ഇന്റർഫേസ് /വാർത്ത /Money / Top-Up Loan on Your Car Loan| കാര്‍ ലോണിന്മേൽ ടോപ്പ്-അപ്പ് ലോണായി എത്ര രൂപ വരെ ലഭിക്കും? എന്തൊക്കെ ആവശ്യങ്ങള്‍ക്കായി ഈ തുക ഉപയോഗിക്കാം

Top-Up Loan on Your Car Loan| കാര്‍ ലോണിന്മേൽ ടോപ്പ്-അപ്പ് ലോണായി എത്ര രൂപ വരെ ലഭിക്കും? എന്തൊക്കെ ആവശ്യങ്ങള്‍ക്കായി ഈ തുക ഉപയോഗിക്കാം

നിലവിലുള്ള കാര്‍ ലോണിനു പുറമെ ടോപ്പ്-അപ്പ് ലോണുകള്‍ നല്‍കുന്ന ബാങ്കുകള്‍ പരിചയപ്പെടാം. 

നിലവിലുള്ള കാര്‍ ലോണിനു പുറമെ ടോപ്പ്-അപ്പ് ലോണുകള്‍ നല്‍കുന്ന ബാങ്കുകള്‍ പരിചയപ്പെടാം. 

നിലവിലുള്ള കാര്‍ ലോണിനു പുറമെ ടോപ്പ്-അപ്പ് ലോണുകള്‍ നല്‍കുന്ന ബാങ്കുകള്‍ പരിചയപ്പെടാം. 

  • Share this:

ഓരോ ബാങ്കുകളും വിവിധ തരത്തിലുള്ള കാര്‍ ലോണുകള്‍ (Car Loans) നല്‍കുന്നുണ്ട്. എന്നാല്‍ ഈ ലോണുകള്‍ക്ക് പുറമെ ടോപ്പ്-അപ്പ് ലോണുകളും (Top-UP Loan) നമുക്ക് ലഭിക്കും. ബാങ്കില്‍ നിന്ന് ഒരു കാര്‍ ലോണ്‍ എടുത്ത ശേഷം കല്യാണം, വീട് പണി, മെഡിക്കല്‍ അത്യാവശ്യങ്ങൾ തുടങ്ങിയവയ്ക്ക് പെട്ടെന്ന് തന്നെ കൂടുതല്‍ ഫണ്ട് ആവശ്യമുണ്ടെങ്കില്‍ നിങ്ങളുടെ നിലവിലുള്ള കാര്‍ ലോണിന്മേൽ ടോപ്പ്-അപ്പ് ലോണ്‍ ലഭിക്കും. കാറിന്റെ മൂല്യത്തിന്റെ 150 ശതമാനം വരെ നിങ്ങള്‍ക്ക് ടോപ്പ്-അപ്പ് ലോണ്‍ ലഭിക്കും. 

കാര്‍ ലോണുകളില്‍ ടോപ്പ്-അപ്പ് വാഗ്ദാനം ചെയ്യുന്ന മിക്ക ലെന്‍ഡര്‍മാരും കുറഞ്ഞത് 9 മാസത്തേക്കെങ്കിലും വ്യക്തമായ പേയ്മെന്റ് റെക്കോര്‍ഡ് സൂക്ഷിക്കാന്‍ ആവശ്യപ്പെടും. നിങ്ങളുടെ നിലവിലുള്ള കാര്‍ ലോണില്‍ ഒരു ടോപ്പ്-അപ്പ് ലോണ്‍ ലഭ്യമാക്കുന്നതിനുള്ള പ്രക്രിയ വളരെ വേഗത്തിലുള്ളതാണ്. കൂടാതെ ചുരുങ്ങിയ പേപ്പര്‍ വര്‍ക്കുകൾ മാത്രമാണ് ആവശ്യമുള്ളത്. നിലവിലുള്ള കാര്‍ ലോണിനു പുറമെ ടോപ്പ്-അപ്പ് ലോണുകള്‍ നല്‍കുന്ന ബാങ്കുകള്‍ പരിചയപ്പെടാം. 

എച്ച്ഡിഎഫ്‌സി ബാങ്ക്

- എച്ച്ഡിഎഫ്‌സി ബാങ്ക് പരമാവധി 40 ലക്ഷം രൂപ വരെയാണ് ടോപ്പ്-അപ്പ് ലോണ്‍ അനുവദിക്കുക

- ഈ ബാങ്കില്‍ നിന്ന് നിലവിലുള്ള കാര്‍ ലോണിന് അതിന്റെ മൂല്യത്തിന്റെ 150 ശതമാനം വരെ ടോപ്പ്-അപ്പ് ലോണ്‍ ലഭിക്കും.

- ടോപ്പ്-അപ്പ് ലോണ്‍ ലഭിക്കാന്‍ കുറഞ്ഞത് 9 മാസത്തേക്കെങ്കിലും വ്യക്തമായ പേയ്മെന്റ് റെക്കോര്‍ഡ് സൂക്ഷിക്കേണ്ടതുണ്ട്.

- ബാങ്കില്‍ നിന്ന് ലഭ്യമാകുന്ന ടോപ്പ്-അപ്പ് ലോണ്‍ തുക, നിങ്ങളുടെ നിലവിലുള്ള കാര്‍ ലോണിന്റെ മൂല്യം, തിരിച്ചടവിന്റെ രേഖകൾ, കാറിന്റെ പഴക്കം, മോഡല്‍ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും.

- നിങ്ങള്‍ മറ്റൊരു ബാങ്കില്‍ നിന്ന് കാര്‍ ലോണ്‍ എടുത്തിട്ടുണ്ടെങ്കിലോ അവരുടെ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിലോ എച്ച്ഡിഎഫ്‌സി ബാങ്ക് നിലവിലുള്ള കാര്‍ ലോണില്‍ ടോപ്പ്-അപ്പ് ലോണ്‍ വാഗ്ദാനം ചെയ്യുന്നു.

- എച്ച്ഡിഎഫ്സി ബാങ്കിന്റെ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് അവരുടെ നെറ്റ്ബാങ്കിംഗ് അക്കൗണ്ടുകളിൽ ലോഗിന്‍ ചെയ്ത് ടോപ്പ്-അപ്പ് ലോൺ നേടാം. അല്ലെങ്കില്‍ എച്ച്ഡിഎഫ്സി ബാങ്ക് എടിഎം സന്ദര്‍ശിച്ച് നിലവിലുള്ള കാര്‍ ലോണുകളില്‍ ടോപ്പ്-അപ്പ് ലോണ്‍ ലഭ്യമാക്കാം.

ഐസിഐസിഐ ബാങ്ക്

- 50,000 രൂപ മുതല്‍ 20 ലക്ഷം രൂപ വരെയാണ് ടോപ്പ്-അപ്പ് ലോണ്‍ തുക.

- ഐസിഐസിഐ ബാങ്കില്‍ നിന്ന് ലഭ്യമായ ടോപ്പ്-അപ്പ് ലോണ്‍ നിങ്ങള്‍ക്ക്, വീട് പുനരുദ്ധാരണം, ബിസിനസ് വികസനം, കല്യാണം എന്നിങ്ങനെയുള്ള അധിക ചെലവുകള്‍ക്കായി ഉപയോഗിക്കാം. 

- ഈ ബാങ്കില്‍ ടോപ്പ്-അപ്പ് ലോണിന്റെ പ്രക്രിയകള്‍ വളരെ വേഗത്തിൽ ചെയ്യാം. കൂടാതെ ഏതാനും രേഖകള്‍ മാത്രമേ ആവശ്യമുള്ളൂ. 

- ഐസിഐസിഐ ബാങ്കില്‍ നിന്ന് കാര്‍ ലോണ്‍ എടുത്ത ഉപയോക്താക്കള്‍ക്കാണ് ഇത് ലഭിക്കുക.

- നിലവിലുള്ള കാര്‍ ലോണിന്റെ ഐസിഐസിഐ ബാങ്ക് ടോപ്പ്-അപ്പ് ലോണിന്റെ പലിശ നിരക്ക് 9.35 ശതമാനം മുതല്‍ ആരംഭിക്കുന്നു.

- നിങ്ങള്‍ക്ക് ടോപ്പ്-അപ്പ് ലോണിനായി ഔദ്യോഗിക വെബ്സൈറ്റിലൂടെയോ, കസ്റ്റമര്‍ സപ്പോര്‍ട്ട് ഹെല്‍പ്പ്ലൈന്‍ നമ്പറില്‍ വിളിച്ചോ, അടുത്തുള്ള ബ്രാഞ്ച് സന്ദര്‍ശിച്ചോ അപേക്ഷിക്കാവുന്നതാണ്.

ആക്‌സിസ് ബാങ്ക്

- 50,000 രൂപ മുതല്‍ 15 ലക്ഷം രൂപ വരെയാണ് ആക്‌സിസ് ബാങ്ക് അനുവദിക്കുന്ന ടോപ്പ് -അപ്പ് ലോണ്‍ തുക

- ആക്‌സിസ് ബാങ്കില്‍ നിന്ന് കാറിന്റെ യഥാര്‍ത്ഥ മൂല്യത്തിന്റെ 50% വരെ നിങ്ങളുടെ നിലവിലുള്ള കാര്‍ ലോണില്‍ ടോപ്പ്-അപ്പ് ലോണ്‍ ലഭിക്കും.

- ആക്സിസ് ബാങ്ക് ടോപ്പ്-അപ്പ് ലോണിന്റെ പലിശ നിരക്ക് 13.99 ശതമാനം മുതല്‍ ആരംഭിക്കുന്നു.

- നിലവിലുള്ള ആക്സിസ് ബാങ്ക് കാര്‍ ലോണില്‍ ടോപ്പ്-അപ്പ് ലോണായി ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ ലോണ്‍ തുക 1 ലക്ഷം രൂപയാണ്.

- ആക്സിസ് ബാങ്കിന്റെ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് യാതൊരു ഡോക്യുമെന്റേഷന്റെയും ആവശ്യമില്ലാതെ ടോപ്പ്-അപ്പ് ലോണുകളില്‍ പ്രീ-അപ്പ്രൂവ്ഡ് ഓഫറുകള്‍ ലഭിക്കും. നിലവിലുള്ള കാര്‍ ലോണിന്റെ ടോപ്പ്-അപ്പ് ലോണുകളില്‍ ക്യാഷ് ലോണ്‍ സൗകര്യവും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

കൊടക് മഹീന്ദ്ര ബാങ്ക്

-50,000 രൂപ മുതല്‍ 15 ലക്ഷം വരെയാണ് ബാങ്ക് ടോപ്പ്-അപ്പ് ലോണുകള്‍ അനുവദിക്കുന്നത്. 10.99 ശതമാനം മുതല്‍ 24 ശതമാനം വരെയാണ് പലിശ നിരക്ക്

- കൊട്ടക് മഹീന്ദ്ര ബാങ്ക് അതിന്റെ കാര്‍ ലോണ്‍ ഉപഭോക്താക്കള്‍ക്ക് 2 ഉല്‍പ്പന്നങ്ങള്‍ക്ക് കീഴിലാണ് ടോപ്പ്-അപ്പ് ലോണ്‍ വാഗ്ദാനം ചെയ്യുന്നത്. കൊട്ടക് പ്രൈം ട്രാക്ക് റെക്കോര്‍ഡ് (കെപിടിആര്‍), റീപ്ലസ് എന്നിവയാണ് അവ. 

- കൊട്ടക് പ്രൈം ട്രാക്ക് റെക്കോര്‍ഡ് ലോണ്‍ ഓഫറിന് കീഴില്‍, തിരിച്ചടവിൽ മികച്ച ട്രാക്ക് റെക്കോർഡ് നിലനിര്‍ത്തുന്ന കൊട്ടക് മഹീന്ദ്ര പ്രൈമിന്റെ വിശ്വസ്തരായ ഉപഭോക്താക്കള്‍ക്ക് മാത്രമേ ടോപ്പ്-അപ്പ് ലോണ്‍ നല്‍കുകയുള്ളൂ.

- ഉപഭോക്താക്കള്‍ക്ക് ഒരേ സമയം വ്യക്തിഗത ലോണിന്റെയും റീഫിനാന്‍സിന്റെയും ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്ന ലോണ്‍ ഓഫറാണ് റീപ്ലസ്. ഇത് നിലവിലുള്ള കാര്‍ ലോണില്‍ എളുപ്പത്തില്‍ പ്രീ-അപ്പ്രൂവ്ഡ് ടോപ്പ്-അപ്പ് ലോണ്‍ വാഗ്ദാനം ചെയ്യുന്നു.

- നിലവിലുള്ള കാര്‍ ലോണില്‍ ടോപ്പ്-അപ്പ് ലോണ്‍ ലഭിക്കുന്നതിന്, കൊട്ടക് ബാങ്കില്‍ നിന്ന് ഒരു കാര്‍ ലോണ്‍ എടുത്തിട്ട് കുറഞ്ഞത് 12 മാസമെങ്കിലും ആയിരിക്കണം.

എസ്ബിഐ ബാങ്ക്

- കുറഞ്ഞ പലിശ നിരക്കാണ് ബാങ്ക് ടോപ്പ്-അപ്പ് ലോണുകള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. 12 ശതമാനം മുതല്‍ 14.75 ശതമാനം വരെയാണിത്. 25,000 രൂപ മുതല്‍ 15 ലക്ഷം വരെയാണ് ലോണ്‍ തുകയായി നല്‍കുക. 

- കുറഞ്ഞ രേഖകളേ ലോണിന് അപേക്ഷിക്കുന്നതിനായി ആവശ്യമുള്ളൂ. 

- മറ്റ് ചിലവുകളില്ല.

- പ്രതിദിന ബാലന്‍സ് കുറയ്ക്കുന്നതിന്റെ അടിസ്ഥാനത്തില്‍ പലിശ ഈടാക്കും.

ഐഡിഎഫ്‌സി ബാങ്ക്

- 50,000 രൂപ മുതല്‍ 20 ലക്ഷം രൂപ വരെയാണ് ബാങ്ക് ടോപ്പ്-അപ്പ് ലോണുകള്‍ നല്‍കുന്നത്. 12 ശതമാനം മുതല്‍ 19 ശതമാനം വരെയാണ് പലിശ നിരക്ക്.

- മൂന്ന് മാസം മുതല്‍ 60 മാസം വരെയുള്ള കാലാവധി തെരഞ്ഞെടുക്കാം

- വ്യക്തിഗത വായ്പയ്ക്കുള്ള നിങ്ങളുടെ യോഗ്യത ബാങ്ക് വെബ്സൈറ്റില്‍ എളുപ്പത്തില്‍ പരിശോധിക്കാം.

ബാങ്ക് ഓഫ് ബറോഡ

- നഗരപ്രദേശങ്ങളിലുള്ളവര്‍ക്ക് 1 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുക. അര്‍ധ നഗര പ്രദേശവും ഗ്രാമവും ആണെങ്കില്‍ 50,000 രൂപ മുതല്‍ 5 ലക്ഷം വരെയാണ്. 11.70 ശതമാനമാണ് പലിശ നിരക്ക്.

- നിങ്ങളുടെ മുന്‍ഗണന അനുസരിച്ച് തിരിച്ചടവ് കാലാവധി തെരഞ്ഞെടുക്കാം

- നാമമാത്രമായ പലിശ നിരക്ക്.

ടോപ്പ്-അപ്പ് ലോണിന് അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍

First published:

Tags: Car Loan, Car loan rate