ഡോക്ടറുടെ നിർദേശമില്ലാതെ വിറ്റാമിൻ ഗുളിക ആവശ്യത്തിലേറെ കഴിച്ചാൽ എന്ത് സംഭവിക്കും?
- Published by:Anuraj GR
- news18-malayalam
Last Updated:
അമിതമായ അളവിൽ കഴിച്ചാൽ ഓരോ വിറ്റാമിനും ശരീരത്തിന് ഹാനികരമാകുന്നത് എങ്ങനെയെന്ന് നോക്കാം...
നമ്മുടെ ശരീരം നന്നായി പ്രവർത്തിക്കാൻ വിറ്റാമിനുകൾ ആവശ്യമാണ്. ഭക്ഷണത്തിൽ നിന്ന് ശരിയായ അളവിൽ വിറ്റാമിനുകൾ ലഭിക്കാതെ വരുമ്പോഴാണ്, ഡോക്ടർമാർ സപ്ലിമെന്‍റുകൾ നിർദേശിക്കാറുള്ളത്. എന്നാൽ, ഡോക്ടറുടെ നിർദേശമനുസരിച്ച് അല്ലാതെ സ്വന്തമായി വിറ്റാമിൻ ഗുളിക വാങ്ങി കഴിക്കുന്നത് ചിലപ്പോഴെങ്കിലും ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഇവയിൽ മിക്കവയും ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങാനാകും. വൈറ്റമിൻ ബി, കെ, ഡി, ബി 12, ബയോട്ടിൻ, സിങ്ക്, മഗ്നീഷ്യം എന്നിവയും ഡോക്ടറുടെ കുറിപ്പടി ആവശ്യമില്ലാത്ത ധാരാളം സപ്ലിമെന്റുകളും ലഭ്യമാണ്. എന്നാൽ ഇത്തരത്തിൽ സ്വയം വാങ്ങി കഴിക്കുമ്പോൾ അളവ് ഏറിയാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.
വിറ്റാമിനുകൾ നമ്മുടെ ശരീരത്തെ ദോഷകരമായി ബാധിക്കില്ലെന്ന ചിന്ത ശരിയല്ല. ശരിയായ അളവിൽ എടുക്കുകയാണെങ്കിൽ, അത് തീർച്ചയായും ഗുണകരമാണ്. എന്നാൽ ഒരു വിറ്റാമിന്റെ സന്തുലിതാവസ്ഥയും അമിത അളവും നിലനിർത്തുന്നില്ലെങ്കിൽ, അത് ആന്തരിക അവയവങ്ങൾക്ക് ദോഷം ചെയ്യും. ഇത്തരത്തിൽ അമിതമായ അളവിൽ കഴിച്ചാൽ ഓരോ വിറ്റാമിനും ശരീരത്തിന് ഹാനികരമാകുന്നത് എങ്ങനെയെന്ന് നോക്കാം…
വിറ്റാമിൻ എ – അമിതമായി കഴിക്കുന്നത് നേരിയ ഓക്കാനം, വയറിന് മുറുക്കം എന്നിവയ്ക്ക് കാരണമാകും, ഇത് പരിധിക്ക് മുകളിലാണെങ്കിൽ അത് കോമയ്ക്കും മരണത്തിനും കാരണമാകും. ഒരിക്കൽ പോലും 200 മില്ലിഗ്രാം വിറ്റാമിൻ എ കഴിച്ചാൽ ഹൈപ്പർവിറ്റമിനോസിസ് എ എന്ന ആരോഗ്യപ്രശ്നം ഉണ്ടാകാം ഉണ്ടാകാം.
advertisement
വിറ്റാമിൻ ബി – ഈ വൈറ്റമിൻ പല തരത്തിലുണ്ട്, അവയിലേതെങ്കിലും അമിതമായി കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം, വയറുവേദന, കാഴ്ചക്കുറവ്, കരൾ തകരാറ് തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകും. ഇതോടൊപ്പം, വിറ്റാമിൻ ബി 6 ന്റെ അമിത ഉപഭോഗം ഓക്കാനം, നെഞ്ചെരിച്ചിൽ, ചർമ്മത്തിന് ക്ഷതം, സംവേദനക്ഷമത കുറയുക എന്നിവയ്ക്കും കാരണമാകും.
വിറ്റാമിൻ സി – വിറ്റാമിൻ സിയുടെ അമിത ഉപഭോഗം വയറിളക്കം, വയറുവേദന, ഓക്കാനം, ഛർദ്ദി, മൈഗ്രെയ്ൻ എന്നിവയ്ക്ക് കാരണമാകും.
വിറ്റാമിൻ ഡി- വിശപ്പില്ലായ്മ, ക്രമരഹിതമായ ഹൃദയമിടിപ്പ്, പെട്ടെന്നുള്ള ഭാരക്കുറവ്, അവയവങ്ങളുടെ കേടുപാടുകൾ എന്നിവ വിറ്റാമിൻ ഡിയുടെ അമിത അളവ് മൂലമുണ്ടാകുന്ന വിഷബാധയുടെ ലക്ഷണങ്ങളാണ്.
advertisement
വിറ്റാമിൻ ഇ – ഉയർന്ന അളവിൽ വിറ്റാമിൻ ഇ വയറുവേദനയ്ക്ക് കാരണമാകുകയും രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തസ്രാവത്തിന് കാരണമാവുകയും ചെയ്യും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
March 21, 2023 6:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ഡോക്ടറുടെ നിർദേശമില്ലാതെ വിറ്റാമിൻ ഗുളിക ആവശ്യത്തിലേറെ കഴിച്ചാൽ എന്ത് സംഭവിക്കും?