തിയേറ്ററിൽ വൻ പരാജയം; ഒടിടിയിൽ റെക്കോർഡുകൾ നേടിയ സിനിമ ഏതെന്നറിയുമോ?
- Published by:Sneha Reghu
- news18-malayalam
Last Updated:
ജീവിതത്തിലെ പോരായ്മകൾ അംഗീകരിച്ചുകൊണ്ട് ഒരുമിച്ച് മുന്നോട്ട് പോകുന്നതാണ് യഥാർത്ഥ പ്രണയം എന്ന നല്ല സന്ദേശമാണ് ഈ സിനിമ നൽകുന്നത്
advertisement
യാഥാർത്ഥ്യത്തോട് വളരെ അടുത്തുനിൽക്കുന്ന ഈ സിനിമയിലെ കഥ വളരെ ശക്തമാണ്. കൂടാതെ, ഹൃദയസ്പർശിയായ വൈകാരിക മുഹൂർത്തങ്ങളും 'ഡിയർ' എന്ന സിനിമയെ മികച്ച അനുഭവമാക്കി മാറ്റുന്നു. നിലവിൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്ന ഈ സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. തിയേറ്റിൽ ചിത്രത്തിന് മികച്ച വിജയം നേടാൻ കഴിഞ്ഞില്ലെങ്കിലും. ഒടിടിയിൽ സിനിമയ്ക്ക് വൻ വിജയമായിരുന്നു.
advertisement
advertisement
അർജുന്റെയും ദീപികയുടെയും അമ്മമാർ കുട്ടിക്കാലം മുതലേ സുഹൃത്തുക്കളായിരുന്നു. ഈ ബന്ധമാണ് ഇവരുടെ വിവാഹം വരെ എത്തുന്നത്. നിറപ്പകിട്ടോടെ ആരംഭിച്ച അവരുടെ പ്രണയയാത്ര വിവാഹശേഷം യാഥാർത്ഥ്യങ്ങളിലേക്ക് കടക്കുന്നു. ചെറിയ സന്തോഷങ്ങളും ദിനംപ്രതിയുളള വഴക്കുകൾക്കുമൊപ്പം, അവരുടെ ബന്ധത്തെ ഉലയ്ക്കുന്ന ഒരു വലിയ പ്രശ്നം കടന്നുവരുന്നു.
advertisement
ഉറക്കപ്രശ്നങ്ങളാൽ വലയുകയാണ് അർജുൻ. ചെറിയ ശബ്ദം കേട്ടാൽ പോലും അയാൾ ഞെട്ടിയുണരും. എന്നാൽ ദീപികയ്ക്ക് കൂർക്കംവലിക്കുന്ന ശീലമുണ്ട്. ഈ ഒരൊറ്റ പ്രശ്നം അവരുടെ ദാമ്പത്യ ജീവിതത്തിൽ വലിയ കലഹങ്ങൾക്ക് കാരണമാകുന്നു. തുടക്കത്തിൽ അവർ ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒരാൾ ഉറങ്ങുമ്പോൾ മറ്റേയാൾ ഉറക്കമില്ലാതെ വിഷമിക്കുന്ന അവസ്ഥ ദിവസങ്ങൾ കഴിയുന്തോറും അവർക്കിടയിൽ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നു.
advertisement
ഉറക്കക്കുറവ് കാരണം അർജുന് തന്റെ ജോലി നഷ്ടപ്പെടുന്നു. ഇത് അയാളെ ദേഷ്യക്കാരനും നിരാശനുമാക്കുന്നു. തുടർന്ന് ദീപികയെയും കുടുംബത്തെയും ഞെട്ടിച്ചുകൊണ്ട് അയാൾ വിവാഹമോചനത്തിന് അപേക്ഷിക്കുന്നു. ഈ സിനിമയുടെ ആശയം വളരെ സവിശേഷമാണ് ഒരു വൈകാരിക റോളർകോസ്റ്റർ യാത്ര പോലെ. ജീവിതത്തിലെ പോരായ്മകൾ അംഗീകരിച്ചുകൊണ്ട് ഒരുമിച്ച് മുന്നോട്ട് പോകുന്നതാണ് യഥാർത്ഥ പ്രണയം എന്ന നല്ല സന്ദേശമാണ് നൽകുന്നത്. 2024-ലെ മികച്ച റൊമാന്റിക് സിനിമകളിലൊന്നായും ഇത് മാറുന്നു.
advertisement
ഈ സിനിമയുടെ പ്രത്യേകത അതിന്റെ സത്യസന്ധതയാണ്. പ്രണയത്തെ മഹത്വവൽക്കരിക്കുന്നതിനു പകരം യഥാർത്ഥ ജീവിതത്തിൽ പ്രണയം എങ്ങനെയായിരിക്കുമെന്ന് ഇത് കാണിച്ചുതരുന്നു. ഒരു ബന്ധം നിലനിർത്താൻ പരിശ്രമം, മനസ്സിലാക്കൽ, ക്ഷമ എന്നിവ ആവശ്യമാണെന്ന് ഇത് ഓർമ്മിപ്പിക്കുന്നു. ജി.വി. പ്രകാശ് കുമാറും ഐശ്വര്യ രാജേഷും അർജുൻ, ദീപിക എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഹനടന്മാരായ രോഹിണി, കാളി വെങ്കട്ട്, ഇളവരസു എന്നിവർ കഥയ്ക്ക് കൂടുതൽ കരുത്ത് പകർന്നു.