യുവാവിന്റെ ലിംഗത്തിനുള്ളിൽ കുളയട്ട; വനത്തിലും വെള്ളത്തിലും പോകുന്നവർക്ക് ഡോക്ടറുടെ മുന്നറിയിപ്പ്
Last Updated:
വനത്തില്‍ ട്രക്കിംഗ് പോകുന്നവര്‍ സ്ത്രീ ആയാലും പുരുഷനായാലും ഇറുകിയ തരത്തിലുള്ള അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക.
ആലപ്പുഴ: വനയാത്ര ഇഷ്ടപ്പെടുന്നവർക്ക് എന്നും ഒരു പേടി സ്വപ്നമാണ് കുളയട്ട. പ്രത്യേകിച്ചും മഴക്കാലത്തുള്ള യാത്രകളിൽ. കുളയട്ട കടിക്കുന്നത് സാധാരണമാണെങ്കിലും ശരീരത്തിനുള്ളിൽ പ്രവേശിക്കുമെന്നത് കേട്ടുകേൾവിയില്ലാത്തതാണ്. എന്നാൽ ജനനേന്ദ്രിയത്തിനുള്ളിലും കുളയട്ട കയറാം. ആലപ്പുഴയിലാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇരുപത്തിയഞ്ച് വയസുള്ള യുവാവിന്റെ ജനനേന്ദ്രയത്തിൽ കയറിയ കുളയട്ടയെ ആലപ്പുഴ ജനറൽ ആശുപത്രിയിലെ ക്യാഷ്വാലിറ്റി മെഡക്കൽ ഓഫീസർ ഡോ. പ്രിയദർശന്റെ നേതൃത്വത്തിലാണ് കുളയട്ടയെ പുറത്തെടുത്തത്.
തോട്ടിലെ വെള്ളത്തിൽ നിന്നും കുളയട്ട കയറിയെന്നാണ് യുവാവ് പറഞ്ഞത്. വൈകിട്ടോടെ അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ജനറല്‍ ആശുപത്രിയിൽ എത്തിയത്.
ശരീരത്തിൽ കടിക്കുന്ന കുളയട്ട രക്തം കുടിച്ച് വീര്‍ക്കുമ്പോള്‍ തനിയേ ഇളകി വീഴുകയാണ് പതിവ്. പക്ഷെ ഇതുപോലെ ശരീരത്തിന്റെ ഉള്ളിലേക്ക് കയറിയാല്‍ നല്ല അസ്വസ്ഥത ആയിരിക്കുമെന്ന് ഡോക്ടർ പ്രിയദർശൻ മുന്നറിയിപ്പ് നൽകുന്നു. കുളയട്ടയുടെ ഉമിനീരിലെ Hirudin എന്ന പദാര്‍ത്ഥം രക്തം കട്ട പിടിക്കുന്നതിന്റെ വേഗതയെ തടയുന്നു . ആയതുകൊണ്ട് വനത്തില്‍ ട്രക്കിംഗ് പോകുന്നവര്‍ സ്ത്രീ ആയാലും പുരുഷനായാലും ഇറുകിയ തരത്തിലുള്ള അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക. കുളയട്ടയുടെ സാന്നിധ്യം ഉള്ള വെള്ളക്കെട്ടുകളിലോ ജലാശയങ്ങളിലോ ഇറങ്ങി കുളിക്കരുതെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.
advertisement
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 02, 2019 9:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
യുവാവിന്റെ ലിംഗത്തിനുള്ളിൽ കുളയട്ട; വനത്തിലും വെള്ളത്തിലും പോകുന്നവർക്ക് ഡോക്ടറുടെ മുന്നറിയിപ്പ്