ഇന്റർഫേസ് /വാർത്ത /life / Health Tips | അപസ്മാരം: പ്രഥമശുശ്രൂഷകള്‍ എന്തൊക്കെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Health Tips | അപസ്മാരം: പ്രഥമശുശ്രൂഷകള്‍ എന്തൊക്കെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അപസ്മാരം ഉണ്ടാകുന്നത് അപകടരമല്ലെങ്കിലും ഇത് അഞ്ച് മിനിറ്റില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍, വിദഗ്ധരുടെ സഹായം ആവശ്യമാണ്

അപസ്മാരം ഉണ്ടാകുന്നത് അപകടരമല്ലെങ്കിലും ഇത് അഞ്ച് മിനിറ്റില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍, വിദഗ്ധരുടെ സഹായം ആവശ്യമാണ്

അപസ്മാരം ഉണ്ടാകുന്നത് അപകടരമല്ലെങ്കിലും ഇത് അഞ്ച് മിനിറ്റില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍, വിദഗ്ധരുടെ സഹായം ആവശ്യമാണ്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

തലച്ചോറിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന ഒരു ന്യൂറോളജിക്കല്‍ ഡിസോര്‍ഡറാണ് അപസ്മാരം. വൈദ്യുത തരംഗങ്ങളിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റം പലപ്പോഴും അപസ്മാരത്തിന് കാരണമാകുന്നു. അപസ്മാരം ഒരു വ്യക്തിയുടെ ശരീരത്തില്‍ അനിയന്ത്രിതമായ ചലനങ്ങള്‍ക്ക് കാരണമാകും. ശരീരം കോച്ചിപിടിക്കുക, വിറയൽ, ബോധം നഷ്ടപ്പെട്ടുക എന്നിവയൊക്കെ അപസ്മാര ലക്ഷണങ്ങളാണ്. ഇത് ഏതാനും മിനിറ്റ് നേരം നീണ്ടുനില്‍ക്കാനും സാധ്യതയുണ്ട്.

അപസ്മാരം ഉണ്ടാകുന്നത് അപകടരമല്ലെങ്കിലും ഇത് അഞ്ച് മിനിറ്റില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍, വിദഗ്ധരുടെ സഹായം ആവശ്യമാണ്. എന്നാൽ വൈദ്യസഹായം ലഭ്യമാക്കുന്നതിന് മുമ്പ്‌ തന്നെ അപസ്മാരം ബാധിച്ചയാൾക്ക് നൽകേണ്ട പ്രഥമശുശ്രൂഷകൾ എന്തൊക്കെയെന്ന് നോക്കാം:

Also Read-ഡോക്ടറുടെ നിർദേശമില്ലാതെ വിറ്റാമിൻ ഗുളിക ആവശ്യത്തിലേറെ കഴിച്ചാൽ എന്ത് സംഭവിക്കും?

  • രോഗി കിടക്കുന്ന ഇടം ശരിയായി ശ്വസിക്കാന്‍ പറ്റുന്ന തരത്തില്‍ തുറന്ന സ്ഥലമായി മാറ്റുക.
  • കഴുത്തിന് ചുറ്റും ഏതെങ്കിലും ഇറുകിയ വസ്ത്രങ്ങള്‍ ഉണ്ടെങ്കില്‍ അത് അഴിച്ചുമാറ്റി സഹായിക്കുക.
  • ഗ്ലാസ്, കണ്ണാടി അല്ലെങ്കില്‍ ഫര്‍ണിച്ചറുകള്‍ പോലുള്ള മൂര്‍ച്ചയുള്ള വസ്തുക്കള്‍ രോഗിയുടെ അടുത്ത് നിന്ന് മാറ്റിവെക്കുക.
  • അപസ്മാരത്തിന്റെ അസ്വസ്ഥത കഴിയുന്നതുവരെ ആ വ്യക്തിക്കൊപ്പം നില്‍ക്കുക. സ്വയം ഉപദ്രവിക്കുന്നത് ഒഴിവാക്കാന്‍ ഒരു തലയിണ ഉപയോഗിക്കുക
  • അപസ്മാരം ഉണ്ടായി അത് എത്ര സമയം നീണ്ടുനിന്നു എന്ന കാര്യം കൃത്യമായി ഓർത്തു വയ്ക്കുകയും ഡോക്ടറോട് പങ്കിടുകയും ചെയ്യുക. സാധാരണ 20 സെക്കന്‍ഡ് മുതല്‍ 2 മിനിറ്റ് വരെയാണ് അപസ്മാരം ഉണ്ടാകാറുള്ളത്.
  • രോഗിയുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടാന്‍ ശ്രമിക്കുക.
  • രോഗി പൂര്‍ണ്ണമായി സുഖം പ്രാപിക്കുന്നതുവരെ അവര്‍ക്ക് കുടിക്കാന്‍ കൊടുക്കരുത്.
  • അപസ്മാരം മൂലമുള്ള അസ്വസ്ഥതകള്‍ അവസാനിച്ചാൽ ഒരു വശത്തേക്ക് തിരിച്ച് കിടത്തി ശ്വാസോച്ഛാസം ശരിയായി നടക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക.

അപസ്മാരം ഉണ്ടാകുന്ന സമയത്ത് രോഗിയുടെ നാവ് പിന്നിലേക്ക് നീങ്ങുകയും ശ്വസനം തടസ്സപ്പെടുത്തുകയും ചെയ്തേക്കാം. രോഗിയെ ഒരു വശത്തേക്ക് തിരിച്ച് കിടത്തുന്നതിലൂടെ ശരിയായ ശ്വസനം ഉറപ്പാക്കാന്‍ സഹായിക്കും.

ഡോക്ടറെ ബന്ധപ്പെടേണ്ടത് എപ്പോള്‍? അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ പെട്ടെന്ന് കുറയാനും രൂക്ഷമാകാനും സാധ്യതയുണ്ട്. സാധാരണ ലക്ഷണങ്ങള്‍ രണ്ട് മിനിറ്റിനുള്ളില്‍ കുറയും. എന്നാൽ ലക്ഷണങ്ങള്‍ 5 മിനിറ്റില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്നുണ്ടെങ്കില്‍ ഡോക്ടറെ ബന്ധപ്പെടുക. രോഗിയില്‍ ഇനിപ്പറയുന്ന ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ ഉടൻ ബന്ധപ്പെടേണ്ടതാണ്:

രോഗിക്ക് രണ്ടാമതും അപസ്മാരം ഉണ്ടാകുകയാണെങ്കിൽ ഉടന്‍ തന്നെ ഡോക്ടറെ വിളിക്കുക. അപസ്മാരത്തിന് ശേഷം വ്യക്തി പ്രതികരിക്കുന്നില്ലെങ്കിലും ഡോക്ടറെ കാണിക്കണം.  അപസ്മാരത്തിന് ശേഷം രോഗിക്ക് പനിയോ ചൂടോ ക്ഷീണമോ അനുഭവപ്പെടുന്നുണ്ടെങ്കിലും ഡോക്ടറുമായി ബന്ധപ്പെടുക. പ്രമേഹമുള്ളവർ, ഗര്‍ഭിണികൾ, മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ള ആളുകള്‍ക്ക് എന്നിവർക്ക് അപകടസാധ്യത കൂടുതലാണ്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കണം.

(എഴുതിയത്: ഡോ. കെനി രവീഷ് രാജീവ്, കണ്‍സള്‍ട്ടന്റ് – ന്യൂറോളജി & എപ്പിലെപ്‌റ്റോളജി, ആസ്റ്റര്‍ സിഎംഐ ഹോസ്പിറ്റല്‍, ബാംഗ്ലൂര്‍)

First published:

Tags: Health, Health care, Health Tips