Asha Sharath | 2002 മുതലുള്ള സുഹൃത്ത്; നടി ആശ ശരത് സിനിമയിലെത്താൻ കാരണമായ നടൻ

Last Updated:
സീരിയലിൽ അഭിനയിച്ചു വന്ന ആശ ശരത്തിനെ സിനിമാ നടിയാക്കിയത് സുഹൃത്തായ ആ നടൻ
1/8
 ചുരുണ്ടമുടിക്കാരിയായ പ്രൊഫസർ ജയന്തിയെ ആർക്കും മറക്കാൻ കഴിഞ്ഞെന്നു വരില്ല. കണ്ണട വച്ച കർക്കശക്കാരിയായ ആ അധ്യാപികയിലൂടെയാണ് പ്രേക്ഷകരുടെ മുന്നിലേക്ക് ആശ ശരത് (Asha Sharath) എന്ന നടി വന്നുചേർന്നത്. എന്നാൽ ചില ഭാഗ്യശാലികളായ താരങ്ങളെപ്പോലെ ആശ ശരത്തിനും സിനിമയ്ക്കായി അധിക നാൾ കാത്തുനിൽക്കേണ്ടി വന്നില്ല

advertisement
2/8
 പിന്നെ സിനിമയിലെ കഥാപാത്രങ്ങളിലൂടെ അറിയപ്പെട്ടു തുടങ്ങി ദുബായിക്കാരിയായ ഈ മലയാളി. എന്തിനും പിന്തുണയുമായി ഭർത്താവ് ശരത്തും കൂടെയുണ്ടായി. രണ്ടു മക്കളുടെ ഉത്തരവാദിത്തവും ഭംഗിയായി കൈകാര്യം ചെയ്താണ് ആശ അഭിനയ ജീവിതത്തിനു ചിറകുകൾ നൽകിയത് (തുടർന്ന് വായിക്കുക)

3/8
 ഡാൻസ് ആണെങ്കിലും അഭിനയമാണെങ്കിലും ആശ ശരത്തിനു പ്രചോദനം ഭർത്താവ് ശരത്താണ്. വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ദുബായിൽ നിന്നും കേരളത്തിൽ വന്ന് സീരിയലിൽ അഭിനയിച്ചു മടങ്ങിപ്പോകാറാണ് ആശയുടെ അതുവരെയുള്ള പതിവ്

4/8
 എന്നാൽ അപ്പോഴേക്കും ഒരാൾ സിനിമയിലേക്ക് ക്ഷണിച്ചിരുന്നു. വരവും പോക്കും എങ്ങനെയാകും എന്നുറപ്പില്ലാതിരുന്ന ആശ ആദ്യമൊന്നു മടിച്ചെങ്കിലും, പിന്നെ സമ്മതം അറിയിച്ചു. നടൻ എന്ന നിലയെക്കാൾ സുഹൃത്ത് എന്ന് ആശ വിളിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണദ്ദേഹം

5/8
 സത്യൻ ഫൌണ്ടേഷൻ നാഷണൽ ഫിലിം അവാർഡ്‌സ് പുരസ്‌കാരം ഏറ്റുവാങ്ങുന്ന വേളയിലാണ് ആശ ആ കടപ്പാടിന്റെ കാര്യം വ്യക്തമാക്കിയത്. 'എന്റെ സിനിമയാണ്, താൻ അഭിനയിക്കൂ' എന്നായിരുന്നു സുഹൃത്തിന്റെ സ്നേഹോപദേശം

6/8
 അങ്ങനെ 'ഫ്രൈഡേ' എന്ന സിനിമയിൽ ആശ ശരത് ആദ്യമായി അഭിനയിച്ചു. നടൻ വിജയ് ബാബുവാണ് ആശ ശരത്തിനു പ്രചോദനമായ ആ സുഹൃത്ത്

7/8
 വന്നു പോകുന്ന കാര്യം എളുപ്പമാകുമോ എന്നൊന്നും ഉറപ്പില്ലായിരുന്നു എങ്കിലും ആശ സിനിമയുടെ ഭാഗമായി. ഒരു നീണ്ട സിനിമാ ജീവിതത്തിന്റെ തുടക്കമായിരുന്നു അത്

8/8
 സീരിയലിൽ പ്രൊഫസർ ജയന്തി ആണെങ്കിൽ, സിനിമയിൽ ഗീതാ പ്രഭാകർ ആയാണ് ആശയെ ഇന്നും പ്രേക്ഷകർ അടയാളപ്പെടുത്തുന്നത്. 'ആന്റണി'യാണ് ആശ ശരത്തിന്റെ അടുത്ത ചിത്രം

പ്രായപൂർത്തിയാകാത്ത മകൾ കുളിക്കുന്നത് പകർത്തി ബ്ലാക്ക് മെയിൽ ചെയ്ത യുവാവിനെ കൊന്ന് ‍‍ഡ്രമ്മിലിട്ട് കത്തിച്ച് പിതാവ്

  • ഡിഎൻഎ പരിശോധനയിലൂടെ 18കാരനായ രാകേഷ് സിങിന്റെ മൃതദേഹം തിരിച്ചറിഞ്ഞു.

  • മകളുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തിയ രാകേഷിനെ ദേവിറാം കൊന്ന് ‍ഡ്രമ്മിലിട്ട് കത്തിച്ചു.

  • ഒന്നര വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ ദേവിറാം പൊലീസ് പിടിയിലായി.

View All
advertisement