Video| വമ്പന്മാരുടെ കൂട്ടിയിടി; ആഡംബര ഭീമന്മാരായ പോർഷേയും ബുഗാട്ടിയും കൂട്ടിയിടിച്ചു; സംഭവം പരസ്പരം മറികടക്കാൻ ശ്രമിക്കവെ
- Published by:Gowthamy GG
- news18-malayalam
Last Updated:
അപകടത്തില്‍ തകർന്നു കിടക്കുന്ന പോർഷേയുടെയും ബുഗാട്ടിയുടെയും ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്
കാറുകളിൽ ഏറ്റവും വിലയേറിയവയാണ് പോർഷേ 911 ഉം ബുഗാട്ടി ചിരോണും. സ്വന്തമാക്കാൻ ആരുമൊന്ന് മോഹിച്ചു പോകും. എന്നാൽ സാധാരണക്കാരന് കൈയ്യെത്താൻ കഴിയാത്ത ഉയരത്തിലാണ് ഇതിന്റെ വില. ഈ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാലോ? എന്തൊരു നഷ്ടമായിരിക്കും അല്ലേ?
അങ്ങനെയൊരു വിലയേറിയ കൂട്ടിയിടി സംഭവിച്ചിരിക്കുന്നു. നിർഭാഗ്യകരമായ സംഭവം ഉണ്ടായിരുക്കുന്നത് അങ്ങ് സ്വിറ്റ്സർലാൻഡിലാണ്. സ്വിറ്റ്സര്‍ലാൻഡിലെ ഗോഥാർഡ് പാസിൽ. ഒരാൾക്ക് പരിക്കേറ്റതൊഴിച്ചാൽ മറ്റ് അത്യാഹിതങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ പുറത്തു വന്നിരിക്കുകയാണ്. അപകടത്തില്‍ തകർന്നു കിടക്കുന്ന പോർഷേയുടെയും ബുഗാട്ടിയുടെയും ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. തകർന്ന പോർഷേ കാർ കാരിയർ ട്രക്കിൽ കയറ്റിവെച്ചിരിക്കുന്നതും തകർന്നു കിടക്കുന്ന ബുഗാട്ടിയുമാണ് വീഡിയോയിലുള്ളത്. ബുഗാട്ടിയുടെ മുൻഭാഗം മാത്രമാണ് തകർന്നിരിക്കുന്നത്.
അതേസമയം രണ്ടല്ല മൂന്ന് ആഡംബര കാറുകളാണ് അപകടത്തിൽപ്പെട്ടതെന്നാണ് ചില റിപ്പോർട്ടുകൾ. പോർഷേയ്ക്കും ബുഗാട്ടിക്കും പുറമെ മെഴ്സിഡസ് ബെൻസും അപകടത്തിൽപ്പെട്ടിരുന്നുവെന്ന് മോട്ടോർ വണ്ണിലെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നു.
advertisement
advertisement
പോർഷേയും ബുഗാട്ടിയും യഥാക്രമം മുന്നിലും പിന്നിലുമായി വരികയായിരുന്നു. ബുഗാട്ടി ഡ്രൈവര്‍ പോര്‍ഷേയെ മറികടക്കാൻ ശ്രമിച്ചു. അതേസമയം തന്നെ പോർഷേ ഡ്രൈവരും മറികടക്കാൻ ശ്രമിക്കുകയായിരുന്നു. ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചനകള്‍.
അപകടത്തെ തുടർന്ന് ഗോഥാർഡ് പാസ് മൂന്നു മണിക്കൂറോളം അടച്ചിട്ടിരുന്നതായും വിവരങ്ങളുണ്ട്. അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതിന് വേണ്ടിയായിരുന്നു ഇത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 14, 2020 7:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
Video| വമ്പന്മാരുടെ കൂട്ടിയിടി; ആഡംബര ഭീമന്മാരായ പോർഷേയും ബുഗാട്ടിയും കൂട്ടിയിടിച്ചു; സംഭവം പരസ്പരം മറികടക്കാൻ ശ്രമിക്കവെ