ലൈംഗികത്തൊഴിൽ നിയമവിധേയമായ ഒരേയൊരു മുസ്ലീം ഭൂരിപക്ഷ രാജ്യം; സർക്കാർ തൊഴിലിന് ലൈസൻസും നൽകും

Last Updated:

റിപ്പോർട്ടുകൾ പ്രകാരം ബംഗ്ലാദേശില്‍ ഏകദേശം രണ്ട് ലക്ഷത്തില്‍ അധികം സ്ത്രീകള്‍ ലൈംഗിക തൊഴില്‍ ചെയ്യുന്നുണ്ട്

News18
News18
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തൊഴിലായി ലൈംഗികത്തൊഴില്‍ കണക്കാക്കുന്നു. പണം വാങ്ങി ശാരീരികബന്ധത്തിൽ ഏർപ്പെടുന്ന ബിസിനസ്സ് ആണിത്. എന്നാല്‍, മിക്ക സമൂഹങ്ങളിലും ഇതിനെ നെഗറ്റീവായ അര്‍ത്ഥത്തിലും അധാര്‍മികമായും കരുതുന്നുണ്ട്. ലൈംഗികതൊഴിലില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ പലപ്പോഴും ശാരീരിക ചൂഷണത്തിന് ഇരയാക്കപ്പെടുകയും പലപ്പോഴും തങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്ുന്നു.
പല രാജ്യങ്ങളിലും ലൈംഗിക തൊഴിൽ നിരോധിച്ചിട്ടുണ്ട്. കര്‍ശനമായ ശിക്ഷകള്‍ നല്‍കുന്ന കുറ്റകൃത്യമായി കണക്കാക്കുന്ന രാജ്യങ്ങളുമുണ്ട്. എങ്കിലും ചില രാജ്യങ്ങളിലെങ്കിലും ഇത് നിയമവിധേയമാണ്. മിക്ക മുസ്ലീം രാജ്യങ്ങളും ലൈംഗികത്തൊഴിലിന് കര്‍ശനമായ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ലൈംഗിക തൊഴില്‍ നിയമവിധേയമാക്കിയ ഒരു മുസ്ലീം ഭൂരിപക്ഷ രാജ്യമുണ്ട്. ബംഗ്ലാദേശാണത്. ഇവിടെ ലൈംഗികതൊഴിലിനെ നിയമപരമായി അംഗീകരിക്കുക മാത്രമല്ല അതിനുള്ള ലൈസന്‍സ് നല്‍കുകയും ചെയ്യുന്നു.
ബംഗ്ലാദേശിലെ ലൈംഗികതൊഴിൽ
ലോകമെമ്പാടും 49 രാജ്യങ്ങളില്‍ വേശ്യാവൃത്തി നിയമവിധേയമാണ്. ചില രാജ്യങ്ങളില്‍ പ്രത്യേക സാഹചര്യങ്ങളില്‍ ഇത് അനുവദിക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ഇത് നിയമവിരുദ്ധമാണ്. എന്നാല്‍, അയല്‍രാജ്യമായ ബംഗ്ലാദേശില്‍ സര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വേശ്യാവൃത്തി നിയമവിധേയമാക്കിയിട്ടുണ്ട്.
advertisement
ബംഗ്ലാദേശില്‍ ലൈംഗികതൊഴിൽ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുകയും മറ്റ് തൊഴിലവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഈ തൊഴിലില്‍ പ്രവേശിക്കുന്നതെന്ന് പ്രസ്താവിക്കുന്ന സത്യവാങ്മൂലം നല്‍കുകയും ചെയ്യണം.
ഒരു എന്‍ജിഒയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ബംഗ്ലാദേശില്‍ ഏകദേശം രണ്ട് ലക്ഷത്തില്‍ അധികം സ്ത്രീകള്‍ ലൈംഗിക തൊഴില്‍ ചെയ്യുന്നുണ്ട്. ദൗലത്ഡിയ കേന്ദ്രീകരിച്ചാണ് കൂടുതലാളുകള്‍ ബംഗ്ലാദേശില്‍ ലൈംഗിക തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നത്. ഏകദേശം 1300 സ്ത്രീകള്‍ ഇവിടെ ലൈംഗിക തൊഴിൽ ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ലൈംഗിക തൊഴിൽ നിയമവിധേയമാക്കിയിട്ടുണ്ടെങ്കിലും ചൂതാട്ടവും ലൈംഗിക തൊഴിലും തടയുന്നതിന് ലക്ഷ്യമിട്ട് വ്യവസ്ഥകള്‍ ബംഗ്ലാദേശിന്റെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാലവേശ്യാവൃത്തി, നിര്‍ബന്ധിത ലൈംഗിക തൊഴിൽ, ലൈസന്‍സില്ലാതെയുള്ള ലൈംഗിക തൊഴിൽ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നിവയെല്ലാം നിരോധിച്ചിട്ടുണ്ട്.
advertisement
2000 മുതലാണ് ബംഗ്ലാദേശില്‍ ലൈംഗികത്തൊഴില്‍ നിയമപരമാക്കിയത്. സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം ലൈംഗിക തൊഴിലിലേക്ക് നിര്‍ബന്ധിച്ച് ഇറങ്ങേണ്ടി വരുന്ന നിരവധി പെണ്‍കുട്ടികളുണ്ട്. ഇത് ഒരു പ്രധാന പ്രശ്‌നമായി തുടരുന്നു. ദരിദ്രരായ മാതാപിതാക്കള്‍ പെണ്‍കുട്ടികളെ ചെറിയ തുകയ്ക്ക് വില്‍ക്കുകയോ വിവാഹവാഗ്ദാനം നല്‍കി ഇടനിലക്കാര്‍ വഞ്ചിക്കുകയോ ചെയ്യുന്ന നിരവധി പെണ്‍കുട്ടികൾ ലൈംഗിക തൊഴിൽ ചെയ്യാൻ നിര്‍ബന്ധിതരാക്കപ്പെടുന്നു. ഇത്തരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഏകദേശം 29000 പെണ്‍കുട്ടികള്‍ ലൈംഗിക തൊഴിൽ ചെയ്യുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ലൈംഗികതൊഴിൽ നിയമവിധേയമാക്കിയ രാജ്യങ്ങൾ
advertisement
  • ബംഗ്ലാദേശിലെ പോലെ ഓസ്ട്രിയയും ലൈംഗിക തൊഴിൽ നിയമവിധേയമാക്കിയിട്ടുണ്ട്. അവിടെ ലൈംഗികത്തൊഴിലാളികളുടെ ആരോഗ്യത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കി വരുന്നു. ലൈംഗികതൊഴിലിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് കുറഞ്ഞ പ്രായപരിധി 19 വയസ്സാണ്. കൂടാതെ അവര്‍ വരുമാനത്തിന് നികുതിയടയ്‌ക്കേണ്ടതുമുണ്ട്.
  • ഓസ്‌ട്രേലിയയിലും ലൈംഗിക തൊഴില്‍ നിയമവിധേയമാണ്. വ്യത്യസ്ത സംസ്ഥാനങ്ങളില്‍ വ്യത്യസ്ത നിയമങ്ങളാണ് നിലനില്‍ക്കുന്നത്.
  • ബെല്‍ജിയത്തില്‍ ലൈംഗിക തൊഴിലിനെ ഒരു കലാരൂപയമാണ് കണക്കാക്കിയിരിക്കുന്നത്. ഇതിന് സര്‍ക്കാര്‍ ലൈസന്‍സും നല്‍കുന്നുണ്ട്.
  • ന്യൂസിലാന്‍ഡില്‍ 2003 മുതല്‍ ലൈംഗികതൊഴില്‍ നിയമവിധേയമാക്കിയിട്ടുണ്ട്. കൂടാതെ മറ്റ് മേഖലകളിലെന്ന പോലെ ലൈംഗിക തൊഴിലാളികള്‍ക്ക് വിവിധ സാമൂഹിക ആനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ട്.
  • നെതര്‍ലന്‍ഡിലെ ആംസ്റ്റര്‍ഡാമിലുള്ള റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റ് ലൈംഗികതൊഴിലിന് പേരുകേട്ട ഇടമാണ്. ഇവിടെ ലൈംഗിക തൊഴില്‍ പരസ്യമായി അംഗീകരിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.
  • ലൈംഗിക തൊഴിലാളികള്‍ക്ക് നിയമപരമായ അവകാശങ്ങള്‍ നല്‍കിയ ആദ്യ രാജ്യമാണ് ജര്‍മനി. ഇവിടെ 1927 മുതല്‍ ലൈംഗികതൊഴിലിന് ലൈസന്‍സ് നല്‍കി വരുന്നുണ്ട്. ജര്‍മനിയില്‍ ലൈംഗികതൊഴിലാളികള്‍ക്ക് ആരോഗ്യപരിരക്ഷയും ഇന്‍ഷുറന്‍സും നല്‍കുന്നുണ്ട്. കൂടാതെ വരുമാനത്തിന് നികുതി അടയ്ക്കണം. ഇതിന് പുറമെ അവര്‍ക്ക് പെന്‍ഷനുമുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/World/
ലൈംഗികത്തൊഴിൽ നിയമവിധേയമായ ഒരേയൊരു മുസ്ലീം ഭൂരിപക്ഷ രാജ്യം; സർക്കാർ തൊഴിലിന് ലൈസൻസും നൽകും
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement