നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ മറ്റൊരു കാർ വന്നിടിച്ചു; ഇടിച്ചയാൾ പ്രശ്നം പരിഹരിച്ചതിങ്ങനെ
- Published by:Naseeba TC
- news18-malayalam
Last Updated:
പണം നൽകി ഇടിച്ച കാർ വാങ്ങിച്ച് പ്രശ്നം പരിഹരിച്ചിരിക്കുകയാണ് കോട്ടയത്തെ കാർ ഉടമ.
കടത്തുരുത്തി: നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ മറ്റൊരു കാർ വന്ന് ഇടിച്ചാൽ പ്രശ്നപരിഹാരത്തിന് എന്തൊക്കെ മാർഗമുണ്ട്? പണം നൽകി പരിഹാരമുണ്ടാക്കുന്നതാണ് സാധാരണ നടന്നു വരുന്നത്. എന്നാൽ പണം നൽകി ഇടിച്ച കാർ വാങ്ങിച്ച് പ്രശ്നം പരിഹരിച്ചിരിക്കുകയാണ് കോട്ടയത്തെ കാർ ഉടമ.
തിങ്കളാഴ്ച്ചയാണ് സംഭവം, കോട്ടയം കോതനല്ലൂർ ഭഗവതി ക്ഷേത്രത്തിന് മുന്നിൽ ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അപകടം നടക്കുന്നത്. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ മറ്റൊരു വലിയ കാർ വന്നിടിച്ചു.
ഇടിയുടെ ആഘാതത്തിൽ ചെറിയ കാർ തകർന്നു. ഇതോടെ 33,000 രൂപ നൽകി തകർന്ന കാർ വാങ്ങി വലിയ കാറിന്റെ ഉടമ പ്രശ്നം പരിഹരിച്ചു. കോതനല്ലൂരിലെ ഒരു വ്യാപാരിയുടെ കാറിലാണ് വലിയ കാർ വന്ന് ഇടിച്ചത്.
Location :
First Published :
February 25, 2020 9:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ മറ്റൊരു കാർ വന്നിടിച്ചു; ഇടിച്ചയാൾ പ്രശ്നം പരിഹരിച്ചതിങ്ങനെ


