താരത്തിന്റെ 100 മീറ്റർ അടുത്തു പോലും വരരുത്; BTS താരത്തെ പിന്തുടർന്ന ആരാധികയ്ക്ക് ലഭിച്ച ശിക്ഷ!

Last Updated:
ബിടിഎസ് താരവുമായി തന്റെ വിവാഹം കഴിഞ്ഞതായി കാണിക്കുന്ന വിവാഹ സർട്ടിഫിക്കറ്റുമായാണ് പെൺകുട്ടി
1/10
 ലോകം മുഴുവൻ ആരാധകരുള്ള ദക്ഷിണ കൊറിയൻ സംഗീത ബാൻഡാണ് BTS. ഏഴ് പേർ അടങ്ങുന്ന ബാൻഡിലെ ഓരോരുത്തർക്കും കോടിക്കണക്കിന് ആരാധകരാണുള്ളത്. ആർമി എന്നാണ് ബിടിഎസ് ആരാധകർ അറിയപ്പെടുന്നത്.

advertisement
2/10
 ആർഎം, സുഗ, ജിൻ, ജെ-ഹോപ്പ്, ജിമിൻ, വി, ജങ്കൂക്ക് എന്നിവരാണ് സംഗീത ബാൻഡിലെ അംഗങ്ങൾ. ബിടിഎസിന് താത്കാലിക ഇടവേള നൽകി ഓരോ താരങ്ങളും തങ്ങളുടെ സ്വന്തം സംഗീത നിർമാണ രംഗത്ത് സജീവമായിരിക്കുകയാണ് ഇപ്പോൾ.

3/10
 ദക്ഷിണ കൊറിയയിൽ പുരുഷന്മാർക്ക് നിർബന്ധിതമായ സൈനിക സേവനത്തിൽ നിന്നും ബിടിഎസ് അംഗങ്ങൾ വിട്ടു നിൽക്കുന്നില്ല. നിലവിൽ ബിടിഎസ് താരങ്ങളായ ജിൻ, ജെ-ഹോപ്പ്, സുഗ എന്നിവർ സൈനിക സേവനത്തിലാണ്.

4/10
 പലപ്പോഴും താരാരധന അതിരുവിടാറുണ്ട്. ബിടിഎസ് അംഗങ്ങൾക്കും ഇതിൽ നിന്നും രക്ഷയില്ല. പൊതുവിൽ ആരാധകരോട് സ്നേഹത്തോട് പെരുമാറാറുള്ള താരങ്ങളാണ് ബിടിഎസ്.

5/10
 എന്നാൽ, ആരാധന അതിരുവിട്ട് താരങ്ങളുടെ വ്യക്തി ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള അനുഭവങ്ങളും ബിടിഎസ് അംഗങ്ങൾക്കുണ്ടായിട്ടുണ്ട്. ഇതിൽ ഏറ്റവും ഒടുവിലത്തെ വാർത്തയാണ് വി എന്നറിയപ്പെടുന്ന കിം തേഹ്യൂങ്ങിന്റേത്.

6/10
 അടുത്തിടെ താരത്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ ആരാധികയെ പിടികൂടിയിരുന്നു. ഇരുപത്തിയഞ്ച് വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടി വിയെ പിന്തുടരുകയും താരത്തിന്റെ വീട്ടിൽ കയറാൻ ശ്രമിച്ചതും വാർത്തയായിരുന്നു.

7/10
 വി എത്തുന്ന സമയം നോക്കി അദ്ദേഹത്തിന്റെ വീടിന്റെ പുറത്ത് കാത്തു നിന്ന പെൺകുട്ടി, സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് താരത്തെ ലിഫ്റ്റ് വരെ പിന്തുടരുകയും സംസാരിക്കാൻ ശ്രമിക്കുകയും വിവാഹ സർട്ടിഫിക്കറ്റ് നൽകുകയുമായിരുന്നു.

8/10
 ബിടിഎസ് താരവുമായി തന്റെ വിവാഹം കഴിഞ്ഞതായി കാണിക്കുന്ന വിവാഹ സർട്ടിഫിക്കറ്റുമായാണ് പെൺകുട്ടി വീടിനു പുറത്ത് കാത്തുനിന്നത്. താരത്തിന്റെ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് പെൺകുട്ടിയെ തിരിച്ചറിഞ്ഞു.

9/10
 ദക്ഷിണ കൊറിയൻ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ അനുസരിച്ച്, പെൺകുട്ടിയെ കണ്ടെത്തിയ പൊലീസ് കടുത്ത താക്കീത് നൽകിയാണ് വിട്ടയച്ചത്. ഭാവിയിൽ താരത്തെ കാണാൻ ശ്രമിക്കുകയോ അടുത്തു പോകാനോ പാടില്ലെന്നാണ് പൊലീസിന്റെ നിർദേശം.

10/10
 താരത്തിന്റെ നൂറ് മീറ്റർ അടുത്തു പോലും പോകാൻ പാടില്ലെന്നാണ് പെൺകുട്ടിക്ക് ലഭിച്ച നിർദേശം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബിടിഎസ് താരങ്ങളുടെ സ്വകാര്യത മാനിക്കാതെ വിടാതെ പിന്തുടരുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിടിഎസ് ഏജൻസിയായ ബിഗ്ഹിറ്റ് മ്യൂസിക് നേരത്തേ പ്രതികരിച്ചിരുന്നു.

Weekly Love Horoscope Sept 15 to 21| പങ്കാളിയുമൊപ്പം നല്ല നിമിഷങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയും; തെറ്റിദ്ധാരണകള്‍ പരിഹരിക്കപ്പെടും: പ്രണയവാരഫലം അറിയാം
പങ്കാളിയുമൊപ്പം നല്ല നിമിഷങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയും; തെറ്റിദ്ധാരണകള്‍ പരിഹരിക്കപ്പെടും: പ്രണയവാരഫലം അറിയാം
  • പങ്കാളിയുമായി നല്ല നിമിഷങ്ങള്‍ പങ്കിടാം

  • മിഥുനം രാശിക്കാര്‍ക്ക് പഴയ പ്രണയിനി വീണ്ടും ജീവിതത്തിലേക്ക് വരാന്‍ സാധ്യത

  • ചിങ്ങം രാശിക്കാര്‍ക്ക് തെറ്റിദ്ധാരണകള്‍ പരിഹരിക്കപ്പെടും

View All
advertisement