിൽ മത്സ്യക്കച്ചവടം നടത്തുന്ന കുതിരപ്പന്തി സ്വദേശി ബഷീറിനെ (51) ആണ് പട്ടിക കൊണ്ട് ആക്രമിച്ചത്.
ചൊവ്വാഴ്ച രാവിലെ 10.30 നായിരുന്നു സംഭവം. സിറാജിന്റെ വീടിന്റെ മുന്നിലുള്ള റോഡിൽക്കൂടി മീൻക്കച്ചവടക്കാർ ദിവസവും രാവിലെ മീനേ.. മീനേ.. എന്ന് ഉച്ചത്തിൽ വിളിച്ച് വിൽപ്പന നടത്താറുണ്ട്. ഇത് ഇഷ്ടപ്പെടാത്തതാണ് ആക്രമണത്തിന് കാരണമായത്. മീൻ കച്ചവടക്കാരൻ ഉച്ചത്തിൽ കൂവി വിളിക്കുന്നതിനാൽ തനിക്ക് ജോലികളിൽ നിന്നുള്ള ശ്രദ്ധ തിരിയുന്നുവെന്നും ഇതാണ് ആക്രമണത്തിന് കാരണമെന്നുമാണ് സിറജ് പൊലീസിനോട് പറഞ്ഞത്.
എന്നാൽ, ഇയാൾക്ക് കാര്യമായ ജോലിയൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Kerala
First Published :
February 12, 2025 11:03 AM IST