'ജോലിയില്ലാത്ത മുസ്ലിം' ക്രിസ്ത്യാനിയെ വിവാഹം കഴിക്കുന്നതിനു മുമ്പ് മാതാപിതാക്കൾ ബോളിവുഡ് താരത്തോട് പറഞ്ഞത്
- Published by:Sneha Reghu
- news18-malayalam
Last Updated:
1996-ലാണ് മരിയയും അര്ഷാദും തമ്മിലുള്ള വിവാഹം നടന്നത്
മിശ്ര വിവാഹത്തില്‍ താന്‍ നേരിട്ട അനുഭവങ്ങള്‍ പങ്കുവെച്ച് ബോളിവുഡ് താരം അര്‍ഷാദ് വാര്‍സി. ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള മരിയ ഗൊരേത്തിയുമായുള്ള വിവാഹത്തിന്റെ ആദ്യ നാളുകളെ കുറിച്ച് ഡിജിറ്റല്‍ മാധ്യമമായ ലല്ലന്‍ടോപ്പിനോട് തുറന്നു സംസാരിക്കുകയാ അര്‍ഷാദ് വാര്‍സി. തങ്ങളുടെ ബന്ധത്തെ കുറിച്ച് ആദ്യമായി അറിഞ്ഞപ്പോള്‍ കത്തോലിക്കാ മാതാപിതാക്കളുടെ പ്രതികരണം എന്തായിരുന്നുവെന്ന് അര്‍ഷാദ് വാര്‍സി പറയുന്നു.
advertisement
ഇത് ഒരു മിശ്ര വിവാഹമായതിനാല്‍ മരിയയുടെ മാതാപിതാക്കള്‍ ഉത്കണ്ഠാകുലരായിരുന്നു. മകള്‍ക്കായി അവര്‍ സങ്കല്‍പ്പിച്ചത് ഇതുപോലൊരു ബന്ധം ആയിരുന്നില്ലെന്നും അര്‍ഷാദ് വാര്‍സി പറഞ്ഞു. അവര്‍ വളരെ ആഴത്തിലുള്ള മതവിശ്വാസികള്‍ ആണെന്നും അവരുടെ ജീവിതം അവരുടെ വിശ്വാസത്തെ ചുറ്റിപ്പറ്റിയാണെന്നും അദ്ദേഹം വിശദീകരിച്ചു.
advertisement
"മരിയയുടെ മാതാപിതാക്കള്‍ ഞങ്ങളുടെ വിവാഹത്തിന്റെ കാര്യത്തില്‍ അല്പം ആശങ്കയിലായിരുന്നു. ഒരു കത്തോലിക്കാ പെണ്‍കുട്ടിയും ഒരു മുസ്ലീം യുവാവും. ഇരുവരും വളരെ നല്ലവരാണ്. യേശുക്രിസ്തുവല്ലാതെ അവരുടെ ജീവിതത്തില്‍ മറ്റൊന്നുമില്ല. 9 മണി മുതല്‍ അഞ്ച് മണി വരെ ജോലി ചെയ്യുന്ന ഒരു ക്രിസ്ത്യന്‍ യുവാവിനെ മരിയ വിവാഹം ചെയ്യുമെന്നാണ് അവര്‍ പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ടുതന്നെ അവര്‍ ആശങ്കയിലായിരുന്നു. അവരുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായി ജോലിയില്ലാത്ത ഒരു മുസ്ലീമിനെയാണ് മരിയയ്ക്ക് വരനായി ലഭിച്ചത്", അദ്ദേഹം വ്യക്തമാക്കി.
advertisement
എന്നാല്‍ മരിയയുടെ മാതാപിതാക്കള്‍ ആ ഘട്ടത്തിലും താന്‍ ഒരു നല്ല വ്യക്തിയാണെന്നും മകളെ പരിപാലിക്കുമെന്നും വിശ്വസിച്ചിരുന്നുവെന്നും അര്‍ഷാദ് കൂട്ടിച്ചേര്‍ത്തു. കാലക്രമേണ ആ വിശ്വാസം അദ്ദേഹത്തോടുള്ള പൂര്‍ണ്ണ സ്വീകാര്യതയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ആദ്യമുണ്ടായിരുന്ന ധാരണകളെല്ലാം ഇപ്പോള്‍ മാറിയെന്നും ഇരുവരും വളരെ സന്തോഷത്തോടെ തന്നോടൊപ്പം താമസിക്കുന്നുണ്ടെന്നും അര്‍ഷാദ് വാര്‍സി വെളിപ്പെടുത്തി.
advertisement
മരിയയുമായുള്ള തന്റെ പ്രണയത്തെ കുറിച്ചും അര്‍ഷാദ് തുറന്നുപറഞ്ഞു. സേവ്യേഴ്സ് കോളേജില്‍ വെച്ചാണ് അര്‍ഷാദ് അവളെ ആദ്യമായി കണ്ടുമുട്ടിയത്. അവിടെ ഒരു മത്സരത്തിന്റെ വിധികര്‍ത്താവായി അദ്ദേഹം പോയിരുന്നു. മരിയ അദ്ദേഹത്തോടൊപ്പം നാടകങ്ങള്‍ ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് അവരുടെ സൗഹൃദം വളര്‍ന്നത്. ആ സൗഹൃദം ഒടുവില്‍ പ്രണയമായി മാറുകയായിരുന്നു. പക്ഷേ അതിന് സമയവും പരിശ്രമവും എടുത്തുവെന്ന് അര്‍ഷാദ് പറയുന്നു. പലതവണ അദ്ദേഹത്തെ നിരസിച്ച ശേഷമാണ് മരിയ ഒടുവില്‍ സമ്മതം മൂളിയതെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement







