Ramayana Masam 2020| നാലമ്പല ദർശന പുണ്യസ്മൃതിയിൽ പായമ്മൽ ശത്രുഘ്ന സന്നിധി
- Published by:Rajesh V
- news18-malayalam
Last Updated:
മനം നിറയെ രാമനെ ആരാധിക്കുന്ന ശത്രുഘ്‌നദേവന്‍ ഇവിടെ ശാന്ത ഭാവത്തിലാണ്. സുദര്‍ശന ചക്രത്തിന്റെ അവതാരമെന്നാണ് ഐതിഹ്യം.
തൃശ്ശൂർ : സുദര്‍ശന ചക്രത്തിന്റെ അവതാരമാണ് ശത്രുഘ്‌നന്‍ എന്നാണു വിശ്വാസം. എങ്കിലും ശാന്തഭാവത്തിലുള്ള ശത്രുഘ്‌ന ദേവനാണ് തൃശ്ശൂര്‍ പായമ്മല്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ. നാലമ്പല ദര്‍ശനത്തിന്റെ അവസാന പാദത്തിലാണ് ഭക്തര്‍ ഇവിടെ എത്തുന്നത്. എന്നാൽ മഹാമാരി പിടിമുറുക്കിയതോടെ ഇപ്പോൾ ഭക്തർക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശനമില്ല.
രാമായണ പുണ്യം തേടി വിശ്വാസികള്‍ നാലാമതായി എത്തുന്ന ക്ഷേത്രമാണിത്. മനം നിറയെ രാമനെ ആരാധിക്കുന്ന ശത്രുഘ്‌നദേവന്‍ ഇവിടെ ശാന്ത ഭാവത്തിലാണ്. സുദര്‍ശന ചക്രത്തിന്റെ അവതാരമെന്നാണ് ഐതിഹ്യം.
രാമന്റെ വനവാസത്തിന് കാരണം മന്ഥരയാണെന്നറിഞ്ഞ് അവരെ വധിക്കാന്‍ ഒരുങ്ങുന്ന ശത്രുഘ്‌നനെ ഭരതന്‍ സമാശ്വസിപ്പിക്കുന്ന ഭാവമാണ് ക്ഷേത്രത്തിലെ വിഗ്രഹത്തിന്. വിഗ്രഹത്തിനുമുണ്ട് പ്രത്യേകത. മൂന്നര അടി മാത്രമേ ഉയരമുള്ളൂ. ഒരേ വലിപ്പത്തില്‍ നാല് വിഗ്രഹങ്ങള്‍ പണിയാനിരുന്ന ദേവ ശില്‍പിയോട് ശത്രുഘ്‌നന്‍ പറഞ്ഞത്രെ, ജ്യേഷ്ഠന്മാരോടൊപ്പം വലിപ്പം എനിക്കില്ലെന്ന്. അതിനാല്‍ ചെറുതു മതിയെന്ന നിര്‍ദേശമനുസരിച്ചാണ് ചെറു വിഗ്രഹം. ചതുരാകൃതിയിലാണ് ശ്രീകോവില്‍.
advertisement
പത്‌നി ശ്രുതകീര്‍ത്തിയോടൊപ്പമാണ് ശത്രുഘ്‌നന്‍ ആരാധിക്കപ്പെടുന്നത്. പിന്‍വിളക്കാണ് വഴിപാട്. രാമായണ മാസക്കാലത്താണ് ഏറ്റവും അധികം ഭക്തർ ഇവിടേക്ക് എത്താറുള്ളത്. തൃപ്രയാറും കൂടൽമാണിക്യ ക്ഷേത്രവും തിരുമൂഴിയ്ക്കൽ ലക്ഷ്മമണ ക്ഷേത്രവും തൊഴുതിന് ശേഷമാണ് ഭക്തർ പായമ്മലിൽ എത്താറുള്ളത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 28, 2020 6:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Ramayana Masam 2020| നാലമ്പല ദർശന പുണ്യസ്മൃതിയിൽ പായമ്മൽ ശത്രുഘ്ന സന്നിധി