Dileep | ക്ഷേത്രദർശനം നടത്തി നടൻ ദിലീപ്, ഒപ്പം ശാലു മേനോനും; അമ്പലത്തിലും ആരാധകരുടെ എണ്ണത്തിൽ കുറവില്ല

Last Updated:
ക്ഷേത്രങ്ങളിൽ പുരുഷന്മാർ ഷർട്ട് ധരിക്കാമോ എന്ന ചർച്ചയുടെ ഇടയിൽ ഷർട്ട് ധരിച്ചാണ് ദിലീപും പുരുഷന്മാരായ മറ്റു ഭക്തരും ദർശനം നടത്തിയത്
1/6
നടൻ ദിലീപും (Actor Dileep) നടി ശാലു മേനോനും (Shalu Menon) ക്ഷേത്രദർശനം നടത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഇരുവരും പെരുന്ന വേലായുധസ്വാമി ക്ഷേത്രത്തിലാണ് ദർശനം നടത്തിയത്. പൊതുവെ ഈശ്വര വിശ്വാസിയായ ദിലീപ് കേരളത്തിനകത്തും പുറത്തും നിരവധി ക്ഷേത്രങ്ങളിൽ ദർശനം നടത്താറുണ്ട്. ഈ ദൃശ്യങ്ങൾ എല്ലാം തന്നെ ഇതുപോലെ വൈറലാകാറുമുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളിൽ പുരുഷന്മാർ ഷർട്ട് ധരിച്ചു പ്രവേശിക്കുന്നതിൽ തർക്കം നടക്കുന്ന വേളയിൽ ദിലീപും പുരുഷന്മാരായ മറ്റു ഭക്തരും ഈ ക്ഷേത്രത്തിൽ ഷർട്ട് ധരിച്ചു തന്നെ ദർശനം നടത്തിയതും കൗതുകമായി

advertisement
2/6
ഒരുപക്ഷേ നാലമ്പലത്തിനു പുറത്തായതിനാലുമാകാം ഇവിടെ ഇങ്ങനെ. ചങ്ങനാശ്ശേരിക്കാരിയായ ശാലു മേനോന്റെ നാട്ടിലെ ക്ഷേത്രത്തിലാണ് ദിലീപ് എത്തിച്ചേർന്നിട്ടുള്ളത്. ഇവിടെ നിന്നും ദിലീപ് പ്രസാദം സ്വീകരിക്കുന്നതും, നെറ്റിയിൽ ചന്ദനം ചാർത്തുന്നതുമായ ദൃശ്യങ്ങളും കാണാം. ശാലു മേനോനെ അല്ലാതെ മറ്റു പരിചിത മുഖങ്ങൾ ആരെയും തന്നെ ഈ ദർശന വീഡിയോയിൽ കാണാൻ സാധിക്കില്ല. രണ്ടുപേരെയും ഒന്നിച്ചു കണ്ടതും ഫോട്ടോ എടുക്കാൻ ആരാധകരും ഒപ്പം കൂടി. ദിലീപ് എവിടെപ്പോയാലും ഒരു സെൽഫി പകർത്തിക്കിട്ടാൻ ആഗ്രഹിക്കുന്ന നിരവധി ആരാധകരുണ്ട് (തുടർന്ന് വായിക്കുക)

3/6
തന്റെ നൂറ്റിയൻപതാമത്തെ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ദിലീപ്. 'പ്രിൻസ് ആൻഡ് ഫാമിലി' എന്ന് പേരിട്ടിട്ടുള്ള ചിത്രം ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ദിലീപ് നായകനായ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം കൊയ്യുന്നില്ല എന്ന ഒരു കാഴ്ചയും കണ്ടുവരുന്നു. തുടക്കകാലം മുതലേ, കുടുംബ പ്രേക്ഷകരുടെ നായകനായി മാറി, ജനപ്രിയ താരം എന്ന പേര് ലഭിച്ച ദിലീപ്, ഇന്നും കുടുംബ ചിത്രങ്ങളിലാണ് പ്രധാനമായും അഭിനയിക്കുന്നത്. പുതിയ സിനിമയുടെ റിലീസ് വിവരങ്ങൾ തീരുമാനിച്ചിട്ടില്ല 

4/6
ദിലീപേട്ടന് ഒരു ഹിറ്റ് നൽകണം എന്ന ആഗ്രഹത്തിലാണ് ഇങ്ങനെയൊരു ചിത്രം നിർമിക്കാൻ തയാറായത് എന്ന് ലിസ്റ്റിൻ സ്റ്റീഫൻ സിനിമയുടെ പൂജാവേളയിൽ തന്നെ അറിയിച്ചിരുന്നു. 'പവി കെയർടേക്കർ' എന്ന ചിത്രമാണ് ദിലീപിന്റെ ഏറ്റവും ഒടുവിൽ റിലീസായ സിനിമ. ശാലു മേനോൻ സിനിമയിൽ സജീവമല്ലെങ്കിലും, സീരിയൽ നൃത്ത മേഖലകളിൽ താരം നിറഞ്ഞുനിൽപ്പാണ്‌. സോഷ്യൽ മീഡിയയിലും തന്റെ ഫാൻസിനായി ശാലു പോസ്റ്റുകളുടെ വന്നുചേരാറുണ്ട്. ചങ്ങനാശ്ശേരിയിൽ ശാലു മേനോൻ ഒരു നൃത്ത വിദ്യാലയം നടത്തുന്നുണ്ട്
ദിലീപേട്ടന് ഒരു ഹിറ്റ് നൽകണം എന്ന ആഗ്രഹത്തിലാണ് ഇങ്ങനെയൊരു ചിത്രം നിർമിക്കാൻ തയാറായത് എന്ന് ലിസ്റ്റിൻ സ്റ്റീഫൻ സിനിമയുടെ പൂജാവേളയിൽ തന്നെ അറിയിച്ചിരുന്നു. 'പവി കെയർടേക്കർ' എന്ന ചിത്രമാണ് ദിലീപിന്റെ ഏറ്റവും ഒടുവിൽ റിലീസായ സിനിമ. ശാലു മേനോൻ സിനിമയിൽ സജീവമല്ലെങ്കിലും, സീരിയൽ നൃത്ത മേഖലകളിൽ താരം നിറഞ്ഞുനിൽപ്പാണ്‌. സോഷ്യൽ മീഡിയയിലും തന്റെ ഫാൻസിനായി ശാലു പോസ്റ്റുകളുമായി വന്നുചേരാറുണ്ട്. ചങ്ങനാശ്ശേരിയിൽ ശാലു മേനോൻ ഒരു നൃത്ത വിദ്യാലയം നടത്തുന്നുണ്ട്
advertisement
5/6
കൂടുതലും സ്ത്രീകളാണ് ദിലീപിന്റെ ഫാൻസ്‌ എന്ന് നടന്റെ ഒപ്പം സെൽഫി എടുക്കാൻ കൂടിയ ആൾക്കാരെ കണ്ടാൽ മനസിലാക്കാം. പ്രാർത്ഥനയ്ക്കായി വന്നുവെങ്കിലും, ദിലീപ് തന്റെ ആരാധകരെ നിരാശരാക്കാതെ അവർക്കൊപ്പം സെൽഫിക്കായി യാതൊരു മടിയുമില്ലാതെ പോസ് ചെയ്തിരുന്നു. ഒരുകാലത്ത് ദിലീപ് ചിത്രങ്ങളിലൂടെ നായികമാരായ മഞ്ജു വാര്യരും നവ്യ നായരും കാവ്യാ മാധവനും എല്ലാം പിൽക്കാലത്ത് മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങളായി മാറിയിരുന്നു. 'പവി കെയർടേക്കറിൽ' അഞ്ചു പുതുമുഖ നായികമാരെയാണ് ദിലീപ് അവതരിപ്പിച്ചത്
കൂടുതലും സ്ത്രീകളാണ് ദിലീപിന്റെ ഫാൻസ്‌ എന്ന് നടന്റെ ഒപ്പം സെൽഫി എടുക്കാൻ കൂടിയ ആൾക്കാരെ കണ്ടാൽ മനസിലാക്കാം. പ്രാർത്ഥനയ്ക്കായി വന്നുവെങ്കിലും, ദിലീപ് തന്റെ ആരാധകരെ നിരാശരാക്കാതെ അവർക്കൊപ്പം സെൽഫിക്കായി യാതൊരു മടിയുമില്ലാതെ പോസ് ചെയ്തിരുന്നു. ഒരുകാലത്ത് ദിലീപ് ചിത്രങ്ങളിലൂടെ നായികമാരായ മഞ്ജു വാര്യരും നവ്യാ നായരും കാവ്യാ മാധവനും എല്ലാം പിൽക്കാലത്ത് മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങളായി മാറിയിരുന്നു. 'പവി കെയർടേക്കറിൽ' അഞ്ചു പുതുമുഖ നായികമാരെയാണ് ദിലീപ് അവതരിപ്പിച്ചത്
advertisement
6/6
പൊതുപരിപാടികൾക്കോ വേണ്ടപ്പെട്ടവരുടെ കുടുംബത്തിലെ ചടങ്ങുകൾക്കോ ദിലീപ് ഭാര്യ കാവ്യാ മാധവനെയും മക്കളെയും കൊണ്ട് വരിക പതിവാണെങ്കിലും, ക്ഷേത്ര ദർശനത്തിനായി ഇറങ്ങുമ്പോൾ, പലപ്പോഴും കൂട്ടുകാരുടെ ഒപ്പമാകും ദിലീപ് വരിക. താരം ഇക്കഴിഞ്ഞ മണ്ഡലകാലത്തും ദിലീപ് ശബരിമല ദർശനം മുടക്കിയിരുന്നില്ല. ഈ ദൃശ്യങ്ങളും വൈറലായി മാറിയിരുന്നു. ശാലു മേനോൻ മാത്രമല്ല, നടൻ കൃഷ്ണപ്രസാദിന്റെ കൂടി സ്വദേശത്താണ് ഇപ്പോൾ താരം ദർശനം നടത്തിയ ക്ഷേത്രം

ശബരിമല സ്വർണപ്പാളി വിവാദം: ഭാരം കുറഞ്ഞത് എന്തുകൊണ്ടെന്ന് കമ്പനി

  • ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ 38 കിലോ ചെമ്പ് പാളിയിൽ സ്വർണം പൂശിയെന്ന് ഹൈക്കോടതിയിൽ വിശദീകരണം.

  • 2019-ൽ 42 കിലോഗ്രാം ചെമ്പുപാളി കൊണ്ടുവന്നത് ആസിഡ് വാഷ് ചെയ്തപ്പോൾ 38 കിലോയാക്കി, സ്വർണം പൂശി.

  • 397 ഗ്രാം സ്വർണം ഉപയോഗിച്ച് 40 വർഷത്തേക്കുള്ള വാറന്റിയോടെ സ്വർണം പൂശിയെന്ന് കമ്പനി വിശദീകരണം.

View All
advertisement