Actor Bala | എല്ലാം കോകിലയുടെ കൈപ്പുണ്യം; ബ്ലഡ് ടെസ്റ്റ് നടത്തിയെന്നും, ആരോഗ്യമെങ്ങനെയെന്നും ബാല

Last Updated:
ഒരു കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ കടന്നു പോയ വ്യക്തിയാണ് നടൻ ബാല
1/6
ഒരു കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ കടന്നു പോയ വ്യക്തിയാണ് നടൻ ബാല (Actor Bala). ഇപ്പോൾ ഭാര്യ കോകിലയുടെ (Kokila) കൂടെ വൈക്കത്ത് പുതിയ വീടും ജീവിതവുമായി താമസമാരംഭിച്ചിരിക്കുകയാണ് നടൻ. വീടിനു പിന്നാലെ കോകിലയേയും കൂട്ടി ഒരു യൂട്യൂബ് ചാനലും (Bala Kokila YouTube Channel) ബാല ആരംഭിച്ചു. ബാലയെ വിവാഹം ചെയ്യുന്നതിനും മുൻപ് സോഷ്യൽ മീഡിയയിൽ നല്ല നിലയിൽ ആക്റ്റീവ് ആയിരുന്ന വ്യക്തിയാണ് കോകില. ബാലയുടെ ഭാര്യയുടെ ഇൻസ്റ്റഗ്രാം ഫീഡിലെ അപ്‌ഡേറ്റുകൾ സെലിബ്രിറ്റി എന്റർടൈൻമെന്റ് പേജുകളിൽ സ്ഥിരം വിഷയമായിരുന്നു

advertisement
2/6
വൈക്കത്തെത്തിയ ബാല ഒരു തനി വൈക്കംകാരനായി മാറിക്കഴിഞ്ഞു. കായലിനോട് ചേർന്നാണ് ബാലയും കോകിലയും താമസിക്കുന്ന വീട് സ്ഥിതി ചെയ്യുന്നത്. കായലിലേക്ക് ചാടി നീന്താനും, മീൻപിടിക്കാനും ബാലയ്ക്ക് വലിയ ഉത്സാഹമാണ്. എല്ലാത്തിനും പ്രോത്സാഹനവുമായി ഭാര്യ കോകില ഒപ്പമുണ്ടാകും. പുത്തൻ യൂട്യൂബ് ചാനലിലും ബാലയും കോകിലയും ഈ കായലോര ജീവിതത്തിന്റെ ചില ദൃശ്യങ്ങൾ പങ്കിടുന്നു. അതുപോലെ തന്നെ വളരെ കുറച്ചു നാളുകൾക്ക് മുൻപ് ആരംഭിച്ച പുതിയ കുടുംബ ജീവിതത്തിന്റെ സന്തോഷങ്ങളും ബാലയും കോകിലയും പങ്കിടുന്നു (തുടർന്ന് വായിക്കുക)

3/6
കരൾമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ ബാല നല്ല ഭക്ഷണം കഴിക്കുന്നതിൽ തല്പരനാണ്. ശസ്ത്രക്രിയ കഴിഞ്ഞ നാളുകളിൽ നടൻ പൂർണ ആരോഗ്യാവസ്ഥയിലേക്ക് തിരികെ മടങ്ങിയത് വളരെ വേഗമായിരുന്നു. ഡോക്‌ടറെ പോലും അത്ഭുതപ്പെടുത്തിയ തിരിച്ചു വരവായിരുന്നു നടന്റേത്. ജിമ്മിൽ വർക്ക്ഔട്ട് ചെയ്ത ബാല വളരെ പെട്ടെന്ന് തന്നെ തന്റെ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തിരുന്നു. ഇതെല്ലം സോഷ്യൽ മീഡിയയിലും വാർത്തകളിലും ഇടം നേടിയ സംഭവങ്ങൾ കൂടിയാണ്. അന്ന് ബാല വിവാഹം ചെയ്തിരുന്ന എലിസബത്തുമായി നടൻ വേർപിരിയുകയും ചെയ്തു 
കരൾമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ ബാല നല്ല ഭക്ഷണം കഴിക്കുന്നതിൽ തല്പരനാണ്. ശസ്ത്രക്രിയ കഴിഞ്ഞ നാളുകളിൽ നടൻ പൂർണ ആരോഗ്യാവസ്ഥയിലേക്ക് തിരികെ മടങ്ങിയത് വളരെ വേഗമായിരുന്നു. ഡോക്‌ടറെ പോലും അത്ഭുതപ്പെടുത്തിയ തിരിച്ചു വരവായിരുന്നു നടന്റേത്. ജിമ്മിൽ വർക്ക്ഔട്ട് ചെയ്ത ബാല വളരെ പെട്ടെന്ന് തന്നെ തന്റെ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തിരുന്നു. ഇതെല്ലാം സോഷ്യൽ മീഡിയയിലും വാർത്തകളിലും ഇടം നേടിയ സംഭവങ്ങൾ കൂടിയാണ്. അന്ന് ബാല വിവാഹം ചെയ്തിരുന്ന എലിസബത്തുമായി നടൻ വേർപിരിയുകയും ചെയ്തു 
advertisement
4/6
വൈക്കം എന്ന സ്ഥലത്തു വിഷമയമായ ഭക്ഷണം ഏതുമില്ല എന്ന് ബാല. അടുത്തിടെ ഒരു ബ്ലഡ് ടെസ്റ്റ് നടത്തിയ ബാല തന്റെ ആരോഗ്യത്തിന് യാതൊരു പ്രശ്നവുമില്ല എന്ന് കണ്ടെത്തിയതിന്റെ സന്തോഷം പങ്കിട്ടതും പുത്തൻ യൂട്യൂബ് ചാനലിലാണ്. അടുക്കളയുടെ ചുമതലക്കാരി ഭാര്യ കോകില അല്ലാതെ മറ്റാരുമല്ല. വളരെ നന്നായി ഭക്ഷണം ഉണ്ടാക്കാൻ കഴിവുള്ള യുവതിയാണ് കോകില. ബാലയുടെ ശസ്ത്രക്രിയ കഴിഞ്ഞ വേളയിലും ഇഷ്‌ടമുള്ളതെല്ലാം ഉണ്ടാക്കി നൽകാൻ കൂടി ലക്ഷ്യമിട്ടാണ് കോകില നാട്ടിൽ നിന്നും കൊച്ചിയിലെ ബാലയുടെ വീട്ടിലെത്തിയത്

5/6
നിലവിൽ ഒരു ആമുഖ വീഡിയോ മാത്രമാണ് ബാലയുടെയും കോകിലയുടെയും യൂട്യൂബ് ചാനലിൽ എത്തിയിട്ടുള്ളത്. മറ്റു വീഡിയോകൾക്കായി പ്ലാൻ ഉണ്ടെന്ന കാര്യം കൂടി ബാല ഇവിടെ അവതരിപ്പിക്കുന്നു. സന്തോഷം നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെ താനിപ്പോൾ കടന്നു പോകുന്നു എന്ന് ബാല വ്യക്തമാക്കി. ഓരോ ദിവസവും ഇന്ന് ജനിച്ചു എന്നത് പോലെ തോന്നാറുണ്ട് എന്ന് ബാല. ഈ ജീവിതത്തെ ബാല അത്രയേറെ  ആസ്വദിച്ചു തുടങ്ങി

6/6
സ്ഥിരമായി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെ അപ്‌ഡേറ്റുകൾ പോസ്റ്റ് ചെയ്യുന്നതിന്റെ പേരിൽ ബാല വിമർശനം ഏൽക്കാറുണ്ട്. ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്താറുള്ള ബാല താൻ ചെയ്യുന്ന പ്രവർത്തികളുടെ ഒരു ഭാഗം ഫേസ്ബുക്കിൽ വീഡിയോ രൂപത്തിൽ എത്തിക്കാറുണ്ട്. ഇത് നാട്ടുകാരെ അറിയിക്കുന്നതിന്റെ കാര്യം എന്താണ് എന്ന് ബാലയോട് പലരുംകമന്റിൽ എത്തി ചോദിക്കാറുണ്ട്. ഇനി 'BalaKokila' എന്ന് പേരിട്ട യൂട്യൂബ് ചാനലിലാകും ബാലയുടെ പുത്തൻ അപ്‌ഡേറ്റുകൾ

സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?

  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement