40 വർഷത്തിൽ 40 ലക്ഷം പോലും സമ്പാദിച്ചിട്ടില്ല; മോഹൻലാലിന്റേയും ദിലീപിന്റെയും നായികയുടെ ഭർത്താവ് പറയുന്നു
- Published by:meera_57
- news18-malayalam
Last Updated:
മലയാളം, തമിഴ് സിനിമകളിലെ നിറസാന്നിധ്യമായിരുന്ന സുന്ദരി. മലയാളത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ്, ജയറാം, മുകേഷ് തുടങ്ങിയവരുടെ നായിക
'കിന്നരിപ്പുഴയോരം' എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നായികയാണ് മുംബൈയിൽ ജനിച്ചുവളർന്ന നടി ദേവയാനി. എന്നിരുന്നാലും, ദേവയാനിയുടെ അമ്മ മലയാളിയാണ്. 1990കളിലെ തമിഴ്, മലയാളം സിനിമകളിലെ നിറസാന്നിധ്യമായിരുന്നു ഈ സുന്ദരി. മലയാളത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ്, ജയറാം, മുകേഷ് തുടങ്ങിയവരുടെ നായികയായി ദേവയാനി അഭിനയിച്ചിട്ടുണ്ട്. തമിഴിൽ അജിത്കുമാർ, വിജയ്, വിക്രം എന്നിവർക്കൊപ്പം നായികാവേഷം ചെയ്യാൻ ദേവയാനിക്ക് അവസരങ്ങൾ വന്നുചേർന്നിരുന്നു. കൂടുതലും കുടുംബിനിയുടെ കഥാപാത്രങ്ങളിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്‌ടതാരമായി ദേവയാനി മാറി. ഇന്നവർ സംവിധായകൻ രാജകുമാരന്റെ ഭാര്യയും രണ്ടു പെണ്മക്കളുടെ അമ്മയുമാണ്
advertisement
മലയാളത്തിലും തമിഴിലും നിറഞ്ഞാടിയ, മുംബൈയിൽ വളർന്ന ദേവയാനി തമിഴ്നാടിന്റെ മരുമകളായി മാറി. 'നീ വരുവായേനാ' എന്ന തമിഴ് സിനിമ സംവിധാനം ചെയ്ത് ചലച്ചിത്ര സംവിധാന രംഗത്തെത്തിയ വ്യക്തിയാണ് രാജകുമാരൻ. ഈ ചിത്രത്തിന് തന്നെ അദ്ദേഹം സംസ്ഥാന പുരസ്കാരം സ്വന്തമാക്കി. അതിനും മുൻപേ നടനായി രാജകുമാരൻ തമിഴ് സിനിമയിൽ ഉണ്ടായിരുന്നു. പേരില്ലാത്ത കഥാപാത്രത്തിൽ തുടങ്ങി, വിരലിൽ എണ്ണാവുന്ന ചില സിനിമകളിൽ രാജകുമാരൻ അഭിനയിച്ചു. തന്റെ സമ്പാദ്യത്തെക്കുറിച്ച് രാജകുമാരൻ പറഞ്ഞ ഒരു കാര്യം ഇപ്പോൾ ശ്രദ്ധനേടുകയാണ് (തുടർന്ന് വായിക്കുക)
advertisement
ദേവയാനിക്കും രാജകുമാരനും രണ്ട് പെൺമക്കളാണ്. മക്കളിൽ ഒരാളായ ഇനിയ അടുത്തിടെ പ്ലസ് ടു പൂർത്തിയാക്കി കോളേജ് പ്രവേശനം നേടിയിരുന്നു. അതേസമയം, സംവിധായകൻ രാജകുമാരൻ അദ്ദേഹത്തിന്റെ 'നീ ഭവി' എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന്റെ തിരക്കഥ എഴുതിപൂർത്തിയാക്കി. ഈ സിനിമയിലൂടെ മകൾ ഇനിയയെ സിനിമയിലേക്ക് കൊണ്ടുവരാൻ അദ്ദേഹം പദ്ധതിയിടുന്നതായി റിപോർട്ടുണ്ട്. 'തിരുമതി തമിഴ്' എന്ന തമിഴ് സിനിമയാണ് രാജകുമാരൻ ഏറ്റവും ഒടുവിൽ സംവിധാനം ചെയ്തത്. 2013ലെ ഈ ചിത്രത്തിൽ രാജകുമാരനും ദേവയാനിയുമായിരുന്നു നായികാ നായകന്മാർ
advertisement
സംവിധായകൻ രാജകുമാരൻ ഈ കാലയളവിനുള്ളിൽ സ്വന്തമായി ഒരു ബിസിനസ് ആരംഭിച്ചു. തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിൽ അന്തിയൂർ എന്ന സ്ഥലത്ത് സ്വന്തമായി ഒരു ഫാമുള്ള രാജകുമാരൻ, അവിടെ വമ്പിച്ച രീതിയിൽ കൃഷി നടത്തിവരികയാണ്. അടുത്തിടെ നടന്ന ടെലിവിഷൻ അഭിനേതാക്കളുടെ സംഘടനയുടെ പരിപാടിയിൽ അദ്ദേഹം ഒരു സ്റ്റാൾ തുറക്കുകയും, തന്റെ കൃഷിയിടത്തിലെ ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്ക് എത്തിക്കുകയും ചെയ്തിരുന്നു. സിനിമാ നടൻ, സംവിധായകൻ തുടങ്ങിയ റോളുകളിൽ നിന്നും എന്തുകൊണ്ട് കർഷകനായി മാറി എന്ന് രാജകുമാരൻ വ്യക്തമാക്കുന്നു
advertisement
തമിഴ് സിനിമയിൽ നിന്നും 40 വർഷം കൊണ്ട് ഞാൻ 40 ലക്ഷം രൂപ പോലും സമ്പാദിച്ചിട്ടില്ല. 40 വർഷങ്ങൾക്ക് മുൻപ് അന്തിയൂർ എന്ന സ്ഥലത്തു നിന്നും വന്നയാളാണ് ഞാൻ. പണം സമ്പാദിക്കാൻ നിരവധി മാർഗങ്ങളുണ്ട്. എന്നാൽ, പ്രകൃതിദത്തവും മായംകലരാത്തതുമായ ഭക്ഷണ പദാർത്ഥങ്ങൾ വിൽക്കണം എന്ന ചിന്ത എന്റെ മനസ്സിൽ കടന്നുവന്നു. സാമ്പത്തികം നോക്കി ഞാൻ ഇതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. സിനിമയിൽ ഞാൻ 40 വർഷങ്ങളായുണ്ട്, പക്ഷേ ചെന്നൈയിൽ നിന്നും ഞാൻ 40 ലക്ഷം രൂപ പോലും സമ്പാദിച്ചില്ല. എന്നെ ആർക്കും വിലയിട്ടു വാങ്ങാൻ സാധിക്കില്ല," രാജകുമാരൻ പറഞ്ഞു