PM @ 75| നരേന്ദ്ര മോദിയുടെ ജന്മദിനം; മെസിയുടെ സമ്മാനമായി ഖത്തറിൽ കപ്പുയർത്തിയ അർജന്റീനയുടെ ജേഴ്സി ഒപ്പിട്ട് അയച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ഡിസംബറിൽ ഡൽഹിയിലെത്തുന്ന അർജന്റീനിയൻ സൂപ്പർതാരം മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തിന് സമ്മാനമായി ഖത്തര്‍ ലോകകപ്പില്‍ ധരിച്ച അര്‍ജന്റീന ജേഴ്‌സി ഒപ്പിട്ട് അയച്ച് സൂപ്പര്‍ താരം ലയണല്‍ മെസി. സെപ്റ്റംബര്‍ 17നാണ് പ്രധാനമന്ത്രി മോദിയുടെ 75-ാം ജന്മദിനം.
ഈ വര്‍ഷം ഡിസംബറില്‍ മെസി ഇന്ത്യയിലെത്തുന്നുണ്ട്. ഡിസംബര്‍ 13 മുതല്‍ 15 വരെ താരം ഇന്ത്യയില്‍ പര്യടനം നടത്തും. ഡിസംബബര്‍ 13-ാം തീയതി കൊല്‍ക്കത്തയിലാണ് മെസി എത്തുക. തുടര്‍ന്ന് അടുത്ത ദിവസം മുംബൈയിലേക്ക് പോകും. ഡിസംബര്‍ 15ന് ന്യൂഡല്‍ഹിയില്‍ മെസി ഇന്ത്യാ സന്ദര്‍ശനം അവസാനിപ്പിക്കും. ഡല്‍ഹിയിലെത്തുന്ന മെസി, മോദിയെ കാണും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ക്രമീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് മെസിയുടെ ഇന്ത്യാ ടൂറിന്റെ പ്രമോട്ടറും കായിക സംരഭകനുമായ സതാദ്രു ദത്ത വാർത്താ ഏജൻസിയോട് പറഞ്ഞു.
advertisement
ഡിസംബർ 13ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലും 14ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലും 15ന് ന്യൂഡൽഹിയിലെ ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിലുമാണ് മെസിയുടെ പരിപാടികൾ.
അതേസമയം, നവംബറിൽ കേരളത്തിൽ വെച്ച് സൗഹൃദ ഫുട്ബോൾ മത്സരം കളിക്കാൻ ലോക ചാമ്പ്യൻമാരായ അർജന്റീന എത്തുമെന്നും അതിൽ മെസി പങ്കെടുക്കാൻ സാധ്യതയുണ്ടെന്നും കേരള കായിക മന്ത്രി വി അബ്ദുറഹ്മാൻ സ്ഥിരീകരിച്ചു. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനുമായി (എഐഎഫ്എഫ്) സഹകരിച്ച് കേരള ഫുട്ബോൾ അസോസിയേഷൻ (കെഎഫ്എ) ആണ് അന്തിമ കാര്യങ്ങൾ തീരുമാനിക്കുന്നത്. മെസി നവംബറിലെ സൗഹൃദ മത്സരത്തിൽ പങ്കെടുക്കുകയാണെങ്കിൽ രണ്ടു മാസത്തിനുള്ളിൽ മെസി രണ്ടു തവണ ഇന്ത്യയിലെത്തും.
advertisement
Summary: Legendary footballer Lionel Messi has sent his signed Argentina 2022 FIFA World Cup jersey for Prime Minister Narendra Modi's 75th birthday on September 17.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 16, 2025 7:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
PM @ 75| നരേന്ദ്ര മോദിയുടെ ജന്മദിനം; മെസിയുടെ സമ്മാനമായി ഖത്തറിൽ കപ്പുയർത്തിയ അർജന്റീനയുടെ ജേഴ്സി ഒപ്പിട്ട് അയച്ചു