Tea | ചായപ്രേമിയാണോ? ചായയ്ക്ക് ഒപ്പം എന്തൊക്കെ കഴിക്കാം?
- Published by:Anuraj GR
- news18-malayalam
Last Updated:
ചായയുടെ അമിത ഉപയോഗം മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. ഉത്കണ്ഠയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകുന്ന കഫീന്‍ ചായയിലും കാണപ്പെടുന്നുണ്ട്
ദിവസവും രാവിലെ ഒരു കപ്പ് ചായ (tea) മിക്കവര്‍ക്കും നിര്‍ബന്ധമുള്ള കാര്യമാണ്. ഭൂരിഭാഗം പേരുടെയും ശീലമാണിത്. ഉറക്കം മാറി ഉന്‍മേഷം കൈവരിക്കാന്‍ ഇത് സഹായിക്കും. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഈ ശീലം കൂടുതലായും കണ്ടുവരുന്നത്. ചിലര്‍ ചായയ്‌ക്കൊപ്പം ലഘുഭക്ഷണങ്ങളും കഴിക്കാറുണ്ട്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ (foods) ചായയുടെ കൂടെ കഴിക്കുന്നത് അവ നല്‍കുന്ന പോഷകങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? അതിനാല്‍ ചായയ്‌ക്കൊപ്പം ചില ഭക്ഷണങ്ങള്‍ നമ്മള്‍ ഒഴിവാക്കേണ്ടതുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.
തണുത്ത ഭക്ഷണം
തണുത്ത ഭക്ഷണം ചൂടുള്ള ചായയ്‌ക്കൊപ്പം കഴിക്കുന്നത് ദഹനത്തെ തടസ്സപ്പെടുത്തും. കാരണമെന്തെന്നാല്‍, വ്യത്യസ്ത ഊഷ്മാവിലുള്ള ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിച്ചാല്‍ അത് നിങ്ങളുടെ ദഹനപ്രക്രിയയെ ദുര്‍ബലപ്പെടുത്തുകയും നിങ്ങള്‍ക്ക് ഓക്കാനം ഉണ്ടാക്കുകയും ചെയ്യും. നിങ്ങള്‍ ചൂടുള്ള ചായ കുടിച്ചു കഴിഞ്ഞ് തണുത്ത എന്തെങ്കിലും ഭക്ഷണം കഴിക്കുന്നതിനായി കുറഞ്ഞത് 30 മിനിറ്റെങ്കിലും കാത്തിരിക്കണം.
പച്ചക്കറികള്‍
പച്ചക്കറികളില്‍ ഇരുമ്പിന്റെ അംശം ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ അവ പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ പച്ചക്കറികള്‍ ചൂടുള്ള ചായയ്‌ക്കൊപ്പം കഴിക്കുന്നത് വിപരീതഫലം ആയിരിക്കും ഉണ്ടാക്കുക. ചായയില്‍ അടങ്ങിയിരിക്കുന്ന ടാന്നിന്‍, ഓക്സലേറ്റുകള്‍ എന്നിങ്ങനെയുള്ള ചില സംയുക്തങ്ങള്‍ നിങ്ങളുടെ ശരീരത്തിലേക്കുള്ള ഇരുമ്പിന്റെ ആഗീരണത്തെ തടയും.
advertisement
കടലമാവ്
മഴക്കാലത്ത് ചൂടുള്ള ഇഞ്ചി ചായക്കൊപ്പം പക്കോഡ കഴിക്കാന്‍ ഇഷ്ടമുള്ളവരാണ് നമ്മള്‍. എന്നാല്‍ ഈ കോമ്പിനേഷന്‍ നിങ്ങളുടെ ആരോഗ്യത്തിന് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും. ഇത് ദഹന പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുകയും ക്രമേണ മലബന്ധത്തിനും അസിഡിറ്റിക്കും കാരണമാകുകയും ചെയ്യും.
മഞ്ഞള്‍
ഉയര്‍ന്ന അളവില്‍ മഞ്ഞള്‍ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍ ചായയ്‌ക്കൊപ്പം കഴിക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കണം. ചൂടുള്ള ചായയും മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന രാസ ഘടകങ്ങളും ദഹനവ്യവസ്ഥയെ തകരാറിലാക്കുകയും നെഞ്ചെരിച്ചിലിന് കാരണമാവുകയും ചെയ്യും. പ്രഭാതഭക്ഷണമായ പോഹയില്‍ ഉയര്‍ന്ന അളവില്‍ മഞ്ഞള്‍ അടങ്ങിയിട്ടുണ്ട്.
advertisement
ചെറുനാരങ്ങ
ഫിറ്റ്നസ് പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട പാനീയമാണ് ലെമണ്‍ ടീ. ചെറുനാരങ്ങയും ചായയും സംയോജിപ്പിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും. മാത്രമല്ല ഇത് വയറു വീര്‍ക്കാന്‍ പോലും കാരണമായേക്കാം.
ചായയുടെ അമിത ഉപയോഗം മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. ഉത്കണ്ഠയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകുന്ന കഫീന്‍ ചായയിലും കാണപ്പെടുന്നുണ്ട്. അതിനാല്‍ ചായ അമിതമായി ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഉത്കണ്ഠയും സമ്മര്‍ദ്ദവും ഉണ്ടാക്കും. കഫീന്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നത് കട്ടന്‍ ചായയിലാണ്.
advertisement
തേയില ഉത്പാദനത്തില്‍ ലോകത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഉത്പാദനത്തിന്റെ 70 ശതമാനവും രാജ്യത്തിനകത്ത് തന്നെ ഉപയോഗിക്കുന്നു എന്ന സവിശേഷതയും തേയിലക്ക് ഉണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ചായ കുടിക്കുന്ന ആളുകള്‍ ഉള്ളതും ഇന്ത്യയിലാണ്. ബ്രിട്ടീഷുകാരുടെ വരവോടെയാണ് ഇന്ത്യയില്‍ വലിയ രീതിയില്‍ തേയില കൃഷി ചെയ്തു തുടങ്ങിയത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 21, 2022 1:59 PM IST


