'ഇർഫാൻ പത്താനുമായി 5 വർഷം ഡേറ്റിങ്ങിൽ; ഇതിനിടെ ഗൗതം ഗംഭീറും അക്ഷയ് കുമാറും പിന്നാലെ വന്നു'; അവകാശവാദവുമായി ബോളിവുഡ് നടി
- Published by:Rajesh V
- news18-malayalam
Last Updated:
ലോകകപ്പിനിടെ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയാണ് നടി അടുത്തിടെ വാർത്തകളിൽ ഇടംപിടിച്ചത്
advertisement
advertisement
advertisement
ഇർഫാൻ പത്താനുമായുള്ള ചിത്രവും പായല്‍ പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റില്‍ പറയുന്നതിങ്ങനെ... ''ഞാന്‍ 2011 മുതല്‍ അഞ്ച് വര്‍ഷം ഇര്‍ഫാന്‍ പത്താനെ ഡേറ്റ് ചെയ്തു, തുടര്‍ന്ന് എല്ലാം അവസാനിച്ചു. ഗൗതം ഗംഭീറും അക്ഷയ് കുമാറും എനിക്ക് പിന്നാലെയുണ്ടായിരുന്നു. പക്ഷേ ഞാന്‍ ഇര്‍ഫാനെ മാത്രമാണ് സ്‌നേഹിച്ചത്. അവനല്ലാതെ മറ്റാരെയും എനിക്ക് കാണാന്‍ കഴിഞ്ഞില്ല. ഞാന്‍ എല്ലാ കാര്യങ്ങളും ഇര്‍ഫാനോട് പങ്കുവച്ചിരുന്നു. ഗൗതം ഗംഭീറില്‍ നിന്ന് എനിക്ക് ലഭിക്കുന്ന മിസ്ഡ് കോളുകള്‍ അദ്ദേഹത്തെ കാണിക്കുകയും ചെയ്യുമായിരുന്നു.'' പായല്‍ ഒരു പോസ്റ്റില്‍ വ്യക്തമാക്കി.
advertisement
''ഗംഭീര്‍ വിളിക്കുന്ന കാര്യം ഇര്‍ഫാന് അത് നന്നായി അറിയാമായിരുന്നു, അവന്‍ എന്റെ ഫോണ്‍ കോളുകള്‍ പരിശോധിക്കും. ഒരു ആഭ്യന്തര മത്സരത്തിനിടെ പൂനെയില്‍ അദ്ദേഹത്തെ കാണാന്‍ പോയപ്പോള്‍ സഹോദരന്‍ യൂസഫ് പത്താന്‍, അന്ന് ഇര്‍ഫാന്റെ സഹതാരങ്ങളായിരുന്ന ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ എന്നിവരുടെ മുന്നില്‍ അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചു. എന്നാല്‍ അക്ഷയ് കുമാര്‍ എന്നോട് മോശമായി പെരുമാറിയിട്ടില്ല. അദ്ദേഹം ഒരു വലിയ താരമാണ്. അതുകൊണ്ടുതന്നെ ഞാനദ്ദേഹത്തെ എപ്പോഴും ബഹുമാനിക്കും.'' പായല്‍ പറയുന്നു.