സ്കൂൾ കലോത്സവത്തിനൊരുങ്ങുന്ന ആശാ ശരത്ത്; ഭക്ഷണം വാരി കൊടുത്ത് മകൾ പങ്കു

Last Updated:
'സാധാരണ ഞാൻ അവൾക്കാ കൊടുക്കാറ്, ഇത്തവണ അവൾ എനിക്കാ തരുന്നത്'
1/7
 സ്കൂൾ കലോത്സവ വേദിയിൽ നൃത്തതിനായി ഒരുങ്ങുന്ന അമ്മയ്ക്ക് ഭക്ഷണം വാരികൊടുക്കുന്ന മകൾ. വേറാരുമല്ല, നടി ആശാ ശരത്തും മകൾ ഉത്തരാ ശരത്തും.

advertisement
2/7
 ആശ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.  'സാധാരണ ഞാൻ അവൾക്കാ കൊടുക്കാറ്. ഇത്തവണ അവൾ എനിക്കാ തരുന്നത്' എന്ന് പറ‍ഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്.

3/7
 'സ്കൂൾ കലോത്സവ വേദിയിൽ കയറാൻ അവസരം കാത്തു നിൽക്കുന്ന കുട്ടിയുടെ അതേ എക്സൈറ്റ്മെന്റ് എനിക്കുമുണ്ട്. സാധാരണ എനിക്ക് എൻറെ അമ്മയാണ് ഭക്ഷണം നൽകാറ് ഇത്തവണ എനിക്ക് എന്റെ മകളാണ് ഭക്ഷണം വാരി തരുന്നത്', ആശ പറഞ്ഞു.

4/7
 'ഇത് എല്ലാ അമ്മമാർക്കും വേണ്ടി സമർപ്പിക്കുന്നു', എന്ന് പറ‍ഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

5/7
 കൊല്ലത്ത് നടക്കുന്ന സ്കൂൾ കലോത്സവ വേദിയിൽ ഉദ്ഘാടനദിവസം ആയിരുന്നു ആശാ ശരത്തും ടീമും കാഴ്ച്ചവച്ച നൃത്തം അരങ്ങേറിയത്.  കൊല്ലം ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 55 വിദ്യാർഥികളും ആശയ്ക്കൊപ്പം ചുവടുവച്ചു.

6/7
 കഴിഞ്ഞ വർഷം കോഴിക്കോടു നടന്ന സംസ്ഥാന കലോത്സവത്തിന്റെ സമാപന വേദിയിൽ വിശിഷ്ടാതിഥിയായി എത്തിയ ആശ ഒരു വാക്കു നൽകിയിരുന്നു. അടുത്ത തവണ കലോത്സവ വേദിയിൽ നൃത്തം ചെയ്യുമെന്ന്. ഈ വാക്കും താരം പാലിച്ചു.

7/7
 കുട്ടികൾക്ക് നൽകിയ വാക്ക് പാലിക്കാനാണ് ഇത്തവണ കലോത്സവ വേദിയിലെത്തിയതെന്ന് ആശ ശരത്ത് പറഞ്ഞു. മത്സരമായല്ല, ഒരു ഉത്സവമായി വേണം കലോത്സവത്തെ കാണാൻ. പുതിയ കുട്ടികളോടൊപ്പം നൃത്തം അവതരിപ്പിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ആശ ശരത്ത് പറഞ്ഞു.

കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ

  • കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ.

  • സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷം യുവാവിനെ നഗ്നനാക്കി ചിത്രങ്ങൾ എടുത്തു.

  • പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ കുടുംബത്തിന് അയക്കുമെന്ന ഭീഷണിയോടെ ഒരുലക്ഷം രൂപ തട്ടിയെടുത്തു.

View All
advertisement