ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയാകാന്‍ ഇന്ത്യ; 2029ല്‍ ലോകത്തെ പത്ത് സാമ്പത്തിക ശക്തികള്‍

Last Updated:

ഐഎംഎഫിന്റെ ഒക്ടോബര്‍ മാസത്തിലെ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് എഡിഷനിലാണ് ഈ പട്ടിക ഉള്‍പ്പെടുത്തിയിരിക്കുന്നത്

2029-30ഓടെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളാകുന്ന പത്ത് രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്. പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2029ഓടെ വലിയ സാമ്പത്തിക ശക്തികളാകുന്ന പത്ത് രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം. ഐഎംഎഫിന്റെ ഒക്ടോബര്‍ മാസത്തിലെ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് എഡിഷനിലാണ് ഈ പട്ടിക ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1. അമേരിക്ക
2029ല്‍ ലോകത്തിലെ വലിയ സാമ്പത്തിക ശക്തികളില്‍ ഒന്നാം സ്ഥാനത്ത് അമേരിക്ക തന്നെയായിരിക്കുമെന്നാണ് ഐഎംഎഫ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവിലും ലോകത്തെവലിയ സാമ്പത്തിക ശക്തികളില്‍ ഒന്നാം സ്ഥാനത്ത് തന്നെയാണ് അമേരിക്കയുടെ സ്ഥാനം. 2029ലും ഈ സ്ഥിതി ആവര്‍ത്തിക്കുമെന്ന് ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.
2. ചൈന
2029ല്‍ ലോകത്തെ വലിയ സാമ്പത്തിക ശക്തികളാകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനമാണ് ചൈനയ്ക്ക്. നിലവിലും ചൈന രണ്ടാം സ്ഥാനത്ത് തന്നെയാണെന്ന് ഐഎംഎഫ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
3. ഇന്ത്യ
2029-30ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നാണ് ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2028-ല്‍ തന്നെ ലോകത്തെ 10 വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനം നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.
advertisement
4. ജര്‍മനി
നിലവില്‍ ലോകത്തെ 10 വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള രാജ്യമാണ് ജര്‍മനി. എന്നാല്‍ 2029 ഓടെ ഈ പട്ടികയില്‍ ജര്‍മനിയുടെ സ്ഥാനം നാലാമതാകുമെന്നാണ് ഐഎംഎഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
5. ജപ്പാന്‍
2029 ഓടെ ലോകത്തെ 10 വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തായിരിക്കും ജപ്പാന്‍ എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിലവില്‍ ലോകത്തെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയുള്ള രാജ്യമാണ് ജപ്പാന്‍.
6. യുണൈറ്റഡ് കിങ്ഡം
2029ല്‍ ലോകത്തെ 10 വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ യുകെ ആറാം സ്ഥാനത്തായിരിക്കുമെന്ന് ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ലോകത്തെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയുള്ള രാജ്യം കൂടിയാണ് യുകെ.
advertisement
7. ഫ്രാന്‍സ്
നിലവില്‍ ലോകത്തെ ഏഴാമത്തെ വലിയ സമ്പദ് വ്യവസ്ഥയുള്ള രാജ്യമായ ഫ്രാന്‍സ് 2029ലും ലോകത്തെ 10 വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ ഇതേ സ്ഥാനത്ത് തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
8. ബ്രസീല്‍
2024ല്‍ ലോകത്തെ വലിയ സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ 9-ാം സ്ഥാനത്താണ് ബ്രസീല്‍. എന്നാല്‍ 2029ല്‍ ലോകത്തെ 10 വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്തായിരിക്കും ബ്രസീല്‍ എന്ന് ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.
9. കാനഡ
2029ല്‍ ലോകത്തെ പത്ത് വലിയ സാമ്പത്തിക ശക്തികളില്‍ ഒമ്പതാം സ്ഥാനത്തായിരിക്കും കാനഡയെന്ന് ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
10. ഇറ്റലി
നിലവില്‍ ലോകത്തെ വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ഇറ്റലിയുടെ സ്ഥാനം. 2029ല്‍ ലോകത്തെ പത്ത് വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ പത്താം സ്ഥാനത്തായിരിക്കും ഇറ്റലിയെന്ന് ഐഎംഎഫ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
മലയാളം വാർത്തകൾ/ വാർത്ത/Money/
ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയാകാന്‍ ഇന്ത്യ; 2029ല്‍ ലോകത്തെ പത്ത് സാമ്പത്തിക ശക്തികള്‍
Next Article
advertisement
WWE ഇടിക്കൂട്ടിൽ എതിരാളികളെ നിലം പരിശാക്കിയ താരം ഇന്ന് ആശ്രമത്തിലെ സേവകനായത് എങ്ങനെ ?
WWE ഇടിക്കൂട്ടിൽ എതിരാളികളെ നിലം പരിശാക്കിയ താരം ഇന്ന് ആശ്രമത്തിലെ സേവകനായത് എങ്ങനെ ?
  • റിങ്കു സിംഗ് ഇന്ന് വൃന്ദാവനിൽ പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമത്തിൽ സേവകനായി പ്രവർത്തിച്ചുവരുന്നു.

  • ഡബ്ല്യുഡബ്ല്യുഇ ഗുസ്തിതാരത്തിൽ നിന്ന് സന്യാസിയായി മാറിയ റിങ്കുവിന്റെ പരിവർത്തനം ശ്രദ്ധേയമാണ്.

  • ബേസ്‌ബോൾ, ഗുസ്തി എന്നിവയിൽ പ്രശസ്തനായ റിങ്കു സിംഗ് ആത്മീയതയിലേക്ക് തിരിഞ്ഞത് ആളുകളെ ആകർഷിച്ചു.

View All
advertisement