'പത്തരമാറ്റ് മുത്തശ്ശൻ'; ദിവ്യ ശ്രീധറെ വിവാഹം കഴിച്ച ക്രിസ് വേണുഗോപാൽ
- Published by:Vishnupriya S
- news18-malayalam
Last Updated:
നരച്ച താടിയും മുടിയും നീട്ടിയയാല്‍ മുത്തച്ഛനാകുമോ? വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വന്‍ വിമര്‍ശനമാണ് ദമ്പതിമാര്‍ക്ക് നേരെ ഉയരുന്നത്
സീരിയൽ താരങ്ങളായ ദിവ്യ ശ്രീധർ- ക്രിസ് വേണുഗോപാൽ എന്നിവരുടെ വിവാഹവാർത്തയാണ് സോഷ്യൽ മീഡിയ നിറയെ. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ പരമ്പരാഗതമായ ആചാരപ്രകാരമായിരുന്നു താരവിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നതിന് പിന്നാലെ വന്‍ വിമര്‍ശനമാണ് ദമ്പതിമാര്‍ക്ക് നേരിടേണ്ടതായി വന്നത്. ഇവിടെ കൂടുതലും ക്രിസിന്റെ വേഷവും രൂപവുമൊക്കെയാണ് പരിഹാസങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.
advertisement
എന്നാൽ, യഥാർത്ഥിൽ ക്രിസ് വേണുഗോപാലിന് 49 വയസ്സാണ് പ്രായം, ദിവ്യക്ക് 43. ഒരു സീരിയൽ നടൻ മാത്രമല്ല ക്രിസ് വേണുഗോപാൽ. ടിവിയിൽ നിരന്തരം കാണുന്ന ഒരുപാട് കൊമേഴ്‌സ്യൽ ആഡ്‍സിന് ശബ്ദം നൽകിയിരിക്കുന്നത് ഇദ്ദേഹമാണ്. ഏഷ്യാനെറ്റിലെ പത്തരമാറ്റ് എന്ന സീരിയലിലെ മുത്തച്ഛനായി എത്തിയ വേണുഗോപാല്‍ ഒരു റേഡിയോ ജോക്കിയായിരുന്നു. സീരിയലിലെ രംഹപ്രവേശത്തിന് മുന്നേ അനൗൺസറായും നിരവധി പരസ്യചിത്രങ്ങളുടെ ഗാഭീര്യം നിറഞ്ഞ ശബ്ദമായും എല്ലാം പ്രേക്ഷകരിലേക്ക് എത്തിയ താരമാണ് ക്രിസ് വേണുഗോപാൽ.
advertisement
ഒരു പക്ഷെ അദ്ദേഹം സീരിയലിൽ ഒരു മുത്തശ്ശൻ വേഷം ചെയ്തതുകൊണ്ടാകണം പ്രായകൂടുതൽ തോന്നുന്നത് എന്ന വാദം ഉയരുന്നുണ്ട്. ഏത് വിഷയത്തെ കുറിച്ചും അനായാസമായി സംസാരിക്കുന്ന, പല ശബ്ദത്തിലും അനായേസേന ഡബ്ബ് ചെയ്യാൻ ആകുന്ന ഒരു കലാകാരൻ. ഡോക്ട്രേട്ടും എൽഎൽബിയും നേടിയ അദ്ദേഹത്തിന് റേഡിയോ, ടെലിവിഷൻ രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുമുണ്ട്.
advertisement
മോട്ടിവേഷണൽ സ്പീക്കറും എഴുത്തുകാരനും വോയിസ് കോച്ചും ഹിപ്നൊ തെറാപിസ്റ്റുമാണ് ഇദ്ദേഹം. സൈക്കോളജിയിൽ എംഎസ്എസി പൂർത്തിയാക്കിയതാണ്. ഡിജിറ്റൽ ഫിലിം മേക്കിംഗും പൂർത്തിയാക്കിയിട്ടുണ്ട്. നരച്ച താടിയും മുടിയും നീട്ടിയതിനാല്‍ നടന്റെ പ്രായം സംബന്ധിച്ചുള്ള സംശയങ്ങളുമാണ് വിവാഹവാർത്തയിലെ വിമര്‍ശനത്തിന് കാരണമായി മാറിയത്. വിവാഹ ചിത്രങ്ങളുടെയും വീഡിയോസിന്റെയും താഴെ പരിഹാസ കമന്റുകള്‍ വന്നിരുന്നു.
advertisement
'ഇതെന്താ കല്യാണത്തിന് വന്ന പൂജാരിയെ കെട്ടിയോ? മൂക്കില്‍ പഞ്ഞി വെക്കാനായി അപ്പോളാണ് മാലയിട്ടു കളിക്കുന്നത്. ഈ കിളവനെ മാത്രം കിട്ടിയൊള്ളോ? 60 വയസിനു മുകളിലുള്ള കിളവന്‍ വരനായപ്പോള്‍ വധുവിന് 31 വയസ്, ഇത് കാണുന്ന 30 വയസ്സ് കഴിഞ്ഞ ഞാന്‍ എനിക്ക് ഇതുവരെ ഒരു കല്യാണം പോയിട്ട് ഒരു ലൈന്‍ പോലും സെറ്റായില്ല' എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.