• News
 • World Cup 2019
 • Sports
 • Films
 • Budget 2019
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

ശബരിമല വിധി: കണ്ടതും കാണേണ്ടതും...

news18india
Updated: November 5, 2018, 11:26 AM IST
ശബരിമല വിധി: കണ്ടതും കാണേണ്ടതും...
news18india
Updated: November 5, 2018, 11:26 AM IST
#പ്രൊഫസര്‍ സജികുമാര്‍ എന്‍എല്‍

I853ൽ "Judges own country" ആയ അമേരിക്കയിൽ Dred Scott കേസിൽ, l787ൽ ഭരണഘടന ഡ്രാഫ്റ്റ് ചെയ്ത സമയം കറുത്ത വർഗക്കാർ 'വ്യക്തി'കളോ പൗരൻമാരോ ആയിരുന്നില്ല എന്ന ഒറ്റ കാരണം പറഞ്ഞ് Roger B. Tanney എന്ന ജഡ്ജി, അടിമയായ ആഫ്രിക്കൻ നീഗ്രോയ്ക്ക് അമേരിക്കൻ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യാൻ കഴിയില്ല എന്നു വിധിച്ചു. സമൂഹ സ്പന്ദനം, സമൂഹത്തിൽ വന്ന മാറ്റങ്ങൾ എന്നിവ ഉൾക്കൊള്ളാൻ കഴിയാത്ത കോടതി വിധി അമേരിക്കയിൽ ആഭ്യന്തര യുദ്ധത്തിനു കളമൊരുക്കി.

"Gods own country" ആയ കേരളത്തിൽ 2018ലെ ശബരിമല വിധിയും സമാനമായ സാഹചര്യം സൃഷ്ടിച്ചു. രണ്ടു വിധികളും സാമൂഹിക വിവേചനവുമായി ബന്ധപെട്ടതാണ്. ഒരു വ്യത്യാസം മാത്രം. അമേരിക്കൻ കോടതി വിവേചനം ശരി വെച്ചു. ഇന്ത്യൻ കോടതി വിവേചനത്തിന് എതിരെ ശബ്ദം ഉയർത്തി.

സർക്കാർ മതസ്വാതന്ത്ര്യത്തിൽ കടന്നു കയറുന്നു എന്ന ആരോപണം ഉയരുന്ന ഈ സാഹചര്യത്തിൽ ജനങ്ങൾ അറിയേണ്ട ചില വസ്തുതകൾ ഉണ്ട് :

(i) ഇന്ത്യൻ മതേതരത്വം

അമേരിക്കയിൽ മതത്തിനും സ്റ്റേറ്റിനും ഇടയിൽ wall of separation നിലനിൽക്കുന്നു. എന്നാൽ യുകെയിൽ നിയമ പരിശോധന നടത്തുന്ന ഹൗസ് ഓഫ് ലോഡ്‌സിൽ പോലും spiritual lords ആയി ബിഷപ്പുമാരും ഉണ്ട്. ഇന്ത്യൻ മതേതരത്വം സർവധർമ്മ സമഭാവം (equality of all religions) ആണ്. സ്റ്റേറ്റിനു മതം ഇല്ല. എന്നാൽ സാമൂഹിക നീതി ഉറപ്പാക്കാൻ മതസ്വാതന്ത്ര്യത്തിൽ ഇടപെടാം. മതസ്വാതന്ത്ര്യം മൗലിക അവകാശം ആക്കുക വഴി 'മത'ങ്ങളെയും, ദൈവനാമത്തിൽ പ്രതിജ്ഞ വഴി 'ദൈവങ്ങളെ'യും, അനുച്ഛേദം 25ൽ Hindu religious institutions, സിഖ് കാരുടെ kirpans എന്നിവ എടുത്തു പറഞ്ഞു കൊണ്ടു  'ദേവാലയങ്ങൾ' "ആചാരങ്ങൾ' എന്നിവയെയും ഭരണഘടന പ്രത്യക്ഷമായി അംഗീകരിക്കുന്നു.

(ii)വ്യക്തിക്കുള്ള മത സ്വാതന്ത്ര്യം
Loading...

Article 25 പ്രകാരം Public order, Morality, Health, Fundamental Rights എന്നിവയ്ക്ക് ഭംഗം വരുത്താതെ എല്ലാ വ്യക്തികൾക്കും മത സ്വാതന്ത്ര്യം മൗലിക അവകാശം ആണ്. എന്നാൽ സ്റ്റേറ്റിന് മതവുമായി ബന്ധപ്പെട്ട സെക്കുലർ കാര്യങ്ങളിൽ ഇടപെടാം.

ഉദാഹരണം: അമ്പലത്തിൽ ജോലി ചെയുന്നവരുടെ വേതനം നൽകുന്നത് -പൂരി ജഗനാഥ് ടെംപിൾ കേസ് -I997.

കൂടാതെ, സാമൂഹിക ക്ഷേമം, പരിഷ്ക്കരണം, എല്ലാ ഹിന്ദുക്കൾക്കും  വേണ്ടി ഹിന്ദു റിലീജിയസ് ഇൻസ്റ്റിട്യൂഷൻ തുറന്നു കൊടുക്കൽ  എന്നിവക്കായി സ്റ്റേറ്റിന് ഇടപെടാം.

(iii) മതവിഭാഗത്തിന്റെ (Religious Denomination) മൗലിക അവകാശം

Article 26 പ്രകാരം Public order, Morality, Health എന്നിവയ്ക്ക് ഭംഗം വരുത്താതെ എല്ലാ മതവിഭാഗത്തിനും religious and charitable institutions നടത്തുവാനും Matters of Religion തീരുമാനിക്കാനും നിയമത്തിന്‌ അനുസരിച്ചു വസ്തുവകകൾ ഭരിക്കാനും അവകാശം ഉണ്ട്.

ഈ അവകാശങ്ങൾ  കിട്ടണം എങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ കോടതിക്ക് ബോധ്യമാകണം

(i) മതവിഭാഗം ആയിരിക്കണം (Organization ആകണം. Common faith വേണം. Distinctive name വേണം) താഴെ പറയുന്നത് ഒന്നും മതവിഭാഗം അല്ല. ആയതിനാൽ Article 26 പ്രകാരമുള്ള അവകാശം കിട്ടില്ല.

ആനന്ദ മാർഗികൾ (Jagadheeswaraananda case, 2004); മാതാ കന്യകയെ ആരാധിക്കുന്ന ആര്യ വൈശ്യ (Ariya vaisya case, I997); ശിവനെ ആരാധിക്കുന്നവർ (Kashi temple case I997); S. N. D. P. (M. K. Sanoo v. Kerala, 2002)

(ii) ആചാരം "essential" religious practice ആയിരിക്കണം. താഴെ പറയുന്നത് ഒന്നും essential അല്ല. ആയതിനാൽ ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളുടെ സംരക്ഷണം കിട്ടില്ല.
(a) പൊതുനിരത്തിൽ തലയോടും വടിവാളുമായി നടത്തുന്ന താണ്ഡവ നൃത്തം. (ആനന്ദ മാർഗി കേസ് )
(b) ലൗഡ് സ്പീക്കർ ഉപയോഗിച്ച് ബൈബിൾ പാരായണം (Church of God കേസ് )
(c) ബക്രീദ് ദിനത്തിൽ ഗോവധം ( മുഹമ്മദ്‌ ഖുറേശി കേസ് )
(d) ബ്രാഹ്മണർ മാത്രം ക്ഷേത്രങ്ങളിൽ നടത്തുന്ന പൂജ (Adityan v. State of Kerala)

സേവപൂജ ആചാരത്തിന്റെ ഭാഗം ആണ്. സ്റ്റേറ്റിന് ഇടപെടാൻ പറ്റില്ല. (പുരി ടെംപിൾ കേസ്) അതുപോലെ പൂജാ വിധികൾ, ദർശന സമയം, തുടങ്ങിയവ ആചാരത്തിന്റെ ഭാഗം ആണ്. (Shastri Yagnapurushdasji കേസ്, I966). എന്നാൽ ആചാരങ്ങൾ പുതുതായി ചേർക്കുവാനോ ഉള്ളത് കുറയ്ക്കുവാനോ മതവിഭാഗത്തിന്റെ തലവന് പോലും അവകാശമില്ല (ആനന്ദ മാർഗി കേസ് -2004)

(iv) ശബരിമല കേസിൽ സംഭവിച്ചത്

(a) ഭരണഘടനയുടെ ആർട്ടിക്കിൾ 25ലെ വ്യക്തി സ്വാതന്ത്ര്യം, ആർട്ടിക്കിൾ 26ലെ മതവിഭാഗത്തിന്റെ സ്വാതന്ത്ര്യവുമായി ഏറ്റുമുട്ടി വിജയിച്ചു.

(b) "അയ്യപ്പ ധർമ്മ" ഒരു മതവിഭാഗം (റിലീജിയസ് denomination) അല്ലാത്തതിനാൽ ആർട്ടിക്കിൾ 26ന്റെ പരിരക്ഷ കിട്ടില്ല എന്നു കോടതി കണ്ടെത്തി.

(c) സ്ത്രീകൾക്ക്‌ എതിരെയുള്ള വിലക്ക് Essential Religious പ്രാക്ടീസ് അല്ലെന്നും അത്  തുല്യതയ്ക്ക് മൗലിക അവകാശത്തിന്റെ മേലുള്ള കടന്നുകയറ്റമാണെന്നും കോടതി കണ്ടെത്തി.

(d) വർണ്ണ വിവേചനം തടയുക എന്ന ഉദ്ദേശത്തോടെ  ഉൾപ്പെടുത്തിയ ആർട്ടിക്കിൾ I7 (Abolition of untouchability) തെറ്റായി ഉപയോഗിച്ച്  സ്ത്രീകൾക്കു ആർത്തവ സമയത്തെ വിലക്ക് Untouchability ആണെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് എന്നു കോടതി കണ്ടെത്തി. തുല്യത ഉറപ്പാക്കുന്ന ആർട്ടിക്കിൾ 14, 15 എന്നിവയുടെ  അടിസ്ഥാനത്തിൽ മാത്രം സുപ്രീം കോടതിക്ക് വിധി പറയാം. എങ്കിലും  അഞ്ചംഗ ഭരണഘടനാ ബഞ്ച് ആർട്ടിക്കിൾ I7 കൂടി ഉപയോഗിച്ചു.

(e) 10 മുതൽ 50 വയസ്സുവരെയുള്ള സ്ത്രീകൾക്ക് വിലക്കു കല്പിച്ച Kerala Hindu Places of Public Worship (Authorization of Entry) Rules, I965, Rule 3 (b) ഭരണ ഘടന വിരുദ്ധമാണ് എന്നു കോടതി വിധിച്ചു.

(f) നാല് ജഡ്ജിമാരുടെ ഭൂരിപക്ഷ വിധിയോട് വിയോജിക്കുന്നു എന്നെഴുതിയ ഏക വനിതാ ജഡ്ജ് ഇന്ദു മൽഹോത്ര ശബരിമലയിലെ  ആചാരങ്ങൾ നിലനിർത്താൻ ആഗ്രഹം പ്രകടിപ്പിച്ചു..

(v) ഹിന്ദു മതത്തിൽ മാത്രമാണോ കോടതിയും സർക്കാരുകളും ഇടപെടുന്നത് ?

അല്ല.
ഉദാഹരണം :

(a) Shahbano Beegum Case (I985) മുസ്ലിം സ്ത്രീയുടെ ജീവനാംശം. Shayara bano case (20I7) പെട്ടെന്നുള്ള മുത്തലാക് നിരോധനം.

(b) മോളി ജോസഫ് കേസ് (I997). ക്രിസ്ത്യൻ വിവാഹം അസാധുവാക്കാനുള്ള ചർച്ച് കോടതിയുടെ പൂർണ അധികാരം സുപ്രീം കോടതി എടുത്തുകളഞ്ഞു.

(vi) ശബരിമല വിധി അന്തിമമാണോ ?

അല്ല.
(a) ജനങ്ങളുടെ ആശങ്ക അകറ്റുംവിധം സുപ്രീം കോടതിക്കു തന്നെ പുനപരിശോധന നടത്തി വിധിയിൽ തെറ്റ് ഉണ്ടെങ്കിൽ തിരുത്താം.

(b) നിയമ നിർമ്മാണം നടത്താവുന്നതുമാണ് (ഷഹബാനൂ കേസ് വിധി വന്ന ഉടനെ തന്നെ പാർലിമെന്റ് Muslim Women (Protection of Rights on Divorce) Act, I986 പാസ്സ് ആക്കി മുസ്ലിം മതവിശ്വാസം സംരക്ഷിച്ചു. ആ നിയമത്തെ സുപ്രീം കോടതി ശരിവെയ്ക്കുകയും ചെയ്തു. (Danial Latifi v. Union of India, 200I)

ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാറിൽ തിരുവനന്തപുരം ഗവ. ലോ കോളജിലെ നിയമ അധ്യാപകനായ എൻഎൽ സജികുമാർ അവതരിപ്പിച്ച പ്രഭാഷണം

 

First published: November 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...