ബിടിഎസ് താരം ജെ-ഹോപ്പ് ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനത്തിനായി തയ്യാറാടെക്കുന്ന വാർത്തകൾ നേരത്തേ പുറത്തു വന്നിരുന്നു. ഇതിനു മുന്നോടിയായി താരം മുന്നൊരുക്കങ്ങളും ആരംഭിച്ചിരുന്നു.
2/ 7
സൈനിക സേവനത്തിന് പോകുന്നതിനു മുമ്പ് ആർമിക്കൊപ്പം അൽപസമയം ചെലവഴിക്കാനും ജെ-ഹോപ്പ് സമയം കണ്ടെത്തി. അവസാനമായി ആർമിയോട് യാത്ര പറയാൻ താരം കഴിഞ്ഞ ദിവസം ലൈവിൽ എത്തിയിരുന്നു.
3/ 7
ബിടിഎസിലെ മുതിർന്ന താരം ജിൻ നേരത്തേ സൈനിക സേവനത്തിനായി പോയിരുന്നു. ഇതിനു പിന്നാലെയാണ് ജെ-ഹോപ്പും യാത്ര തിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് സൈനിക സേവനത്തിനായി ജെ-ഹോപ്പ് നാളെ യാത്ര തിരിക്കും എന്നാണ് അറിയുന്നത്.
4/ 7
താൻ പോകുന്നതിൽ ആരാധകർ നിരാശപ്പെടരുതെന്നും സേവനം പൂർത്തിയാക്കി താൻ മടങ്ങിയെത്തുമെന്നും ജെ-ഹോപ്പ് ഉറപ്പ് നൽകി. അടുത്ത വർഷമായിരിക്കും സൈനിക സേവനം പൂർത്തിയാക്കി താരം തിരിച്ചെത്തുക.
5/ 7
2024 ഒക്ടോബർ 17 നായിരിക്കും ജെ-ഹോപ്പ് മടങ്ങിയെത്തുക. ഇക്കാര്യം ജെ-ഹോപ്പും സ്ഥിരീകരിച്ചു. സൈനിക സേവനത്തിന് പുറപ്പെടുന്ന താരത്തെ ആരാധകർ അനുഗമിക്കരുതെന്ന് നേരത്തേ അഭ്യർത്ഥനയുണ്ടായിരുന്നു.
6/ 7
ദക്ഷിണ കൊറിയയിൽ 18 നും 35 നും ഇടയിൽ പ്രായമുള്ള പുരുഷന്മാർക്ക് നിർബന്ധിതമായ സൈനിക സേവനവമാണ് താരങ്ങളും പാലിക്കുന്നത്.
7/ 7
20 മാസമാണ് നിർബന്ധിത സൈനിക സേവനം. ജെ-ഹോപ്പിനു ശേഷം സുഗ, ആർഎം, ജിമിൻ, വി, ജംഗ്കൂക്ക് എന്നിവരും സൈനിക സേവനം പൂർത്തിയാക്കും. 2025 ഓടെ സൈനിക സേവനം പൂർത്തിയാക്കി ബിടിഎസ് താരങ്ങളെല്ലാം ഒന്നിച്ച് വീണ്ടും ആരാധകർക്കു മുന്നിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.