കൊറിയൻ സംഗീത ബാൻഡ് ബിടിഎസ്സിന് ഏറ്റവും കൂടുതൽ ആരാധകരുള്ള രാജ്യമാണ് ഇന്ത്യ. ബിടിഎസ് ഒരു തവണ പോലും ഇന്ത്യയിൽ എത്തിയിട്ടില്ലെങ്കിലും എന്നെങ്കിലും അങ്ങനെയൊന്ന് സംഭവിക്കുമെന്നും അന്ന് തങ്ങളുടെ പ്രിയ താരങ്ങളെ നേരിട്ട് കാണാം എന്നുമുള്ള പ്രതീക്ഷയിലാണ് ആർമി എന്ന് വിളിക്കുന്ന ആരാധകർ.
2/ 6
അപ്പോൾ, ഇന്ത്യയിലെ ബിടിഎസ് ആർമിക്ക് വൻ ആവേശമുണ്ടാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ബിടിഎസിലെ ഒരു താരം ഇന്ത്യയിലേക്ക് വരുന്നു! മറ്റാരുമല്ല, സാക്ഷാൽ ജങ്കൂക്ക്.
3/ 6
അതേ, കേട്ടുകൊണ്ടിരിക്കുന്ന വാർത്ത സത്യമാണെങ്കിൽ ജങ്കൂക്ക് ഉടൻ തന്നെ ഇന്ത്യയിലെത്തുന്നതാണ്. ഈ വർഷം തന്നെ ഇത് സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ.
4/ 6
ഇന്ത്യയിൽ നടക്കാനിരിക്കുന്ന വമ്പൻ ഇവന്റിന്റെ ഭാഗമാകാനാണ് ജങ്കൂക്ക് എത്തുന്നത് എന്നാണ് അറിയുന്നത്. ജങ്കൂക്ക് മാത്രമല്ല, അമേരിക്കൻ റിയാലിറ്റി ടിവി താരവും ലോകത്തിലെ അതി സമ്പന്നയുമായ കൈലി ജെന്നറും ജങ്കൂക്കിനൊപ്പം ഇന്ത്യയിലെത്തും.
5/ 6
നേരത്തേ, നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ഓപ്പണിങ് പരിപാടിയിൽ ഹോളിവുഡ് താരങ്ങളായ സിൻഡേയ, ടോം ഹോളണ്ട്, സൂപ്പർ മോഡൽ ജിജി ഹദീദ് എന്നിവരെല്ലാം എത്തിയിരുന്നു.
6/ 6
നിലവിൽ ബിടിഎസ് ഗ്രൂപ്പിൽ നിന്നും ജങ്കൂക്ക് മാത്രമായിരിക്കും ഇന്ത്യയിൽ എത്തുക എന്നാണ് അറിയുന്നത്. എന്തായാലും അൽപം കൂടി ക്ഷമയോടെ ആർമിക്ക് കാത്തിരിക്കാം. ജങ്കൂക്കിന്റെ ഇന്ത്യൻ സന്ദർശനത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.