മെഡിസിന് ലഭിച്ച സീറ്റ് വേണ്ടെന്നു വച്ച്, അച്ഛന്റെ പിണക്കത്തിന് കാരണമായി മാധ്യമപ്രവർത്തനവും, അതിനു ശേഷം സിനിമയും തിരഞ്ഞെടുത്ത മകൻ. സിനിമാ മാസികയിലെ ജോലി തിരഞ്ഞെടുത്തത് തന്നെ സിനിമ എന്ന സ്വപ്നം മുന്നിൽക്കണ്ട് മാത്രം. ഈ ചിത്രം പകർത്തിയ വർഷം 1975. ഈ രണ്ടുപേരും മലയാള ചലച്ചിത്ര സംവിധായകരാണ്. പിൽക്കാലത്ത് അവരുടെ സിനിമയും കഥാപാത്രങ്ങളും മലയാളി പ്രേക്ഷകർ നെഞ്ചോടു ചേർത്തു
എന്നാൽ മുകളിൽ കണ്ട ചിത്രം പകർത്തുമ്പോൾ ഇവർ രണ്ടുപേരും പ്രശസ്തിയുടെ കൊടുമുടി കയറിയിട്ടില്ല. ഒരാൾ സിനിമാ സംവിധാനം തുടങ്ങി എന്ന് മാത്രം. മറ്റെയാൾ അഭിമുഖം എടുക്കാൻ വന്നതും. ക്യാമറ ഒരു വലിയ ആഡംബരമായിരുന്ന നാളുകളിൽ ഇങ്ങനെയൊരു ചിത്രം പകർത്താനും അത് സൂക്ഷിക്കാനും ഭാഗ്യം ലഭിച്ചയാളുടെ പക്കലാണ് ഈ ചിത്രമുള്ളത് (തുടർന്ന് വായിക്കുക)