വേനല്‍ക്കാലത്തെ (Summer) കനത്ത ചൂടില്‍ നിന്ന് ആശ്വാസം നല്‍കികൊണ്ടാണ് കാലവർഷം (monsoon) എത്തുന്നത്. എന്നാല്‍ മഴക്കാലത്ത് അസുഖങ്ങള്‍ വരാനുള്ള (disease) സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ ഈ സമയത്ത് ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്ന് ആരോഗ്യവിദഗ്ധര്‍ നിർദ്ദേശിക്കാറുണ്ട്. മാത്രമല്ല കാലവര്‍ഷങ്ങളില്‍ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങള്‍ (food) കഴിക്കേണ്ടതും അത്യാവശ്യമാണ്.
ഈ സീസണില്‍ നമ്മുടെ ശരീരത്തെ ആരോഗ്യകരമായി നിലനില്ക്കാന് സഹായിക്കുന്ന പോഷകങ്ങളാല്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വളരെ പ്രധാനമാണ്. മഴക്കാലത്ത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
നാരങ്ങ
നാരങ്ങയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ദഹനം സുഗമമാക്കുക, അണുബാധയെ ചെറുക്കുക, എല്ലുകളെ ശക്തിപ്പെടുത്താന്‍ സഹായിക്കുക എന്നിങ്ങനെ നിരവധി ആരോഗ്യ ഗുണങ്ങള്‍ നാരങ്ങയ്ക്കുണ്ട്.
വെളുത്തുള്ളി
വെളുത്തുള്ളി കഴിക്കുന്നതിലൂടെ ശരീരത്തിന് രോഗങ്ങളെ ചെറുക്കാനുള്ള പ്രതിരോധ ശേഷി ലഭിക്കുന്നു. ഇത് നമ്മുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ജലദോഷത്തിനും പനിക്കും കാരണമാകുന്ന വൈറസുകളെ ചെറുക്കുകയും ചെയ്യുന്നു. അതേസമയം, ഇത് പതിവായി കഴിക്കുന്നത് രക്തത്തിലെ ടി-സെല്ലുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും വൈറല്‍ അണുബാധകളില്‍ നിന്ന് സംരക്ഷണം നൽകുകയും ചെയ്യുന്നു.
ചീര
ബീറ്റാ കരോട്ടിന്‍, ഫോളിക് ഫുഡ്, ഫൈബര്‍, വിറ്റാമിന്‍ എ, ഇ, സി തുടങ്ങിയ പോഷകങ്ങളും ആന്റിഓക്സിഡന്റുകളും ധാരാളമായി ചീരയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അനായാസമായി നിര്‍വഹിക്കാന്‍ സഹായിക്കുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍
പാചകം ചെയ്യുന്നതിനുമുമ്പ് ചീര നന്നായി കഴുകണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
ഇഞ്ചി
ഇഞ്ചിയില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാണം അടങ്ങിയിട്ടുണ്ട്. ഇഞ്ചി കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇതിന് പുറമെ ആന്റി ബാക്ടീരിയല്‍, ആന്റിസെപ്റ്റിക്, ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിമൈക്രോബയല്‍ ഗുണങ്ങളും ഇഞ്ചിയിലുണ്ട്. ജലദോഷം, ചുമ, തൊണ്ടവേദന, ശരീരവേദന തുടങ്ങി നിരവധി രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഒരു ഔഷധം കൂടിയാണ് ഇഞ്ചി.
നട്ട്സ്
പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു
റൈബോഫ്ലേവിന്‍, നിയാസിന്, വിറ്റാമിന്‍ ഇ എന്നിവ നട്സില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഏത് സമയത്തും നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഏറ്റവും മികച്ച ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഒന്നാണിത്.
ഇതിന് പുറമെ, പഴവര്‍ഗങ്ങള്‍ ധാരാളമായി കഴിക്കുന്നത് ശരീരത്തില്‍ ആവശ്യത്തിന് ജീവകങ്ങളും ധാതുക്കളും പ്രദാനം ചെയ്യും. ചുരയ്ക്ക, പീച്ചിങ്ങ, പാവയ്ക്ക, മത്തങ്ങ മുതലായ പച്ചക്കറികള്‍ ഈ സമയത്ത് ധാരാളമായി ലഭിക്കും. ഇവയെല്ലാം നാരുകളാലും ആന്റി-ഓക്സിഡന്റുകളാലും സമ്പുഷ്ടമാണ്. ആമാശയത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ ഇവ സഹായിക്കുന്നു. കുരുമുളക്, തുളസി, പുതിന, വേപ്പ് തുടങ്ങിയ ഔഷധസസ്യങ്ങളും സുഗന്ധ വ്യഞ്ജനങ്ങളും മഴക്കാലത്ത് കഴിക്കണം. ഇവയിലെ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ഫ്ലൂ പോലെയുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Disease, Food, Health care