Actor Bala | ഇവിടെ റൊമാൻസ് അവിടെ; ബാലയുടെയും കോകിലയുടെയും വീഡിയോയ്ക്കിടെ അടുപ്പിൽ പാൽ തിളച്ചു തൂകിയപ്പോൾ
- Published by:meera_57
- news18-malayalam
Last Updated:
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ബാല കോകിലയേയും കൂട്ടി അവരുടേതായ ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു
ഭാര്യ കോകിലയുടെ (Kokila) ഒപ്പമുള്ള സന്തോഷകരമായ ദാമ്പത്യം അതിന്റെ എല്ലാ തലത്തിലും ആഘോഷമാക്കുകയാണ് നടൻ ബാല (Actor Bala). കുറച്ചു ദിവസങ്ങൾക്ക് മുൻപ് ബാല കോകിലയേയും കൂട്ടി അവരുടേതായ ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. 'മാമാ പൊണ്ണ്' എന്ന നിലയിൽ കോകിലയും ഫാൻസിനെ നേടിത്തുടങ്ങിയിട്ടുണ്ട്. വിവാഹത്തിന് മുൻപുള്ള അടിച്ചുപൊളി എല്ലാം മതിയാക്കി, തനി വീട്ടമ്മയായി മാറിക്കഴിഞ്ഞു കോകില. ഭാര്യയെ കുറിച്ച് പറയുമ്പോൾ, അവരുടെ കൈപ്പുണ്യമാണ് ബാലയുടെ മനസിലേക്ക് ആദ്യമേ ഓടിയെത്തുക. ബാലയ്ക്ക് പണ്ടും ഒരു യൂട്യൂബ് ചാനൽ ഉണ്ടായിരുന്നു. പക്ഷേ, ദമ്പതികൾക്ക് മാത്രമായി ഒരു ചാനൽ ഇതാദ്യമായാണ്
advertisement
വെജ്ജും നോൺ-വെജുമായി വിവിധ തരം ഭക്ഷണം ഉണ്ടാക്കാൻ കോകിലയ്ക്ക് മിടുക്കുണ്ട്. ഈ കൈപ്പുണ്യം കാണണമെങ്കിൽ, നേരെ ബാല കോകില എന്ന യൂട്യൂബ് ചാനലിലേക്ക് പോണം. മായം കലരാതെ, വിഷമയമില്ലാതെ സ്വന്തം അടുക്കളയിൽ തയ്യാറാവുന്ന ആരോഗ്യകരമായ ഭക്ഷണം ആർക്കാണ് ഇഷ്‌ടമല്ലാത്തത്. ബാലയും കോകിലയും ചേർന്നാണ് ഭക്ഷണം ഉണ്ടാക്കുക. പുതിയ വീഡിയോ വരുന്നതിനും മുൻപ് ബാല ഒരു ടീസർ വീഡിയോ ആദ്യം ഇറക്കി. ഇപ്പോൾ പലരും റെസിപി ഡിമാൻഡ് ചെയ്ത് തുടങ്ങിയിട്ടുണ്ട് (തുടർന്ന് വായിക്കുക)
advertisement
അഞ്ചു ദിവസങ്ങൾക്ക് മുൻപ് കത്തിരിക്കായ് കടയൽ തയാറാക്കിയായിരുന്നു യൂട്യൂബ് ചാനലിന്റെ തുടക്കം. അതിനു ശേഷം കക്ക ഇറച്ചിയും വിവാഹശേഷമുള്ള ആദ്യ പൊങ്കലും തയാറാക്കുന്ന വീഡിയോ ബാലയുടെയും കോകിലയുടെയും യൂട്യൂബ് ചാനലിൽ എത്തിച്ചേർന്നു. ഇരുവരും വളരെ ആസ്വദിച്ചാണ് ഓരോ വിഭവവും തയാറാക്കുന്നത് എന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്നും മനസിലാക്കാം. കോകില ഭക്ഷണം പാകം ചെയ്യുമ്പോൾ അസിസ്റ്റന്റായി ബാലയും, ബാല ഭക്ഷണം പാകം ചെയ്യുമ്പോൾ കോകിലയുമാണ് സഹായിയുടെ റോളിൽ എത്തുക
advertisement
രുചികരമായ വിഭവങ്ങൾ കുട്ടികൾക്കും കൂടി യോജിച്ച നിലയിൽ ഒരു റെസിപ്പി നൽകണം എന്ന് ആരെല്ലാമോ ആവശ്യപ്പെട്ടതിനെ തുടർന്ന് ബാലയും കോകിലയും അതവതരിപ്പിച്ചു. പാൽ, ബ്രഡ്, ബദാം, തേൻ എന്നിവയാണ് ചേരുവകകൾ. ഇവിടെ പക്ഷേ ഷെഫ് ബാലയാണ്, കോകില അസിസ്റ്റന്റും. യൂട്യൂബ് ചാനലിൽ തന്നെ ചിലർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ റെസിപി അവതരിപ്പിച്ചത് എന്നും ബാലയും കോകിലയും പറയുന്നു
advertisement
പതിനഞ്ചാം വയസിൽ ബാല കഴിച്ച ഭക്ഷണമാണിത്. ഈ പ്രായത്തിലും അന്ന് കഴിച്ച വിഭവം ഓർമയിലുണ്ട്. കുട്ടികൾക്ക് സ്നാക്ക്സ് അല്ലെങ്കിൽ, ഡെസേർട്ട് എന്ന നിലയിൽ ഇത് കഴിക്കാമെന്നു ബാല. ഈ റെസിപ്പിയുടെ തുടക്കത്തിൽ അത്യാവശ്യമുള്ള കാര്യങ്ങൾ ചെയ്യുന്നത് ബാലയല്ല, കോകിലയാണ്. ബദാം മിക്സിയിൽ ഇട്ട് അരയ്ക്കുന്നതും, പാൽ പാത്രത്തിലേക്ക് തിളപ്പിച്ച് തൂകുന്നതും എല്ലാം കോകില തന്നെ. എന്നാൽ, ടീസർ വീഡിയോയിൽ ഒരു ചെറിയ അമളി പറ്റുന്നുണ്ട്
advertisement
ബാലയും കോകിലയും റെസിപി തയാർ ചെയ്യുന്ന രീതി വിവരിക്കുന്നതിനിടെ അടുപ്പിൽ ഇരുന്ന് തിളച്ചു മറിയുന്ന പാൽ ശ്രദ്ധയിൽപ്പെടാതെ പോകുന്നു. പാൽ തിളച്ചു മറിയുന്നത് ചിലരെങ്കിലും ശുഭസൂചകമായി കാണാറുണ്ട് എന്ന കാര്യം മുൻനിർത്തിയാൽ, ഇവിടെയും ഇവർ അങ്ങനെ തന്നെയാകും ചിന്തിച്ചിരിക്കുക. ഈ വിഭവത്തിന്റെ പ്രധാന ചേരുവ തിളപ്പിച്ച പാലാണ്. പുത്തൻ റെസിപിയുടെ മുഴുവൻ വീഡിയോ 'ബാല കോകില' യൂട്യൂബ് ചാനലിൽ കാണാൻ സാധിക്കും