Actor Bala | ബാലയുടെ കോകിലയുടെ ജന്മദിനത്തിന് 3000 പേർ ചേർന്ന വ്യത്യസ്ത ആഘോഷം; കേക്ക് വെട്ടേണ്ട എന്ന് ബാല

Last Updated:
ബാലയെക്കാൾ 17 വയസ് കുറവാണ് ഭാര്യ കോകിലയ്ക്ക്. കഴിഞ്ഞ പിറന്നാളിനും കോകില ബാലയുടെ ഒപ്പമാണ് ആഘോഷിച്ചത്
1/6
നടൻ ബാലയുടെ (Actor Bala) ഭാര്യ കോകിലയ്ക്ക് (Kokila) 'പൊറന്ത നാൾ'. വിവാഹം കഴിഞ്ഞ നാൾ മുതൽ ഇന്നുവരെ കോകിലയെ തന്റെ ഒപ്പം നിഴൽപോലെ കൊണ്ടുനടക്കുന്ന ആളാണ് നടൻ ബാല. മുൻവിവാഹങ്ങളിൽ രണ്ടെണ്ണം കേരളത്തിൽ നിന്നുമാണെങ്കിൽ, ഇക്കുറി കുടുംബ ബന്ധത്തിൽ നിന്നുതന്നെയുള്ള യുവതിയായ കോകിലയെ ആണ് ബാല വിവാഹം ചെയ്തത്. വിവാഹത്തെക്കാൾ വിവാദങ്ങൾ സൃഷ്‌ടിച്ച കല്യാണമായിരുന്നു ഇത്. കഴിഞ്ഞ പിറന്നാളിനും ബാലയുടെ ഒപ്പമായിരുന്നു കോകില. അന്നേരം ഭാര്യയായി മാറിയിരുന്നില്ല എന്ന് മാത്രം

advertisement
2/6
കഴിഞ്ഞ ജന്മദിനത്തിന് ബാലയുടെ കൊച്ചിയിലുള്ള വീട്ടിൽ നടന്ന കേക്ക് മുറിക്കൽ ചടങ്ങിലാണ് കോകിലയുടെ ജന്മദിനം കൊണ്ടാടിയത്. വലിയ ആഘോഷപരിപാടികൾ നടത്തിയില്ല എങ്കിലും ഒരു കേക്ക് വാങ്ങി ബന്ധുക്കളുടെയും കൂട്ടുകാരുടെയും സാന്നിധ്യത്തിൽ ബാല കേക്ക് മുറിക്കൽ ഗംഭീരമാക്കി നടത്തി. ഇത്തവണ അതുപോരാ എന്നാണു ബാലയുടെ തീരുമാനം. ഭാര്യയുടെ ജന്മദിനത്തിൽ ബാല നേരെ അവരുടെ നാടായ തമിഴ്നാട്ടിലേക്ക് വണ്ടിവിട്ടു (തുടർന്ന് വായിക്കുക)

3/6
ബാലയും കോകിലയും തെങ്കാശിയിലാണ്. ഇവിടുത്തെ ക്ഷേത്രത്തിൽ അവർ മാത്രമല്ല, അവർക്കൊപ്പം 3000 പേർ കൂടി ചേർന്നാണ് പിറന്നാൾ ആഘോഷം. ആചാരപ്രകാരം ബാലയേയും കോകിലയേയും ക്ഷേത്രാധികാരികൾ സ്വീകരിച്ചാനയിച്ചു. കഴുത്തിൽ ഹാരം അണിയിച്ചു ഭാര്യാഭർത്താക്കന്മാർക്ക് ക്ഷേത്രത്തിൽ പ്രവേശനം നൽകി. ഇവിടെ നിന്നുകൊണ്ടാണ് ബാല വ്ലോഗ് രൂപത്തിൽ ഇൻസ്റ്റഗ്രാമിൽ ഒരു ചെറു വീഡിയോ പോസ്റ്റ് ചെയ്തത്. ആ വീഡിയോ പോസ്റ്റ് ചെയ്ത് ആകെ ഒരു മണിക്കൂർ പിന്നിടുമ്പോൾ തന്നെ നിരവധിപ്പേർ കോകിലയ്ക്ക് പിറന്നാൾ ആശംസ നേർന്നു

4/6
കോകിലയുടെ ജന്മദിനത്തിന് എന്തിനാണ് 3000 പേർ എന്ന് ചിന്തിക്കുന്നവർ ഉണ്ടാകും. ഇത് പിറന്നാളിനായി ക്ഷണിക്കപ്പെട്ടവരല്ല. ഇവരെല്ലാപേരും തെങ്കാശി ക്ഷേത്രത്തിൽ വന്നുചേരുന്ന ഭക്തരാണ്. ഭാര്യയുടെ ജന്മദിനം പ്രമാണിച്ച് ബാല ഇവിടെ ആയിരം പേർക്ക് അന്നദാനം ഒരുക്കിയിട്ടുണ്ട്. എന്നാൽ, വന്നുചേരുന്നവരുടെ എണ്ണം മൂവായിരമാകും എന്ന് ക്ഷേത്രത്തിലെ തന്ത്രി അറിയിക്കുന്നു. ബാല ആയിരം പേർക്കെന്ന് പറഞ്ഞുവെങ്കിലും, എത്തിച്ചേരുന്ന ഭക്തർ എല്ലാപേർക്കും ഇവിടെ ഭക്ഷണം തയാറെന്ന് ക്ഷേത്ര തന്ത്രി അറിയിച്ചു. ഭാര്യയുടെ പിറന്നാളിന് ബാല കൂടുതൽ പേർ എത്തിച്ചേരും എന്നനിലയിൽ ഭക്ഷണം കരുതിവച്ചിരുന്നു

5/6
കോകിലയെ വിവാഹം ചെയ്യുമ്പോൾ ബാലയ്ക്ക് പ്രായം 41 വയസായിരുന്നു, കോകില കേവലം 24 വയസു പ്രായമുള്ള യുവതിയും. കോകിലയുടെ ഇരുപത്തിയഞ്ചാം ജന്മദിനം ഇപ്പോൾ ഭക്തിപുരസ്സരം കൊണ്ടാടുകയാണ് ബാലയും കോകിലയും. കോകിലയെ വിവാഹം ചെയ്ത ശേഷം ബാല കൊച്ചി നഗരത്തോട് വിടപറഞ്ഞു. വൈക്കത്തിന്റെ ഗ്രാമീണതയിൽ കായലുമായി ചേർന്ന് കിടക്കുന്ന ഒരു വീട് സ്വന്തമാക്കി ഇവിടെ ഭാര്യക്കൊപ്പം താമസിക്കുകയാണ് നടൻ ബാല. ചെന്നൈയിലെ രാഷ്ട്രീയ പ്രമുഖന്റെ മകളാണ് കോകില എന്നതിലുപരി അവരെക്കുറിച്ച് മറ്റുവിവരങ്ങൾ ഏതും ബാല പങ്കിട്ടിരുന്നില്ല

6/6
ഗായിക അമൃത സുരേഷ്, ഡോക്ടർ എലിസബത്ത് ഉദയൻ എന്നിവർക്ക് ശേഷം ബാല വിവാഹം ചെയ്ത യുവതിയാണ് കോകില. അമൃതയുമായുള്ള ബന്ധം വിവാഹമോചനത്തിൽ കലാശിച്ചിരുന്നു. എലിസബത്തുമായുള്ള വിവാഹം രജിസ്റ്റർ ചെയ്യാത്തതിനാൽ, അവർ വേർപിരിഞ്ഞു താമസിക്കാൻ ആരംഭിക്കുകയായിരുന്നു. അമൃതയും എലിസബത്തും ബാലയ്‌ക്കെതിരെ നിരവധിവിഷയങ്ങളിൽ പരാതിയുയർത്തിയിരുന്നു. ഇതിൽ ഗാർഹിക പീഡനത്തിനും അനേകം സാഹചര്യങ്ങളിൽ പരാതി ഉയർന്നിരുന്നു

മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി

  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement