BTS താരം ജങ്കൂക്കിന് എന്തു പറ്റി? അമ്പരന്ന് ആർമി

Last Updated:
ആരും ആശങ്കപ്പെടേണ്ടതില്ലെന്നാണ് ബിടിഎസ്സിലെ ഏറ്റവും പ്രായം കുറഞ്ഞ താരം അറിയിച്ചിരിക്കുന്നത്
1/10
 ജങ്കൂക്കിന് എന്തുപറ്റി? ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലുമെല്ലാം ബിട‌ിഎസ് ആർമി പരസ്പരം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. അതിന് കാരണമായതാകട്ടെ ജങ്കൂക്കിന്റെ ഒരു ട്വീറ്റും. (image: instagram)

advertisement
2/10
 അടുത്തിടെയാണ് ബിടിഎസ് താരങ്ങൾ ഇൻസ്റ്റഗ്രാമിൽ വ്യക്തിഗത അക്കൗണ്ടുകൾ ആരംഭിച്ചത്. ആർഎം, സുഗ, ജിമിൻ, ജെ-ഹോപ്പ്, ജിൻ, വി, ജങ്കൂക്ക് എന്നീ ഏഴ് പേരേയും മത്സരിച്ച് ആർമി എന്നു വിളിക്കുന്ന ആരാധകർ ഫോളോ ചെയ്യുകയും ചെയ്തു. (image: Instagram)

3/10
 ഇൻസ്റ്റഗ്രാം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സിനെ സ്വന്തമാക്കിയെന്ന റെക്കോർഡും ബിടിഎസ് അംഗങ്ങൾ നേടി. (image: instagram)

4/10
 ഇതിനിടയിലാണ് ജങ്കൂക്കിന്റെ അറിയിപ്പ് വരുന്നത്. താൻ ഇൻസ്റ്റഗ്രാം ഉപേക്ഷിക്കുകയാണെന്നും ഫോണിൽ നിന്ന് ആപ് ഡിലീറ്റ് ചെയ്തെന്നുമാണ് ട്വിറ്ററിലൂടെ താരം അറിയിച്ചത്. (image: instagram)

5/10
 ഇതിനു മുമ്പും ഇതുപോലെ ആരാധകരെ ഞെട്ടിക്കുന്ന ചില കാര്യങ്ങൾ ജങ്കൂക്ക് ഇൻസ്റ്റഗ്രാമിൽ ചെയ്തിരുന്നു. തന്റെ എല്ലാ പോസ്റ്റുകളും ഡിലീറ്റ് ചെയ്തായിരുന്നു മുമ്പ് താരം അമ്പരപ്പിച്ചത്. (image: Instagram)

6/10
 ഇൻസ്റ്റഗ്രാം അക്കൗണ്ട് കൂടുതൽ മനോഹരമാക്കാനായി ആദ്യം മുതൽ പോസ്റ്റുകൾ ഇട്ടു തുടങ്ങുകയായിരുന്നു ജങ്കൂക്ക്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാം തന്നെ ഉപേക്ഷിച്ചു പോയിരിക്കുകയാണ് താരം. (image: Instagram)

7/10
 എന്തെങ്കിലും മാനസിക സമ്മർദ്ദം മൂലമാണോ താരം ഇൻസ്റ്റ ഉപേക്ഷിച്ചത് എന്നായിരുന്നു ആർമിക്ക് അറിയേണ്ടിയിരുന്നത്. ഇതിനും താരം വിശദീകരണം നൽകിയിട്ടുണ്ട്. ആരും ആശങ്കപ്പെടേണ്ടതില്ലെന്നാണ് ബിടിഎസ്സിലെ ഏറ്റവും പ്രായം കുറഞ്ഞ താരം പറയുന്നത്. (image: Instagram)

8/10
 താൻ ഇൻസ്റ്റഗ്രാം അധികം ഉപയോഗിക്കാറില്ലെന്നും അതിനാൽ ആപ് ഡിലീറ്റ് ചെയ്തെന്നുമാണ് താരം നൽകിയ വിശദീകരണം. അധികം ഉപയോഗിക്കാത്ത ആപ് ഉപേക്ഷിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യേണ്ടതെന്നും തമാശയോടെ അദ്ദേഹം ചോദിക്കുന്നു. ഇനി ഒരിക്കലും ഇൻസ്റ്റഗ്രാം ഉപയോഗിക്കാൻ സാധ്യതയില്ലെന്നും താരം വ്യക്തമാക്കി (image: Instagram)

9/10
 ആർമിയുമായി താരങ്ങൾ സ്ഥിരമായി സംവദിക്കുന്ന വീവേർസ് എന്ന ആപ്പിൽ സജീവമായിരിക്കുമെന്നും അതിൽ പറ്റുന്ന സമയത്തെല്ലാം ലൈവിൽ വരാമെന്നും വിശേഷങ്ങൾ പങ്കുവെക്കാമെന്നും ജങ്കൂക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. (image: instagram)

10/10
 2021 ഡിസംബറിലാണ് ബിടിഎസ് താരങ്ങൾ ഇൻസ്റ്റഗ്രാമിൽ എത്തുന്നത്. 50 മില്യണിലധികം ഫോളോവേഴ്സായിരുന്നു ജങ്കൂക്കിന് ഇൻസ്റ്റഗ്രാമിൽ ഉണ്ടായിരുന്നത്.

'സിനിമ സെന്‍സറിങ് നടത്തുന്നത് മദ്യപിച്ചിരുന്ന്; നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
'നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
  • സി.പി.എം നേതാവ് ജി. സുധാകരൻ സെൻസർ ബോർഡിനെതിരെ മദ്യപാന ആരോപണം ഉന്നയിച്ചു.

  • മോഹൻലാൽ അടക്കമുള്ള നടന്മാർ സിനിമയുടെ തുടക്കത്തിൽ മദ്യപിക്കുന്ന റോളിൽ വരുന്നതായി സുധാകരൻ പറഞ്ഞു.

  • മദ്യപാനത്തിനെതിരെ സന്ദേശമില്ലെന്നും മലയാളികളുടെ സംസ്കാരം മാറുകയാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

View All
advertisement