ഗോൾഡൻ തിളക്കത്തിൽ ദിലീപും കാവ്യയും മക്കളും; നവരാത്രി ആഘോഷത്തിൽ സകുടുംബം
- Published by:meera_57
- news18-malayalam
Last Updated:
മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും ഒപ്പം ദിലീപും കാവ്യാ മാധവനും നവരാത്രി ആഘോഷങ്ങളിൽ
ഓണം കഴിഞ്ഞു, ഇനി നവരാത്രി ദിനങ്ങൾ. ഭാര്യ കാവ്യാ മാധവന്റെയും (Kavya Madhavan) മക്കളായ മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും ഒപ്പം നടൻ ദിലീപ് (Dileep) ഇക്കുറിയും നവരാത്രി ആഘോഷങ്ങൾ മുടക്കിയില്ല. കല്യാൺ ഗ്രൂപ്പ് എല്ലാവർഷവും നടത്താറുള്ള താരസംഗമ വേദി കൂടിയാണ് ഈ നവരാത്രി ആഘോഷങ്ങൾ. താരകുടുംബത്തിന്റെ സാന്നിധ്യം സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു. പരിപാടിയിലേക്ക് വന്നിറങ്ങിയത് മുതലുള്ള ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ലഭ്യമാണ്. പോയ വർഷവും ദിലീപും കുടുംബവും മറ്റു മലയാള ചലച്ചിത്ര താരങ്ങൾക്കൊപ്പം ഇവിടെ സാന്നിധ്യം അറിയിച്ചിരുന്നു
advertisement
മീനാക്ഷിയും അനുജത്തി മാമാട്ടിയും ഗോൾഡൻ ഷെയ്ഡിലെ വസ്ത്രങ്ങളാണ് ധരിച്ചത്. പോയ വർഷം എല്ലാവരും ഒരേ ഷെയ്ഡ് ആയിരുന്നു അണിഞ്ഞത്. അതിനു ചേരുന്ന നിലയിൽ ദിലീപ് തന്റെ കുർത്തയ്‌ക്കൊപ്പം ഒരു ഗോൾഡൻ ഷാൾ അണിഞ്ഞു. കാവ്യ ഇൻഡിഗോ നിറത്തിലെ ഒരു അനാർക്കലി സൽവാർ സെറ്റാണ് ധരിച്ചത്. ഇതിന്റെ അരികിലായി ഒരു ഗോൾഡൻ ടച്ച് നൽകിയിട്ടുമുണ്ട്. കുടുംബത്തിന് മേൽ ക്യാമറാ കണ്ണുകൾ ഫ്ലാഷ് പായിച്ചു (തുടർന്ന് വായിക്കുക)
advertisement
ഇവരെ സ്വീകരിച്ചാനയിക്കാൻ പ്രത്യേകം സജ്ജമാക്കിയ എക്സിക്യൂട്ടീവുകളുടെ ടീം ഗേറ്റിനരികിൽ നിലയുറപ്പിച്ചിരുന്നു. ദിലീപിനെയും കാവ്യാ മാധവനെയും കുടുംബത്തെയും കണ്ടതും അവരുടെ ചില ആരാധകരും വട്ടം കൂടി. നിന്ന് സമയം കളയാതെ കുടുംബം പരിപാടി നടക്കുന്ന സ്ഥലത്തേക്ക് കയറി. ഇവിടെ എത്തിയതും ക്യാമറാ കണ്ണുകൾ ഇവരുടെ മുന്നിൽ നിരന്നു. അവർക്ക് മുന്നിൽ ദിലീപ്, കാവ്യ, മീനാക്ഷി, മഹാലക്ഷ്മിമാർ പോസ് ചെയ്തു
advertisement
മീനാക്ഷി ഡോക്ടർ മീനാക്ഷി ഗോപാലകൃഷ്ണൻ ആയതിൽപ്പിനെയുള്ള ആദ്യ നവരാത്രിയാണിത്. അനുജത്തി മഹാലക്ഷ്മി ഒന്നാം ക്‌ളാസ് വിദ്യാർത്ഥിനിയും. കടുപ്പമേറിയ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നാളുകൾ കഴിഞ്ഞതും, മീനാക്ഷി ഇപ്പോൾ കാവ്യാ മാധവന്റെ ലക്ഷ്യയുടെ മോഡൽ കൂടിയാണ്. മീനൂട്ടി മാത്രമല്ല, മാമാട്ടിയും ചേച്ചിയുടെ കൂടെ കുട്ടി മോഡലായി ഉണ്ട്. ഈ ചിത്രങ്ങൾ എല്ലാം തന്നെ മീനാക്ഷിയും ലക്ഷ്യയും അവരുടെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജുകളിൽ പോസ്റ്റ് ചെയ്യാറുണ്ട്. മീനാക്ഷി അഭിനയിക്കുമോ എന്ന കാര്യത്തിൽ ഇനിയും ദിലീപോ മീനൂട്ടിയോ കൃത്യമായ ഒരുത്തരം നൽകിയിട്ടില്ല
advertisement
കാവ്യാ മാധവൻ സോഷ്യൽ മീഡിയയിൽ തന്റെ പേജുമായി എത്തിയതില്പിന്നെ ഇവിടെ വളരെയേറെ സജീവമാണ്. ദിലീപിനെയും മീനാക്ഷിയെയും കാവ്യാ മാധവൻ ഫോളോ ചെയ്യുന്നുണ്ട്. മീനൂട്ടിയും മാമാട്ടിയും മാത്രമല്ല, കാവ്യയും തന്റെ ബ്രാൻഡിന്റെ മോഡലാണ്. ഓണത്തിനും മറ്റും കാവ്യയുടെ ബ്രാൻഡിന്റെ സ്‌പെഷൽ ഡിസൈനുകൾ ലക്ഷ്യയുടെ ഓൺലൈൻ മാർക്കറ്റിലുണ്ടായിരുന്നു. കഴിഞ്ഞ വർഷം ചിങ്ങമാസത്തിലാണ് കാവ്യാ മാധവൻ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിൽ തുറന്നത്. അതുവരെ അവരുടെ ഫാൻ പേജുകൾ സജീവമായിരുന്നു
advertisement
വിവാഹശേഷം കാവ്യാ മാധവൻ അഭിനയിക്കാൻ വന്നിട്ടില്ല. മകൾ പിറന്ന്, സ്കൂളിൽ പോകാൻ ആരംഭിച്ചതും, ഇപ്പോൾ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കുന്ന തിരക്കിലാണ് കാവ്യ. പലപ്പോഴും ദിലീപിന്റെ ഒപ്പം പങ്കെടുക്കുന്ന പൊതുപരിപാടികളിലാണ് കാവ്യാ മാധവനെ കാണുക. കാവ്യയും മകളും ചെന്നൈയിലാണ് താമസം. മകൾ ഇവിടുത്തെ സ്കൂളിലാണ് പഠിക്കുന്നത്. നടൻ ജയറാമിന്റെയും സുരേഷ് ഗോപിയുടെയും മക്കളുടെ വിവാഹ പരിപാടികളിൽ കുടുംബം പങ്കെടുത്തിരുന്നു. 'പിന്നെയും' എന്ന സിനിമയിൽ ദിലീപിന്റെ നായികയായാണ് കാവ്യാ മാധവൻ ഏറ്റവും ഒടുവിൽ അഭിനയിച്ചത്