• HOME
  • »
  • NEWS
  • »
  • sports
  • »
  • TOPS ഇന്ത്യയിലേക്ക് ഒളിമ്പിക് മെഡല്‍ വന്ന വഴി; ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം സ്‌കീമിനെക്കുറിച്ച് അറിയാം

TOPS ഇന്ത്യയിലേക്ക് ഒളിമ്പിക് മെഡല്‍ വന്ന വഴി; ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം സ്‌കീമിനെക്കുറിച്ച് അറിയാം

2016 പാരാ ഒളിമ്പിക് ഗെയിംസില്‍, ടോപ്‌സ് അത്ലറ്റുകള്‍ രണ്ട് സ്വര്‍ണ്ണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടി. 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡലുകള്‍ നേടിയ 70 ല്‍ 47 അത്ലറ്റുകളും ടോപ്‌സ് അത്ലറ്റുകളാണ്.

News18

News18

  • Share this:
    സ്‌പോണ്‍സര്‍ഷിപ്പും ഫണ്ടിംഗും ഏതൊരു കായികതാരത്തിന്റെയും പരിശീലന കാലയളവിലെ അവിഭാജ്യ ഘടകമാണ്. കാരണം പ്രൊഫഷണല്‍ ലക്ഷ്യങ്ങള്‍ നേടാനുള്ള പരിശ്രമങ്ങള്‍ക്ക് പലര്‍ക്കും സാമ്പത്തിക സഹായം കൂടിയേ തീരൂ. പതിറ്റാണ്ടുകളായി ക്രിക്കറ്റിന്റെ ആധിപത്യമുള്ള ഇന്ത്യ പോലൊരു രാജ്യത്ത്, മറ്റ് കായിക ഇനങ്ങള്‍ക്കും കായികതാരങ്ങള്‍ക്കും അന്താരാഷ്ട്ര തലത്തില്‍ മികവ് പുലര്‍ത്താന്‍ സഹായിക്കുന്നതിന് വലിയ തോതില്‍ സഹായം നല്‍കുന്ന സ്‌പോണ്‍സര്‍മാരെ കണ്ടെത്തുന്നതും ബുദ്ധിമുട്ടാണ്.

    ഈ സാഹചര്യത്തിലാണ് ഒളിമ്പിക് ഗെയിംസില്‍ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, യുവജനകാര്യ, കായിക മന്ത്രാലയം 2014 സെപ്റ്റംബറില്‍ ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം സ്‌കീം (TOPS) അവതരിപ്പിച്ചത്. ഈ പദ്ധതി രാജ്യത്തെ മികച്ച അത്‌ലറ്റുകള്‍ക്ക് ഒളിമ്പിക്‌സിലെ പോഡിയത്തില്‍ എത്താനുള്ള സാമ്പത്തികവും മറ്റ് സഹായങ്ങളുമാണ് നല്‍കുക.

    സഹായം നല്‍കുന്നതിന് കായികതാരങ്ങളെയും പാരാ അത്‌ലറ്റുകളെയും ടോപ്‌സ് എലൈറ്റ് അത്ലറ്റ്‌സ് ഐഡന്റിഫിക്കേഷന്‍ കമ്മിറ്റിയാണ് കണ്ടെത്തുന്നത്. കൂടാതെ ഒരു മിഷന്‍ ഒളിമ്പിക് സെല്ലും ഉണ്ട്. ടോപ്‌സിന് കീഴില്‍ തിരഞ്ഞെടുക്കപ്പെട്ട കായികതാരങ്ങളെ സഹായിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സെല്‍ ആണിത്.

    ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം സ്‌കീമിന് കീഴില്‍ അത്‌ലറ്റുകള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും സൗകര്യങ്ങളും

    2016 റിയോ ഒളിമ്പിക്‌സില്‍ ടോപ്‌സ് അത്ലറ്റുകളായ പി.വി സിന്ധുവും സാക്ഷി മാലിക്കും മെഡലുകള്‍ നേടിയതോടെ ഈ പദ്ധതി വിജയം കണ്ടു തുടങ്ങി. 2016 പാരാ ഒളിമ്പിക് ഗെയിംസില്‍, ടോപ്‌സ് അത്ലറ്റുകള്‍ രണ്ട് സ്വര്‍ണ്ണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടി. 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡലുകള്‍ നേടിയ 70 ല്‍ 47 അത്ലറ്റുകളും ടോപ്‌സ് അത്ലറ്റുകളാണ്.

    ടോപ്‌സ് സ്‌കീമും എംഒസിയും കായികതാരങ്ങളെ സഹായിക്കുന്ന ചില മേഖലകള്‍ താഴെ പറയുന്നവയാണ്.

    ലോകോത്തര സൗകര്യങ്ങളുള്ള സ്ഥാപനങ്ങളില്‍ പ്രശസ്ത കോച്ചുകള്‍ക്ക് കീഴിലുള്ള പരിശീലനം
    അന്താരാഷ്ട്ര മത്സരത്തില്‍ പങ്കാളിത്തം
    ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള സഹായം
    ഫിസിക്കല്‍ ട്രെയിനര്‍മാര്‍, സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റുകള്‍, മാനസിക പരിശീലകര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ തുടങ്ങിയ ഉദ്യോഗസ്ഥരുടെ സേവനങ്ങള്‍
    കായിക അച്ചടക്കത്തിന് മറ്റ് പിന്തുണ
    അത്‌ലറ്റുകള്‍ക്ക് പ്രോത്സാഹനമായി പ്രതിമാസം 50,000 രൂപ അലവന്‍സ്

    നൂറിലധികം ഇന്ത്യന്‍ അത്ലറ്റുകള്‍/ ടീമുകള്‍
    അത്ലറ്റുകളും ടീമുകളും ഉള്‍പ്പെടെ നൂറിലധികം ഇന്ത്യന്‍ കായിക താരങ്ങള്‍ ടോപ്‌സില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അമ്പെയ്ത്ത്, അത്ലറ്റിക്‌സ്, ബാഡ്മിന്റണ്‍ ബോക്‌സിംഗ്, ഷൂട്ടിംഗ്, ടേബിള്‍ ടെന്നീസ്, ടെന്നീസ്, വെയ്റ്റ് ലിഫ്റ്റിംഗ്, ഗുസ്തി, ഹോക്കി, പാരാ -സ്‌പോര്‍ട്‌സ് എന്നിവയുള്‍പ്പെടെയുള്ള നിലവിലെ ടോപ്‌സ് പട്ടികയുടെ ഭാഗമായ 2021 ഫെബ്രുവരി വരെ ഇന്ത്യയില്‍ നിന്നുള്ള 106 അത്ലറ്റുകളെ/ ടീമുകളെ സായ് (SAI) വെബ്‌സൈറ്റ് പട്ടികപ്പെടുത്തിയിട്ടുണ്ട്. അതിനുശേഷം ഈ പട്ടികയില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായിട്ടുണ്ട്. അവരില്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും ഉള്‍പ്പെടുന്നു.

    എന്നാല്‍ മെഡല്‍ നേടാന്‍ സാധ്യതയുള്ളവര്‍ ആരാണെന്ന് ഒരു കമ്മിറ്റി തീരുമാനിക്കേണ്ട എന്ന വിമര്‍ശനം ടോപ്‌സിന് നേരിടേണ്ടി വന്നു. സ്‌കീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട ചില അത്ലറ്റുകളും ഈ പ്രക്രിയയെ വിമര്‍ശിച്ചു. എന്നാല്‍ തിരഞ്ഞെടുത്ത അത്ലറ്റുകള്‍ക്ക് ടോപ്‌സ് സ്‌കീമിന് കീഴില്‍ നടത്തുന്ന പരിശ്രമങ്ങള്‍ വളരെയധികം അഭിനന്ദനങ്ങളും നേടുന്നുണ്ട്.

    ഏതൊരു പദ്ധതിയുടെയും ഫലപ്രാപ്തി അത് ലക്ഷ്യമിടുന്നവരില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഇന്ത്യന്‍ ബോക്‌സിംഗ് ഇതിഹാസം മേരി കോമിന്റെയും ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയുടെയും വാക്കുകള്‍ നോക്കുമ്പോള്‍, ടോപ്‌സ് പദ്ധതി ലക്ഷ്യത്തിലെത്തുന്നതായി വേണം കരുതാന്‍.

    പദ്ധതിയുടെ വിജയം കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ജൂനിയര്‍ അത്ലറ്റുകള്‍ക്കായി ടോപ്‌സ് ആരംഭിക്കാനും മന്ത്രാലയത്തിന് പ്രചോദനമായി. 2024, 2028 ഒളിമ്പിക്‌സ് എന്നിവയിലേയ്ക്ക് 250 ലധികം യുവാക്കളെയാണ് സ്‌കീം ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിരിക്കുന്നത്.
    Published by:Sarath Mohanan
    First published: