• HOME
  • »
  • NEWS
  • »
  • money
  • »
  • എല്ലാ പാതകളും നീളുന്നത് ഇന്ത്യയുടെ തിളക്കമാർന്ന സാമ്പത്തിക ഭാവിയിലേക്ക്

എല്ലാ പാതകളും നീളുന്നത് ഇന്ത്യയുടെ തിളക്കമാർന്ന സാമ്പത്തിക ഭാവിയിലേക്ക്

പുരോഗതിയുടെ ഇന്ത്യൻ ഗാഥകൾ അടുത്ത ഘട്ടത്തിലേക്ക് ഉയർത്താൻ കൂടുതൽ സുഗമമായ, മൾട്ടി-മോഡൽ ഗതാഗത സംവിധാനം ഒരുങ്ങുന്നു

  • Share this:

    സ്വാതന്ത്ര്യത്തിന്റെ 75 വർഷം എന്ന നാഴികക്കല്ല് പിന്നിടുന്ന സന്ദർഭത്തിൽ  ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത  പ്രധാനമന്ത്രി നരേന്ദ്ര മോദി 2047-ഓടെ ഇന്ത്യ കൈവരിക്കുന്ന പഞ്ചപ്രാൺ എന്ന നേട്ടത്തെക്കുറിച്ച് സംസാരിച്ചിരുന്നു. പഞ്ചപ്രാൺ – ൽ ആദ്യത്തേതാണ് വികസിത ഇന്ത്യ എന്ന ലക്ഷ്യം. ഇത് യാഥാർത്ഥ്യമാക്കുന്നതിന്, രാജ്യം അടിസ്ഥാന സൗകര്യ വികസനത്തിന്റെ പാതയിലൂടെ കടന്നുപോകുന്നു.

    2014 മുതൽ. ഇന്ത്യയിൽ വ്യവസായം തുടങ്ങുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും അവ വിജയത്തിലെത്തിക്കുന്നതിനും ആവശ്യമായ നിക്ഷേപതന്ത്രങ്ങൾ GOI  രൂപീകരിച്ചിരുന്നു. ഇത് സംബന്ധിച്ച ഗണ്യമായ നേട്ടങ്ങളിൽ ഒന്ന് നിർമ്മാണമേഖലയിൽ തന്നെയാണ്. 63.73 ലക്ഷം കിലോമീറ്റർ ദൈർഘ്യമുള്ള ലോകത്തിലെ രണ്ടാമത്തെ വലിയ റോഡ് ശൃംഖല ഇന്ത്യയിലേതാണ്. കൂടാതെ ഈ മേഖലയിൽ ഏറ്റവും വേഗത്തിലുള്ള പുരോഗതിയുടെ നിരക്കിൽ നേടിയ ലോകറെക്കോഡിലും ഇന്ത്യ അഭിമാനിക്കുന്നു. പ്രതിദിനം 38 കിലോമീറ്റർ എന്ന നിരക്കിലാണ് ഇന്ത്യൻ റോഡുകൾ വളരുന്നത്, ഈ നിരക്കും കൂടുതൽ മികച്ചരീതിയിലെത്തുന്നതിന് ഒരുങ്ങിക്കഴിഞ്ഞു. രാജ്യത്തെ മൊത്തത്തിലുള്ള  ചരക്കുഗതാഗതത്തിന്റെ 64.5% വും യാത്ര ഗതാഗതത്തിന്റെ 90% നമ്മുടെ റോഡുകളിലൂടെ തന്നെയാണ്.

    ഈ പുരോഗതി ഏറ്റവും വലിയ നിർമ്മാണ പദ്ധതിയായ ഗതി ശക്തി നാഷണൽ മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ്. ഏറ്ററോ സാമ്പത്തിക വ്യവസ്ഥിതിയുടെയും പുരോഗതിയ്ക്ക്  അടിസ്ഥാന സൗകര്യങ്ങൾ അത്യവശ്യമാണ്. റോഡുകൾ, റെയ്ൽവേകൾ, വ്യോമപാതകൾ, ജല ഗതാഗതപാതകൾ എന്നിവയെല്ലാം തന്നെ ഒരു നിശിത പ്രദേശത്തിന് പുറത്തേയ്ക്കുള്ള  കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നു, വ്യാപാരം വർദ്ധിപ്പിക്കുന്നു കൂടാതെ ബന്ധിപ്പിക്കുന്ന പ്രദേശങ്ങളിലെല്ലാം അഭിവൃദ്ധിയ്ക്കും കാരണമാകുന്നു.  അടിസ്ഥാനസൗകര്യങ്ങളുടെ സ്വാധീനം പല മടങ്ങുകളായായി കാണപ്പെടാം അഥവാ ഇവയ്ക്ക് ഹയർ മൾട്ടിപ്ലയർ എഫക്ട് ആണുള്ളത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (ആർബിഐ) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയും കണക്കാക്കുന്നത് വളർച്ച  2.5  മുതൽ 3.5 ന്  ഇടയിലാണെന്നാണ് – അതായത്, അടിസ്ഥാന സൗകര്യങ്ങൾക്കായി ചെലവഴിക്കുന്ന ഓരോ രൂപയ്ക്കും, GDP 2.5 മുതൽ 3.5 രൂപ വരെ ഉയരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

    ഈ പണം എവിടെ ചിലവഴിക്കപ്പെടുന്നു എന്നത് പ്രധാനമാണ്. ഇന്ത്യയുടെ ഗതി പ്രോഗ്രാമിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന 81 പദ്ധതികളുടെ ലിസ്റ്റ് ഉൾപ്പെടുത്തിയിരിക്കുന്നു, ഇവയിൽ റോഡ് ഇൻഫ്രാസ്റ്റക്ച്ചർ പദ്ധതികൾക്ക് മുൻഗണന നൽകിയിരിക്കുന്നു. ഡൽഹി-മുംബൈ എക്‌സ്‌പ്രസ്‌വേ (1,350 കിലോമീറ്റർ), അമൃത്‌സർ-ജാംനഗർ എക്‌സ്‌പ്രസ്‌വേ (1,257 കിലോമീറ്റർ), സഹാറൻപൂർ-ഡെറാഡൂൺ എക്‌സ്‌പ്രസ് വേ (210 കിലോമീറ്റർ) എന്നിവയാണ് പ്രധാന ഹൈവേ പദ്ധതികൾ.

    ഈ ദൗത്യം വിരൽ ചൂണ്ടുന്നത് ഒറ്റ ലക്ഷ്യത്തിലേക്കാണ്. വ്യത്യസ്ത വൈദഗ്‌ധ്യമുള്ളവരെ ഒരു പ്ലാറ്റഫോമിലേക്കെത്തിക്കുക, അതുവഴി മൾട്ടി-മോഡൽ കണക്റ്റിവിറ്റിയുടെ ഒരു ബ്ലൂ പ്രിന്റ് തയ്യാറാക്കുക. യാത്ര, ചരക്ക് ഗതാഗതങ്ങൾക്ക് ഒരു രീതിയിൽ നിന്നും മറ്റൊന്നിലേക്ക് സുഗമമായി എത്തിച്ചേരുകയും അത് വഴി ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി സൗകര്യപ്രദമാക്കി യാത്ര സമയം കുറയ്ക്കുകയും ചെയ്യുക എന്നതാണ് മൾട്ടി മോഡൽ കണക്റ്റിവിറ്റി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.  മൾട്ടി-മോഡൽ കണക്റ്റിവിറ്റി സങ്കീർണ്ണമായ വിതരണ ശൃംഖലകൾ സൃഷ്ടിക്കുന്നതിനും ഇന്ത്യൻ ബിസിനസുകൾക്ക് നിരവധി നേട്ടങ്ങൾക്കും സഹായകമാകുന്നു.

    ഈ വസ്തുതകൾക്കെല്ലാം പുറമെ, ഇവ നടപ്പിലാക്കുക എന്നതും വളരെ പ്രധാനമാണ്.  ഇത്രയും വലിയ ഒരു പ്രവർത്തന പദ്ധതിയിൽ പാഴ്ചിലവുകളും പുനർ പ്രവർത്തനങ്ങളും ഏറ്റവും കുറവായിരിക്കേണ്ടതുണ്ട്, അതിനാൽ ക്വാളിറ്റി സ്റ്റാൻഡേർഡുകൾ പ്രധാനമാണ്. ഉയർന്ന നിലവാരമുള്ള ഫലങ്ങളോട് കൂടി പ്രോജക്റ്റുകൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് പ്രവർത്തനങ്ങൾ നിരീക്ഷിക്കേണ്ടതുണ്ട്, അതിനായി ശക്തമായ പെർഫോമൻസ് മോണിറ്ററിങ് ഫ്രെയിംവർക്ക്  ആവശ്യമാണ്. അതുകൊണ്ടാണ് ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ (ക്യുസിഐ) ഇതോടനുബന്ധിച്ച മുഴുവൻ വ്യവസ്ഥയുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്: ഗുണനിലവാര മാനദണ്ഡങ്ങൾ ക്രമീകരിക്കുക, ഓഡിറ്റർമാരെയും കൺസൾട്ടന്റുമാരെയും പരിശീലിപ്പിക്കുക, വസ്തുനിഷ്ഠമായ വിലയിരുത്തലുകൾക്കായി ഫ്രെയിംവർക്കുകൾ സൃഷ്ടിക്കുക എന്നിവ ഇതിൽപ്പെടുന്നു .

    പ്രകടന മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നു

    ഇന്ത്യയിൽ റോഡുകൾ നിർമ്മിക്കുക എന്നത് ഒരു പ്രയത്നമുള്ള കാര്യം തന്നെയാണ്  (തമാശയല്ല കേട്ടോ ). പ്രോജക്റ്റുകൾക്ക് പലപ്പോഴും സമയവും ചെലവും കൂടുതലായെന്നു വരാം. പലപ്പോഴും പ്രശ്‍നങ്ങൾ നേരിടേണ്ടി വരുന്നത്  ആസൂത്രണത്തിലും രൂപകല്പനയിലുമാണ്, എന്നാൽ ചിലപ്പോൾ ഭൂമി ഏറ്റെടുക്കലും അനുമതിയും സംബന്ധിച്ച് പ്രതീക്ഷിച്ചതിലും കൂടുതൽ സമയം ആവശ്യമായേക്കാം, ഫണ്ടുകൾ കാര്യക്ഷമമായ രീതിയിൽ വിനിയോഗിക്കാതിരിക്കാം, നിർമ്മാണ പ്രവർത്തനങ്ങളിൽ വീഴ്ചകൾ സംഭവിക്കാം. ചിലപ്പോഴാകട്ടെ, വിവിധ തല്പരകക്ഷികൾ തമ്മിൽ നിലനിന്നുവരുന്ന തർക്കങ്ങളും പ്രൊജക്റ്റുകളുടെ സമയക്രമവും ബജറ്റും താറുമാറാകുന്നതിൽ  പ്രധാന പങ്കു വഹിച്ചേക്കാം. നിർമ്മാണത്തിന്റെ ഗുണനിലവാരവും അതുപോലെ തന്നെ പ്രോജക്ട് മാനേജ്മെന്റും പലപ്പോഴും പ്രശ്നത്തിലായേക്കാം.

    വിജയത്തിനായി സ്വയം സജ്ജമാക്കുന്നതിന്, റോഡ് ഗതാഗത/ഹൈവേ മന്ത്രാലയം (MoRTH) ഹൈവേ നിർമ്മാണ വെണ്ടർമാർക്കായി ഒരു പെർഫോമൻസ് റേറ്റിംഗ് മോഡൽ (പ്രകടന നിർണ്ണയ മാതൃക) വികസിപ്പിക്കുന്നതിനും ഭാവിയിലെ ബിഡ്ഡിംഗ് പ്രക്രിയയിൽ പെർഫോമൻസ് റേറ്റിംഗ് സംയോജിപ്പിക്കുന്നതിനുള്ള ഒരു ഫ്രെയിംവർക്ക്  രൂപകല്പന ചെയ്യുന്നതിനും QCI യെ ഏർപെടുത്തി.ഫ്രയിംവർക്ക്, പ്രവർത്തനരീതി എന്നിവ രൂപപ്പെടുത്തുന്നതിന്, QCI വിപുലമായ ഗവേഷണം നടത്തുകയും: കോഡുകളും മാനദണ്ഡങ്ങളും വിലയിരുത്തുകയും, അന്താരാഷ്ട്ര പ്രകടന റേറ്റിംഗ് മോഡലുകൾ അവലോകനം ചെയ്യുകയും ഈ മേഖലയിലെ വിവിധ വിദഗ്ധരുമായി കൂടിയാലോചിക്കുകയും ചെയ്തു.

    ഇതിലൂടെ സൃഷ്ടിച്ചെടുത്ത  ഫ്രെയിംവർക്ക് , ഇത്തരത്തിൽ ദീർഘകാലത്തേയ്ക്കുള്ള പദ്ധതികൾ  നിര്വഹിക്കുന്നതിനുള്ള വിവിധ രീതികളും പുരോഗതിയുടെ വിവിധ  ഘട്ടങ്ങളും പരിഗണിക്കുന്നു. സമഗ്രമായ രീതിയിൽ വിലയിരുത്തലുകൾ നടത്തുന്നു: നിർമ്മാണ നിലവാരം, പ്രവർത്തന പുരോഗതിയുടെ റിപ്പോർട്ടുകളും ഓഡിറ്റ് റിപ്പോർട്ടുകളും സമയബന്ധിതമായി സമർപ്പിക്കൽ, മാർഗ്ഗനിർദ്ദേശങ്ങളും IRC (ഇന്ത്യൻ റോഡ്സ് കോൺഗ്രസ്) പെരുമാറ്റച്ചട്ടങ്ങളും പാലിക്കൽ, വ്യവസായ മാനദണ്ഡങ്ങളും സവിശേഷതകളും പാലിക്കൽ, മൊത്തത്തിലുള്ള പ്രക്രിയകൾ കൈകാര്യം ചെയ്യാൻ  തുടങ്ങിയ പാരാമീറ്ററുകൾക്ക് അനുസൃതമായി  വെണ്ടർമാരെ വിലയിരുത്തുന്നു. ഓരോ വെണ്ടറും അവരുടെ അവകാശവാദങ്ങൾക്ക് അനുസൃതമായ  രേഖാപരമായ തെളിവുകളും     നൽകേണ്ടതുണ്ട്, ഭാവിയിലെ റഫറൻസിനായി വ്യക്തമായ വിവരശേഖരം ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നു.

    QCI യുടെ സമീപനത്തിന് അനുസൃതമായി നിർമ്മിക്കപ്പെട്ട ഫ്രെയിംവർക്ക് ഉടനടി പ്രാബല്യത്തിൽ കൊണ്ടുവരുന്നതിന് പകരം 20 ദേശീയ പാത പ്രൊജക്റ്റുകളിൽ പരീക്ഷണം നടത്തുകയാണുണ്ടായത്. ഡാറ്റ മാനേജുമെന്റ് പ്രോട്ടോക്കോളുകൾ പരിഷ്കരിക്കാനും മെച്ചപ്പെടുത്താനും ഡാറ്റ സ്റ്റാൻഡേർഡ് ചെയ്യാനും പ്രവർത്തന പ്രക്രിയകളിൽ തടസ്സങ്ങൾ നീക്കം ചെയ്യാനും ഈ പരീക്ഷണത്തിൽ  നിന്നുള്ള ഫലങ്ങൾ ഉപയോഗപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ എല്ലാ ദേശീയ പാത പദ്ധതികളിലേക്കും പ്രകടന നിർണ്ണയ ഫ്രെയിംവർക്ക് സുഗമമായി അളക്കുന്നതിനുള്ള ഒരു റോൾ ഔട്ട് മോഡലും QCI അവതരിപ്പിച്ചു. കൂടാതെ, ഭാവിയിലെ ബിഡുകളിൽ ഈ പ്രകടന മാനദണ്ഡങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള ഒരു ഫ്രെയിംവർക്കും മുൻകാല പ്രകടന ഡാറ്റ ഭാവി ബിഡുകളിലേക്കും ഉൾപ്പെടുത്തുന്നതിനുള്ള  ഒരു മാർഗവും QCI രൂപകൽപന ചെയ്തിട്ടുണ്ട്,

    ഹൈവേ വികസന മേഖലയിൽ മികച്ച പ്രകടനം നടത്തുന്ന കമ്പനികളെ കണ്ടെത്തി അവാർഡ് നൽകുന്നതിന് കർശനമായ വിലയിരുത്തൽ ഫ്രെയിം വർക്കും പ്രോസസ് റോഡ്മാപ്പും QCI വികസിപ്പിച്ചെടുത്തു. കൺസ്ട്രക്ഷൻ മാനേജ്‌മെന്റ്, ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ്, ടോൾ പ്ലാസ മാനേജ്‌മെന്റ്, ഹൈവേ സേഫ്റ്റി, ഇന്നൊവേഷൻ എന്നീ മേഖലകളിലെ മികവുകൾക്കായാണ്  ഈ അവാർഡുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.പെർഫോമൻസ് റേറ്റിംഗ് ഫ്രെയിംവർക്ക്  പോലെ, അവാർഡുകൾക്കും ഓരോ വിഭാഗത്തിലെയും പ്രോജക്റ്റുകൾ വസ്തുനിഷ്ഠവും അളക്കാവുന്നതുമായ പാരാമീറ്ററുകളിൽ വിലയിരുത്തപ്പെടുന്നു. ഇതിൽ പ്രൊജക്റ്റുകൾ നടപ്പിലാക്കുന്ന  രീതി, പ്രദേശം, നിർമ്മാണ സാങ്കേതികത എന്നിവ കണക്കിലെടുക്കുന്നു.

    ഗുണനിലവാരം പ്രധാനമായുള്ള ഒരു വ്യവസ്ഥിതി സൃഷ്ടിക്കുന്നു

    പെർഫോമൻസിനായുള്ള നിർദ്ദിഷ്ട മാനദണ്ഡങ്ങൾക്കപ്പുറം, പ്രത്യേക നിലവാരം സ്ഥാപിക്കുന്നതിലൂടെയും ഇവ  നടപ്പിലാക്കുന്നതിലൂടെയും ഗുണനിലവാരവും പാരിസ്ഥിതിക ഓഡിറ്റുകളും നടത്താൻ കഴിയുന്ന അംഗീകൃത കൺസൾട്ടന്റുകളുടെയും ഓർഗനൈസേഷനുകളുടെയും സ്ഥിരമായ ലഭ്യത ഉറപ്പാക്കുന്നതിലൂടെയും ഗുണനിലവാരം പ്രധാനമായുള്ള ഒരു വ്യവസ്ഥിതി സൃഷ്ടിക്കുന്നതിനും QCI യ്ക്ക് സാധിക്കുന്നു. QCI യിലെ ഓരോ ബോർഡുകളും ജീവിതത്തിന്റെ എല്ലാ  മേഖലകളിലും  ഗുണനിലവാരത്തിന്റെ അളവ് ഉയർത്തുന്നതിനായുള്ള പ്രധാന ഉദ്ദേശങ്ങൾ നടപ്പിലാക്കുന്നു.

    റോഡുകളുടെയും ഹൈവേകളുടെയും നിർമ്മാണത്തിന് പ്രത്യേകമായ അടിത്തറ പാകുന്നതിനു , നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് (NABET) നൈപുണ്യം, വിദ്യാഭ്യാസം, പരിശീലനം എന്നീ മേഖലകളിൽ ഒരു മൂല്യനിർണ്ണയ സംവിധാനം നൽകുന്നു.ഇത് വിശ്വസനീയമായ പരിശീലന ഫലങ്ങൾ ഉറപ്പു നൽകുന്ന വിദ്യാഭ്യാസ പരിശീലന ദാതാക്കളുടെ ഒരു സ്ഥിരമായ ലഭ്യത സൃഷ്ടിക്കുന്നു. സർട്ടിഫിക്കേഷൻ ബോഡികൾക്കായുള്ള നാഷണൽ അക്രഡിറ്റേഷൻ ബോർഡ് എല്ലാ സർട്ടിഫിക്കേഷൻ ബോഡികൾക്കും സ്റ്റാൻഡേർഡുകൾ തീരുമാനിക്കുന്നു. ഇതാണ് ഇന്ത്യയിലെ പ്രവർത്തനത്തിലെ ഗുണനിലവാരത്തിന്റെ അടിസ്ഥാനമായി മാറുന്നത്. ബിസിനസ് കണ്ടിന്യുറ്റി മാനേജ്മെന്റ് സിസ്റ്റംസ് (BCMS), എനർജി മാനേജ്മെന്റ് സിസ്റ്റംസ് (EnMS), എൻവയോൺമെന്റ് മാനേജ്മെന്റ് സിസ്റ്റംസ് (EMS), ഒക്യുപേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റി മാനേജ്മെന്റ് സിസ്റ്റംസ് (OHSMS), ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റംസ് (QMS), ഇൻസ്പെക്ഷൻ ബോഡികൾ (IB), പേഴ്സണൽ സർട്ടിഫിക്കേഷൻ ബോഡികൾ (PrCB), ഉൽപ്പന്ന സർട്ടിഫിക്കേഷൻ ബോഡികൾ (PCB) മറ്റ് പ്രസക്തമായ മൂല്യനിർണ്ണയ സ്കീമുകൾ  പ്രോജക്റ്റ് സ്പോൺസർമാർക്കും പ്രോജക്റ്റ് മാനേജർമാർക്കും അവരുടെ പ്രോജക്റ്റുകളിൽ ആദ്യ ദിവസം മുതൽ കൃത്യതയുള്ള പ്രവർത്തനം സാധ്യമാക്കുന്നു

    ഇതിനു പുറമെ, ഇന്ത്യയിലെ മിക്ക നിർമ്മാണ വ്യവസായിക പ്രവർത്തങ്ങളുടെയും നിയമപരമായ  ആവശ്യകതയായ എൻവയോൺമെന്റൽ ഇംപാക്ട് അസസ്‌മെന്റ് (EII) പ്രകാരമുള്ള  നിയന്ത്രണങ്ങൾ ലളിതമാക്കി മാറ്റാനും  QCI അതിന്റെ പങ്കാളികളെ  സഹായിച്ചിട്ടുണ്ട്. ഒരു നിർദിഷ്ട പ്രൊജക്റ്റിന്റെ ഫലപ്രാപ്തി വിലയിരുത്തുന്നതിന്  ധനകാര്യ സ്ഥാപനങ്ങൾ ഇത് ഉപയോഗിച്ചു വരുന്നു. QCI യുടെ NABET ഒരു വോളണ്ടറി അക്രഡിറ്റേഷൻ സ്കീം വികസിപ്പിച്ചെടുത്തിട്ടുണ്ട്,ഇതിൽ  EIA നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നതിനായി  കൺസൾട്ടന്റുമാരെയും ഓഡിറ്റർമാരെയും ലഭ്യമാക്കുകയും പാരിസ്ഥിതിക അനുമതി നേടുന്നതിന് ആവശ്യമായ EIA റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്യുന്നു. പരിശീലനം ലഭിച്ച ഓഡിറ്റർമാരുടെയും കൺസൾട്ടന്റുമാരുടെയും ലഭ്യത ഇന്ത്യയിലെ ഇൻഫ്രാസ്ട്രക്ചർ    പദ്ധതികളുടെ ഗുണനിലവാരവും സുസ്ഥിരതയും ഉയർത്തുകായും പ്രധാനപെട്ട പല പ്രതിസന്ധിയ്ക്കലും പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

    മാത്രമല്ല, ചില സന്ദർഭങ്ങളിൽ, QCI യുടെ പ്രോജക്ട് പ്ലാനിംഗ് & ഇംപ്ലിമെന്റേഷൻ ഡിവിഷൻ (PPID) പ്രത്യേക പ്രോജക്ടുകൾ, സ്കീമുകൾ അല്ലെങ്കിൽ സംരംഭങ്ങൾ നടപ്പിലാക്കാൻ നേരിട്ട് പ്രവർത്തിക്കുകയും പൂർത്തിയാക്കുകയും ചെയ്യുന്നു. ഇതിനർത്ഥം QCI മൊത്തം പ്രോജക്ട് മാനേജ്‌മെന്റ് കാലാവധിയിലേക്കും പ്രവർത്തിക്കുന്നു:പ്രധാനപ്പെട്ട മേഖലകളിൽ സർവേകൾ, സ്റ്റേക്ക്‌ഹോൾഡർമാർ എന്നിവർക്കൊപ്പം പ്രോജക്റ്റ് നിർവ്വഹണ രീതി രൂപപ്പെടുത്തുന്നു; പ്രോജക്റ്റ് പ്ലാനും ടൈംലൈനുകളും നിർമ്മിക്കുന്നു, വിഭവങ്ങൾ വ്യക്തമായി പ്ലാൻ ചെയ്യുന്നു; വിവിധ പങ്കാളികളുമായി (കേന്ദ്ര-സംസ്ഥാന തലങ്ങളിലെ സർക്കാർ ഏജൻസികൾ, നഗര തദ്ദേശ സ്ഥാപനങ്ങൾ (ULB), ടെക്, PR ഏജൻസികൾ, മറ്റ് പങ്കാളികൾ)എന്നിവരുമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു; കൂടാതെ, തത്സമയം പ്രകടനം നിരീക്ഷിച്ചു കൊണ്ട്, പ്രോജക്റ്റ് നടപ്പിലാക്കുകയും ചെയ്യുന്നു .

    ഇങ്ങനെ, പല വലുപ്പത്തിലും സമയകാലാവധിയിലുമുള്ള പ്രോജക്റ്റ് ആശയങ്ങൾ രൂപപ്പെടുന്നത് മുതൽ , അത് പ്രവർത്തനം പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നത് വരെ ഗുണനിലവാരം ഉറപ്പാക്കുക എന്നത് QCI സാധ്യമാക്കുന്നു, ഇത് ഈ പ്രോജക്റ്റുകളുടെ സുരക്ഷതത്വവും ഈടും സംബന്ധിച്ചുള്ള ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുക മാത്രമല്ല, ചെലവും പ്രവർത്തനങ്ങൾക്കായുള്ള സമയവും കുറയ്ക്കാൻ സഹായിക്കുന്നു.ഇന്ത്യയെ സുസ്ഥിരമായി ഭാവിയിലേക്ക് നയിക്കാൻ ആഗ്രഹിക്കുന്ന ഒരു  ഭരണകൂടത്തിനു സമയത്തിന്റെയും മൂല്യത്തിന്റെയും അടിസ്ഥാനത്തിൽ ഇത്തരമൊരു ലാഭം തീർച്ചയായും വിലമതിക്കാനാകാത്തതാണ്

    ഉപസംഹാരം

    ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കിരീടത്തിലെ പൊൻതൂവലായാണ് ഒരുകാലത്ത് ഇന്ത്യ കണക്കാക്കപ്പെട്ടിരുന്നത്. ഇപ്പോൾ  ബ്രിട്ടീഷുകാരുടെ മേധാവിത്വത്തിൽ നിന്നും രക്ഷപ്പെട്ട് 75 വർഷങ്ങൾക്ക് ശേഷം, ഇന്ത്യ ഒരു സാമ്പത്തിക സൂപ്പർ പവർ ആയി, സുസ്ഥിരതയ്ക്കുള്ള ആശയ  നേതൃത്വമായി, ഉയർന്ന യോഗ്യതയുള്ള ആദരണീയരായ ഇന്ത്യൻ പ്രവാസികൾക്കൊപ്പം മികച്ച നൈപുണ്യ ശേഷിയായി  അതിന്റെ കാര്യക്ഷമത പ്രകടമാക്കിക്കൊണ്ടിരിക്കുന്നു.

    പുരോഗമിച്ചികൊണ്ടിരിക്കുന്ന ആഗോള വിപണിയിൽ ഇന്ത്യൻ ബിസിനസുകൾ കൂടുതൽ  മത്സരാധിഷ്ഠിതമായി മാറുമ്പോൾ  ഇന്ത്യയുടെ സമ്പത്തും വളരുകയാണ്. ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മുടെ പുരോഗതിയുടെ ഈ നിർണായകമായ ഘട്ടത്തിൽ, റോഡുകളിലും അടിസ്ഥാന സൗകര്യങ്ങളിലുമുള്ള ഗവൺമെന്റുകളുടെ നിക്ഷേപം പുരോഗതി പലമടങ്ങാക്കി മാറ്റാൻ പര്യാപ്തമാണ്. സ്റ്റീൽ, സിമൻറ്, ഓട്ടോ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ അനുബന്ധ വ്യവസായങ്ങളിൽ റോഡുകൾ വലിയ തോതിൽ തന്നെയുള്ള സ്വാധീനം ചെലുത്തുന്നു. എല്ലാം മേഖലകളിലും വളർച്ച പ്രാപ്തമാക്കുകയും മികച്ച  വരുമാനം കൊണ്ടുവരുകയും ചെയ്യുന്നു.

    ആളുകളുടെയും മെറ്റീരിയലുകളുടെയും എളുപ്പത്തിലുള്ള ഗതാഗതം  ബിസിനസുകൾക്കായി പുതിയ വിപണികൾ തുറക്കുകയും  വിതരണം സാധ്യമാക്കുകയും  ഉപഭോക്താക്കൾക്കായി കൂടുതൽ തിരഞ്ഞെടുപ്പുകൾ നൽകുകയും ചെയ്യുന്നതിനാൽ, ഇന്ത്യയിലെ എല്ലാ ബിസിനസുകൾക്കും സമാനമായ സാഹചര്യങ്ങളിൽ പരസ്പരം മത്സരിക്കാനാകുന്നു, ആരോഗ്യകരമായ ഇത്തരത്തിലുള്ള മത്സര മനോഭാവം ഏറ്റവും മികച്ച പ്രക്രിയകളും  ഉൽപ്പന്നങ്ങളും സേവനങ്ങളും രൂപപ്പെട്ടുത്തുന്നതിനു സഹായകമാകുന്നു.

    പരിശ്രമിക്കുന്ന കാര്യങ്ങളിൽ കാര്യങ്ങളിൽ നാമെല്ലാവരും വിജയിക്കുക തന്നെ ചെയ്യും. ബിസിനസ്സിനെ സംബന്ധിച്ചതും ഇത് ശരിയാണ്.

    Published by:Rajesh V
    First published: