Car Loan| കാർ വാങ്ങാൻ ആലോചനയുണ്ടോ? കാർ ലോണിനെ കുറിച്ച് അറിയേണ്ടതെല്ലാം; 2021ലെ മികച്ച വായ്പാ നിരക്കുകളും

Last Updated:

കാര്‍ ലോണുകളുടെ പൊതുവായ പലിശാ നിരക്ക് ആരംഭിക്കുന്നത് 7 ശതമാനം മുതലാണ്.

നമ്മുടെ സമൂഹത്തിലെ ഒരു ശരാശരി വ്യക്തിയുടെ ജീവിതകാലത്തെ സ്വപ്‌നങ്ങളില്‍ എന്നും നിറം പിടിച്ച രണ്ട് സ്വപ്‌നങ്ങളാണ് സ്വന്തം വീടും സ്വന്തം കാറും. ഇന്ന് കാറുകളോ മറ്റ് വാഹനങ്ങളോ സ്വന്തമാക്കാന്‍ നമ്മെ സഹായിക്കുന്ന വായ്പ്പാ സംവിധാനങ്ങളും സുലഭമാണ്. ഒറ്റത്തവണ പണമടച്ച് വാഹനം സ്വന്തമാക്കാനുള്ള ബുദ്ധിമുട്ടിൽ നിന്ന് ഉപഭോക്താവിനെ രക്ഷിക്കുന്ന മാര്‍ഗമാണ് വായ്പ്പാ വ്യവസ്ഥ.
കാര്‍ ലോൺ: അടിസ്ഥാന വിവരങ്ങള്‍
കാര്‍ ലോണുകളുടെ പൊതുവായ പലിശാ നിരക്ക് ആരംഭിക്കുന്നത് 7 ശതമാനം മുതലാണ്. വായ്പ്പ നല്‍കുന്ന ബാങ്കിന് അനുസരിച്ച് അതിന്റെ പ്രൊസസിങ്ങ് ഫീ മാറിക്കൊണ്ടിരിക്കും. ചില ബാങ്കുകള്‍ പ്രൊസസിങ്ങ് ഫീ ഒഴിവാക്കാറുമുണ്ട്. സാധാരണ നിലയില്‍ ഒന്നു മുതല്‍ 8 വര്‍ഷം വരെയാണ് കാർ വായ്പകളുടെ കാലാവധി. വായ്പാ കാലാവധി തീരും മുന്‍പ് തന്നെ നിങ്ങള്‍ക്ക് പണം അടച്ചു തീര്‍ക്കാവുന്നതാണ്. ഇതിന്റെ മാനദണ്ഡങ്ങള്‍ക്ക് ബാങ്കുകള്‍ക്ക് അനുസരിച്ച് മാറ്റം ഉണ്ടാകും. അത് പോലെ തന്നെ ചില ബാങ്കുകളിൽ വായ്പ അനുവദിക്കുന്നതിനായി ജാമ്യക്കാരനെ ആവശ്യമായി വരാറുമുണ്ട്. ഇതിനും ബാങ്കുകള്‍ അനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാകും.
advertisement
വാഹനം വാങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങളുണ്ട്. വാഹനം വാങ്ങാനുള്ള നിങ്ങളുടെ ഭൗതിക യോഗ്യതകളാണ് ഇവയില്‍ ആദ്യത്തെ കാര്യം. വാഹനം വാങ്ങാന്‍ നിങ്ങളെ സഹായിക്കുന്ന പല ധനകാര്യ സ്ഥാനങ്ങളും ചുറ്റും ഉണ്ട്. ഇവര്‍ വാഗ്ദാനം ചെയ്യുന്ന വായ്പ്പാ നിരക്കുകള്‍ തമ്മില്‍ താരതമ്യം ചെയ്ത് നോക്കുക എന്നതാണ് വാഹനം വാങ്ങാന്‍ തീരുമാനിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട രണ്ടാമത്തെ കാര്യം. വാഹനം വാങ്ങാനുള്ള യോഗ്യതകളും, യോഗ്യത തെളിയിക്കാൻ ആവശ്യമാകുന്ന രേഖകളും എന്തെല്ലാമാണെന്ന് നോക്കാം.
advertisement
യോഗ്യതകളും ആവശ്യമായ രേഖകളും
പല ധനകാര്യ സ്ഥാപനങ്ങളിലും നിര്‍ദ്ദേശിച്ചിട്ടുള്ള വാഹന വായ്പകളുടെ മാനദണ്ഡങ്ങള്‍ വ്യത്യസ്തമാണ്. അതേ സമയം, ഇവര്‍ പൊതുവായി ആവശ്യപ്പെടുന്ന കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം. 
വായ്പ്പ എടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ പ്രായം 18നും 75നും ഇടയിലായിരിക്കണം. 
പ്രതിമാസം കുറഞ്ഞത് 20,000 രൂപയുടെ മിച്ച വരുമാനം ഉണ്ടായിരിക്കണം. 
നിലവില്‍ ജോലി ചെയ്യുന്ന തൊഴില്‍ദാതാവിന്റെ കീഴില്‍ 1 വര്‍ഷമെങ്കിലും ജോലി ചെയ്യുന്നവരായിരിക്കണം. 
advertisement
ശമ്പള വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരോ, സ്വയം തൊഴില്‍ ചെയ്യുന്നവരോ ആയിരിക്കണം. അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനത്തിലോ സ്വകാര്യ കമ്പനിയിലോ തൊഴില്‍ ചെയ്യുന്നവരായിരിക്കണം.
മേല്‍പ്പറഞ്ഞ യോഗ്യതകള്‍ വായ്പ്പ എടുക്കുന്ന വ്യക്തിയ്ക്ക് ഉണ്ടെന്ന് തെളിയിക്കുന്ന രേഖകളും ലോണ്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ ആവശ്യപ്പെടാറുണ്ട്. പൊതുവായി ആവശ്യപ്പെടുന്ന രേഖകള്‍ ഇനിപ്പറയുന്നവയാണ്. 
നിങ്ങളുടെ വ്യക്തിത്വം തെളിയിക്കാന്‍ ആവശ്യമാകുന്ന രേഖകള്‍ - ആധാര്‍, പാസ്സ്‌പോര്‍ട്ട്, ഡ്രൈവിങ്ങ് ലൈസന്‍സ്, വോട്ടേഴ്‌സ് ഐഡി കാര്‍ഡ്, പാന്‍ കാര്‍ഡ്. 
advertisement
മേല്‍വിലാസം തെളിയിക്കാനാവശ്യമുള്ള രേഖകള്‍ - ആധാര്‍, പാസ്സ്‌പോര്‍ട്ട്, ഡ്രൈവിങ്ങ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, വൈദ്യുത, ജല ബില്ലുകള്‍.
വരുമാനം തെളിയിക്കുന്ന രേഖകള്‍ - നികുതി രേഖയായ ഫോം 16, നിങ്ങള്‍ക്ക് മാസ വരുമാനമുണ്ടെങ്കില്‍ അതിന്റെ സാലറി സ്ലിപ്പ്, ആദായ നികുതി റിട്ടേണുകളുടെ ഏറ്റവും പുതിയ രേഖകള്‍, ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ.
കാര്‍ വായ്പ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ രേഖകൾ സമർപ്പിക്കേണ്ടതിന്റെ ആവശ്യകതകൾ:
കാര്‍ വാങ്ങാനുള്ള വായ്പ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ ലഭ്യമാകുന്ന മറ്റു ബാങ്കുകളുടെ വായ്പ്പാ മാനദണ്ഡങ്ങള്‍ കൂടി വിശദമായി പരിശോധിക്കുക. ഇവയില്‍ നിന്ന് നിങ്ങള്‍ക്ക് ലഭ്യമാകുന്ന ഏറ്റവും ഉയര്‍ന്ന വായ്പ്പാ തുക കണ്ടെത്തുക. അതേസമയം, അവയില്‍ ഏതാണ് നിങ്ങള്‍ക്ക് താങ്ങാന്‍ സാധിക്കുന്നതെന്നും കണ്ടെത്താന്‍ മറക്കരുത്. നിങ്ങളുടെ വരുമാനത്തിന്റെ തെളിവ് നല്‍കേണ്ടി വരും. ഇത് നിങ്ങള്‍ക്ക് വായ്പ്പ തിരികെ അടയ്ക്കാനുള്ള കഴിവുണ്ടോയെന്ന് വായ്പ്പ നൽകുന്ന സ്ഥാപനത്തിന് തീര്‍ച്ചപ്പെടുത്താൻ വേണ്ടിയാണ്. അതു പോലെ തന്നെ നിങ്ങളുടെ മേല്‍വിലാസവും വ്യക്തിത്വവും തെളിയിക്കുന്ന രേഖകള്‍ കൈമാറേണ്ടി വരും. ഇത്, സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ്. നിങ്ങളുടെ ദേശീയത, വ്യക്തിത്വം, സ്ഥിര മേല്‍വിലാസം തുടങ്ങിയവ ഉറപ്പിക്കാനാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെടുന്നത്. പാന്‍ കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ച് അവര്‍ നിങ്ങളുടെ മുന്‍കാല ക്രെഡിറ്റ് റെക്കോഡുകള്‍ നിജപ്പെടുത്തും. നിങ്ങള്‍ക്ക് വായ്പ്പ അടച്ച് തീര്‍ക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണിത്. നിങ്ങള്‍ വാഹനം വാങ്ങിയ ഷോറുമില്‍ നിന്നുള്ള രസീതുകള്‍ നല്‍കേണ്ടി വരും. ഇത് അവര്‍ നിങ്ങള്‍ക്ക് നല്‍കിയ പണം കൃത്യമായി തന്നെ വിനിയോഗിച്ചു എന്ന് ഉറപ്പു വരുത്തുന്നതിനാണ്. വാഹനത്തിന്‍ മേലുള്ള ഇന്‍ഷ്വറന്‍സ് രേഖകള്‍ സമർപ്പിക്കേണ്ടി വരും. നിങ്ങള്‍ വാഹനം വാങ്ങിയപ്പോള്‍ എല്ലാ വിധ നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ട് എന്ന് ഉറപ്പിക്കേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്വമാണ്, അതിനാൽ ഇത് സംബന്ധിച്ച രേഖകളുടെ കോപ്പികളും നിങ്ങള്‍ സമര്‍പ്പിക്കേണ്ടതായി വരും.
advertisement
വ്യക്തിഗത വായ്പ്പകളും കാര്‍ ലോണുകളും
വാഹനങ്ങള്‍ വാങ്ങുന്ന സന്ദര്‍ഭത്തില്‍ കാര്‍ ലോണുകൾക്ക് പുറമേ വ്യക്തിഗത വായ്പ്പകള്‍ ഉപയോഗിച്ച് വാഹനം വാങ്ങുന്നവരുമുണ്ട്. എന്തെല്ലാണ് ഇവയുടെ പൊതുവായ ഗുണഫലങ്ങളും ദോഷഫലങ്ങളുമെന്ന് നോക്കാം. 
വ്യക്തിഗത വായ്പ്പകള്‍
ഗുണങ്ങള്‍ - വ്യക്തിഗത വായ്പ്പകളുടെ കാര്യത്തില്‍, ലോണ്‍ വഴി ലഭ്യമാകുന്ന തുകയുടെ ഉപയോഗത്തിന്മേല്‍ ഉപഭോക്താവിന് നിയന്ത്രണങ്ങള്‍ ഉണ്ടാവുകയില്ല. അതായത്, ലോണ്‍ തുക ഏത് ആവശ്യത്തിനായും ഉപയോഗിക്കാം. തിരിച്ചടവിന്റെ ഘടനയിലും വ്യക്തിഗത വായ്പ്പകള്‍ ഉപഭോക്താവിന് ഇളവുകള്‍ നല്‍കുന്നു. 
advertisement
ദോഷങ്ങള്‍ - വ്യക്തിഗത വായ്പ്പകളുടെ പലിശ നിരക്ക് കൂടുതലായിരിക്കും. വ്യക്തിഗത വായ്പ്പകള്‍ സുരക്ഷിതമല്ലാത്ത സ്വഭാവം പ്രകടിപ്പിക്കുന്നതിനാല്‍ വായ്പ്പാ മാനണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമായിരിക്കും. വായ്പ്പ നേടാനുള്ള നിങ്ങളുടെ യോഗ്യതകള്‍ നിര്‍ണ്ണയിക്കുന്ന കാര്യത്തില്‍ നിക്ഷേപ നേട്ടങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങളുടെ നിക്ഷേപക യോഗ്യതകള്‍ അടിസ്ഥാനമാക്കി നിങ്ങള്‍ പണം തിരികെ അടയ്ക്കാന്‍ യോഗ്യരാണ് എന്ന് തെളിഞ്ഞാല്‍ മാത്രമേ നിങ്ങള്‍ക്ക് ലോണ്‍ ലഭിക്കുകയുള്ളു.
കാര്‍ ലോണുകൾ: ഗുണങ്ങളും ദോഷങ്ങളും
ഗുണങ്ങൾ - കാര്‍ ലോണുകൾക്ക് പലിശ കുറവാണ്. കാര്‍ ലോണുകൾ എളുപ്പത്തിൽ ലഭിക്കും. സുരക്ഷിതമായ വായ്പ്പാ സംവിധാനമായതിനാല്‍, ശരാശരി നിക്ഷേപങ്ങളുള്ള ഒരു വ്യക്തിയ്ക്ക് ലോണ്‍ ലഭിക്കാന്‍ താരതമ്യേന എളുപ്പമാണ്. വായ്പ്പയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് വാഹനം തന്നെയായിരിക്കും. 
ദോഷങ്ങള്‍ - നിങ്ങള്‍ ആദ്യ ഘട്ടത്തില്‍ ഡൗണ്‍ പേയ്‌മെന്റായി ഒരു തുക നല്‍കേണ്ടി വരും. നിങ്ങള്‍ വാങ്ങുന്ന കാര്‍, ലോണെടുക്കുന്ന ബാങ്കില്‍ മുന്‍കൂറായി പണയപ്പെട്ടിരിക്കും. കാറിനായി എടുത്ത തുക മുഴുവനായി അടച്ചതിന് ശേഷം മാത്രമേ വാഹനത്തിന്‍മേല്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണമായ ഉടമസ്ഥാവകാശം ലഭിക്കുകയുള്ളു.
ഇത് ഓരോ ബാങ്കുകളുടെയും നിബന്ധനകൾക്കനുസരിച്ച് മാറാം. 
2021ൽ പലിശ നിരക്ക് കുറഞ്ഞ കാര്‍ ലോണുകൾ
എസ്ബിഐ - രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ എസ്ബിഐ, കാര്‍ ലോണ്‍ വിഭാഗത്തില്‍ 7.25 ശതമാനം പലിശ നിരക്കിലാണ് ഉപഭോക്താക്കള്‍ക്കായി കാര്‍ വായ്പ്പകള്‍ നല്‍കുന്നത്. കാറിന്റെ ഓണ്‍-റോഡ് വിലയുടെ 90 ശതമാനം വരെ നിങ്ങള്‍ക്ക് ലോണായി ലഭിക്കും. കൂടാതെ, എസ്ബിഐ കാര്‍ ലോണില്‍ നിങ്ങള്‍ക്ക് പ്രൊസസിങ്ങ് ഫീ അടയ്‌ക്കേണ്ടതില്ല. 
ബാങ്ക് ഓഫ് ഇന്ത്യ - 6.85 ശതമാനമാണ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. ഉത്സവ സീസണ്‍ മുന്‍ നിര്‍ത്തി ബാങ്ക് പലിശ നിരക്കില്‍ ഇളവും നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 31 വരെ ഉപഭോക്താക്കള്‍ക്ക് ഇളവുകള്‍ ലഭിക്കുന്നതാണ്. ഒപ്പം നിങ്ങള്‍ക്ക് പ്രൊസസിങ്ങ് ഫീയും അടയ്‌ക്കേണ്ടതില്ല. 
ബാങ്ക് ഓഫ് ബറോഡ - 7 ശതമാനമാണ് കാര്‍ ലോണുകളുടെ പലിശ നിരക്ക്. കാറിന്റെ ഓണ്‍-റോഡ് വിലയുടെ 90 ശതമാനം വരെ നിങ്ങള്‍ക്ക് ലോണ്‍ തുകയായി ലഭിക്കുന്നതാണ്. 
ഫെഡറല്‍ ബാങ്ക് - 8.50 ശതമാനം മുതലാണ് ഫെഡറല്‍ ബാങ്ക് ലഭ്യമാക്കുന്ന ലോണ്‍ പലിശ നിരക്ക്. 
ഐസിഐസിഐ ബാങ്ക് - സ്വകാര്യ മേഖലാ ബാങ്കായ ഐസിഐസിഐ 7.5 ശതമാനമാണ് ഉപഭോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്ന പലിശാ നിരക്ക്. 
കാർ ലോണുകൾ അനുവദിക്കുന്ന മറ്റ് അനേകം ബാങ്കുകളും ഇന്ന് നിലവിലുണ്ട്. വായ്പ്പ എടുക്കും മുൻപ് ലഭ്യമാകുന്ന എല്ലാ ഓപ്ഷനുകളും വിശദമായി പരിശോധിച്ച്, അതിൽ അനുയോജ്യമെന്ന് ഉറപ്പുള്ളത് മാത്രം തിരഞ്ഞെടുക്കുക.
മലയാളം വാർത്തകൾ/ വാർത്ത/Money/
Car Loan| കാർ വാങ്ങാൻ ആലോചനയുണ്ടോ? കാർ ലോണിനെ കുറിച്ച് അറിയേണ്ടതെല്ലാം; 2021ലെ മികച്ച വായ്പാ നിരക്കുകളും
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement