'സിനിമ സെന്‍സറിങ് നടത്തുന്നത് മദ്യപിച്ചിരുന്ന്; നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
- Published by:Nandu Krishnan
- news18-malayalam
Last Updated:
മോഹൻലാൽ അടക്കമുള്ള നിലവാരമുള്ള നടന്മാര്‍ പോലും സിനിമയുടെ തുടക്കത്തില്‍ മദ്യപിക്കുന്ന റോളില്‍ വരികയാണെന്നും ജി സുധാകരൻ
സിനിമ നിര്‍മിച്ചവര്‍ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് മദ്യവും പണവും നല്‍കുന്നുണ്ടെന്നും സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ മദ്യപിച്ചിരുന്നാണ് സെന്‍സറിങ് നടത്തുന്നതെന്നും ആരോപിച്ച് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരൻ. ഹരിപ്പാട് ടെമ്പിള്‍സിറ്റി റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടിയിൽ ആയിരുന്നു സുധാകരന്റെ പരാമർശം.
സിനിമ തുടങ്ങുമ്പോൾത്തന്നെ മദ്യപിക്കുന്ന റോളകളാണ് കാണിക്കുന്നതെന്നും മോഹൻലാൽ അടക്കമുള്ള നിലവാരമുള്ള നടന്മാര്‍ പോലും സിനിമയുടെ തുടക്കത്തില്‍മദ്യപിക്കുന്ന റോളില്‍ വരികയാണെന്നും അദ്ദേഹം പറഞ്ഞു. മദ്യപാനം തുടക്കത്തില്‍ കാണിക്കരുതെന്ന് ഫിലിം സെന്‍സര്‍ ബോര്‍ഡിനു പറയാമല്ലോ എന്നാൽ അവരും മദ്യപിച്ചാണ് സിനിമ കാണുന്നതെന്നുമായിരുന്നു സുധാകരന്റെ ആരോപണം.
advertisement
മദ്യപാനത്തിനെതിരെ കേരളത്തിലെ സിനിമകളിൽ സന്ദേശമില്ലെന്നും എന്നാൽ തമിഴ് സിനിമയിലും തെലുങ്ക് സിനിമയിലും ഇപ്പോഴും ഇത് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളികളുടെ സംസ്കാരം മാറിക്കൊണ്ടിരിക്കുകയാണെന്നും പുസ്തകം വായിക്കാത്തവർ ഗ്രന്ഥശാല സംഘടനകളുടെ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യുന്ന കാലമാണെന്നും ജി സുധാകരൻ പറഞ്ഞു
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Kerala
First Published :
September 13, 2025 10:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'സിനിമ സെന്‍സറിങ് നടത്തുന്നത് മദ്യപിച്ചിരുന്ന്; നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ