Actor Bala | നിഴൽ പണിപറ്റിച്ചതാ! ബാലയുടെയും കോകിലയുടെയും സ്‌പെഷൽ ചായകുടിയിൽ അപ്രതീക്ഷിത രൂപം

Last Updated:
പകർത്തിയത് ബാല ഭാര്യക്കൊപ്പം ചായകുടിക്കുന്ന ചിത്രം, പക്ഷേ പതിഞ്ഞതിൽ മറ്റൊന്ന് കൂടി
1/6
നടനിൽ നിന്നും നാടൻ ആകാനുള്ള അതിതീവ്ര ശ്രമത്തിലാണ് നടൻ ബാല. ഭാര്യ കോകിലയുടെ ഒപ്പം വൈക്കത്തിന്റെ ഗ്രാമീണതയിൽ മതിമറന്ന് ആസ്വദിക്കുകയാണ് ബാല. ഇവിടെ കായലോരത്തായി മനോഹരമായ ഒരു വസതി സ്വന്തമാക്കിയിരിക്കുകയാണ് ബാലയും ഭാര്യയും. ഇങ്ങോട്ടു താമസം മാറ്റിയതില്പിന്നെ നാടിന്റെ മനോഹാരിതയുമായി ഇഴുകിച്ചേരുന്ന ദൃശ്യങ്ങളും വിവരങ്ങളുമായി ബാലയും കോകിലയും ഇടയ്ക്കിടെ ഇൻസ്റ്റഗ്രാമിലോ ഫേസ്ബുക്കിലോ എത്തിച്ചേരാറുണ്ട്. വൈക്കംകാരുടെ ഏതാവശ്യത്തിനും ഏതുപാതിരാത്രിയിലും ഓടിയെത്താൻ താനുണ്ടാകും എന്ന നിലയിലാണ് ബാലയുടെ പ്രവർത്തനം
നടനിൽ നിന്നും നാടൻ ആകാനുള്ള അതിതീവ്ര ശ്രമത്തിലാണ് നടൻ ബാല (Actor Bala). ഭാര്യ കോകിലയുടെ (Kokila) ഒപ്പം വൈക്കത്തിന്റെ ഗ്രാമീണതയിൽ മതിമറന്ന് ആസ്വദിക്കുകയാണ് ബാല. ഇവിടെ കായലോരത്തായി മനോഹരമായ ഒരു വസതി സ്വന്തമാക്കിയിരിക്കുകയാണ് ബാലയും ഭാര്യയും. ഇങ്ങോട്ടു താമസം മാറ്റിയതില്പിന്നെ നാടിന്റെ മനോഹാരിതയുമായി ഇഴുകിച്ചേരുന്ന ദൃശ്യങ്ങളും വിവരങ്ങളുമായി ബാലയും കോകിലയും ഇടയ്ക്കിടെ ഇൻസ്റ്റഗ്രാമിലോ ഫേസ്ബുക്കിലോ എത്തിച്ചേരാറുണ്ട്. വൈക്കംകാരുടെ ഏതാവശ്യത്തിനും ഏതുപാതിരാത്രിയിലും ഓടിയെത്താൻ താനുണ്ടാകും എന്ന നിലയിലാണ് ബാലയുടെ പ്രവർത്തനം
advertisement
2/6
ചിലപ്പോൾ കായലിൽ ഒന്ന് മുങ്ങി നിവരാനും, ചൂണ്ടയിട്ട് മീൻപിടിക്കാനുമെല്ലാം ബാല ഓടിയെത്തും. സമയം കിട്ടുമ്പോൾ നാട്ടിലെ പുൽപ്പരപ്പിൽ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കും. ഈ മനോഹര സ്വകാര്യങ്ങൾ എല്ലാം തന്നെ ബാല തന്റെ സോഷ്യൽ മീഡിയയിൽ എത്തിക്കാൻ മറക്കില്ല. ഓവർ ഷെയറിങ് എന്ന നിലയിലേക്ക് നടൻ മാറുന്നോ എന്ന നിലയിൽ പലരും വിമർശനവുമായും രംഗത്തുണ്ട്. എന്നിരുന്നാലും ബാല പിന്മാറില്ല. കൂടുതൽ കൂടുതൽ വിവരങ്ങൾ ഓരോ ദിവസവും ബാലയുടെ പേജിൽ കാണാമെങ്കിലേ ഉള്ളൂ (തുടർന്ന് വായിക്കുക)

3/6
ഇക്കഴിഞ്ഞ ദിവസം ബാല ഭാര്യ കോകിലയുടെ ഒപ്പം മറ്റൊരു ചിത്രവുമായി എത്തിച്ചേർന്നു. നാട്ടിലെ തീർത്തും നാടൻ പീടികയുടെ മുന്നിലാണ് ബാലയും കോകിലയും. രണ്ടുപേരും ഓരോ കപ്പ് ചായ വാങ്ങി. പരസ്പരം 'ചിയേഴ്സ്' പിടിച്ചു നിൽക്കുന്ന ദൃശ്യമാണ് ഫോട്ടോയിൽ കാണാൻ കഴിയുക. ബാലയും ഭാര്യയും വീട്ടിൽ നിന്നും ഇറങ്ങിവന്നെന്ന പോലത്തെ വേഷത്തിലാണ്. വൈക്കത്ത് താമസമാക്കിയതില്പിന്നെ ബാല എപ്പോഴും കളർ മുണ്ടും ഷർട്ടുമാണ് പ്രധാനമായും ധരിക്കുക. ഇവിടെയും ആ ഡ്രസ്സ്കോഡിൽ മാറ്റം ഏതും വരുത്തിയിട്ടില്ല

4/6
ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബാലയുടെ പേജ് പരിശോധിച്ചാൽ കാണുക, ബാലയും ഭാര്യ കോകിലയും ചേർന്ന് ക്രിസ്തുമസും പുതുവർഷവും ആഘോഷിക്കുന്ന ദൃശ്യങ്ങളാണ്. ഗംഭീര പാർട്ടിയോ, നാഗരികതയുടെ പൊലിമയോ തൊട്ടുതീണ്ടാത്ത തനി നാടൻ നാട്ടിൻപുറത്തെ നാട്ടുകാർക്കൊപ്പമുള്ള ആഘോഷമാണ് ബാലയുടേത്. ഇവിടെ ബാലയെയും കോകിലയെയും തേടി കരോൾ സംഘവുമെത്തി. നാട്ടുകാരുടെ ഒപ്പം ചേർന്ന് രാത്രിയിൽ നടത്തിയ ആഘോഷമാണ് ബാലയുടെ പോസ്റ്റുകളിൽ നിറഞ്ഞത്

5/6
ബാലയും ഭാര്യ കോകിലയും ചായ കപ്പ് കയ്യില്പിടിച്ച ആ ചിത്രം ഇതാണ്. തീർത്തും അപ്രതീക്ഷിതമായ, എന്നാൽ വളരെ അതിശയകരവുമായ ചിത്രം എന്നാണ് ബാല ചിത്രത്തിൻമേൽ ക്യാപ്‌ഷൻ നൽകിയത്. എന്താണ് അത്രമേൽ അതിശയം എന്ന് അന്വേഷിച്ചാൽ ഒറ്റനോട്ടത്തിൽ കണ്ടെന്നു വരില്ല. പണിയൊപ്പിച്ചത് ഈ ചിത്രത്തിലെ നിഴലാണ്. വലതു ഭാഗത്തായി നോക്കിയാൽ അത് മനസിലാകും. ബാലയും ഭാര്യയും കൂടി ചായക്കപ്പ് പിടിച്ചു നിൽക്കുകയാണെങ്കിലും, നിഴൽ നോക്കിയാൽ മനസിലാവുക പ്രിയതമയെ ചേർത്തുപിടിച്ച് നെറുകയിൽ ചുംബിക്കുന്ന ഭർത്താവിന്റെ ദൃശ്യമാണ്

6/6
ഭാര്യയോടുള്ള തന്റെ സ്നേഹവും പ്രണയവും കോറിയിട്ട ചിത്രമെന്ന നിലയിലാണ് ബാല പോസ്റ്റ് അപ്‌ലോഡ് ചെയ്തിട്ടുള്ളത്. അടുത്തിടെ ബാലയും ഭാര്യ കോകിലയും ചേർന്ന് വൈക്കത്തെ ഒരു അംഗനവാടി പുനഃരുദ്ധാരണം ചെയ്തു നൽകിയിരുന്നു. ബാല വൈക്കത്തേക്ക് താമസം മാറ്റിയതിനു തൊട്ടുപിന്നാലെയാണ് ഇങ്ങനെയൊരു ആവശ്യം ഉയർന്നതും ബാല അതിനായി ധനസഹായം നൽകിയതും. ഇവിടെ സ്‌പെഷൽ അതിഥികളായി ബാലയെയും കോകിലയെയും സ്വീകരിച്ചാണ് ഈ വിദ്യാലയത്തിന്റെ അധികൃതർ അദ്ദേഹത്തെ ആദരിച്ചത്. കൊച്ചിയിൽ താമസിച്ചിരുന്ന നാളുകളിലും ബാല നിരവധിപ്പേർക്ക് ചികിത്സാ സഹായം ഉൾപ്പെടെ ചെയ്തു നൽകിയിരുന്നു 

ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ

  • ശ്രേയസ് അയ്യർ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ ഗുരുതരമായി പരിക്കേറ്റു.

  • നാരി കോൺട്രാക്ടർ 1962-ൽ വെസ്റ്റ് ഇൻഡീസിന്റെ ബൗൺസർ തലയോട്ടിക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു.

  • ഇയാൻ ബോതം വടക്കൻ ഓസ്‌ട്രേലിയയിൽ മീൻപിടുത്ത യാത്രയ്ക്കിടെ മാരകമായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

View All
advertisement