advertisement

അച്ഛന് മറ്റൊരു ഭാര്യയുണ്ട് എന്ന് മനസിലാക്കിയ ധർമേന്ദ്രയുടെ മകൾ ഇഷ; പിതാവിന്റെ ആദ്യഭാര്യയെ കണ്ട നിമിഷം

Last Updated:
ഹേമമാലിനിയെ വിവാഹം ചെയ്യാൻ പ്രകാശ് കൗറിനെ ധർമേന്ദ്ര വിവാഹമോചനം ചെയ്തില്ല എന്ന് മാത്രമല്ല, രണ്ടാം വിവാഹം നടന്നിട്ടും അദ്ദേഹം ജീവിച്ചത് ആദ്യഭാര്യക്കും കുടുംബത്തിനുമൊപ്പമായിരുന്നു
1/6
രണ്ടു വീടുകളിലായി രണ്ടമ്മമാർക്ക് പിറന്ന മക്കളായി വളർന്ന സഹോദരങ്ങൾ. അതായിരുന്നു ഡിയോൾ കുടുംബത്തിലെ മക്കൾ. നടൻ ധർമേന്ദ്രയുടെ (Dharmendra) ആദ്യഭാര്യ പ്രകാശ് കൗറിന്റെയും രണ്ടാം ഭാര്യ ഹേമ മാലിനിയുടെയും (Hema Malini) മക്കൾക്കിടയിൽ സഹോദരസ്നേഹം നിലനിർത്താൻ പിതാവ് ധർമേന്ദ്ര ശ്രദ്ധിച്ചിരുന്നു. ധരംജി എന്ന് വിളിക്കുന്ന ധർമേന്ദ്രയുടെ വീട്ടിൽ നിന്നും ഒന്ന് കൈതട്ടിവിളിച്ചാൽ കേൾക്കാവുന്ന ദൂരത്തായിരുന്നു ഹേമമാലിനിയും അവരുടെ രണ്ട് പെൺമക്കളും ജീവിച്ചിരുന്നത്. എന്നിട്ടും, ഒരിക്കൽ പോലും ധർമേന്ദ്രയുടെ വീട്ടിലോ അദ്ദേഹത്തിന്റെ കുടുംബജീവിതത്തിലേക്കോ ഹേമമാലിനിയും മക്കളും കടന്നുകയറിയില്ല. രണ്ട് കുടുംബത്തിനും അവർ അർഹിക്കുന്ന സ്നേഹവും പരിചരണവും നൽകാൻ ധർമേന്ദ്ര പ്രതിജ്ഞാബദ്ധനായിരുന്നു

2/6
ഹേമമാലിനിയെ വിവാഹം ചെയ്യാൻ പ്രകാശ് കൗറിനെ ധർമേന്ദ്ര വിവാഹമോചനം ചെയ്തില്ല എന്ന് മാത്രമല്ല, രണ്ടാം വിവാഹം നടന്നിട്ടും അദ്ദേഹം ജീവിച്ചത് ആദ്യഭാര്യക്കും കുടുംബത്തിനുമൊപ്പമായിരുന്നു. 89-ാം വയസിൽ അന്തരിച്ച ധർമേന്ദ്രയുടെ പ്രാർത്ഥനാ ചടങ്ങുകളിൽ രണ്ട് കുടുംബങ്ങളും ഒന്നിച്ചെത്താതിരുന്നതും പലരും ചർച്ചയാക്കി. ഒരുമിച്ചു വന്നില്ല എന്നുമാത്രമല്ല, രണ്ട് കുടുംബവും പ്രത്യേകം പ്രാർത്ഥനാ ചടങ്ങുകൾ നടത്തി (തുടർന്ന് വായിക്കുക)

3/6
ഒരിക്കൽ ഹേമമാലിനിയുടെ മൂത്തമകൾ ഇഷ ഡിയോളിനു വേണ്ടി ധർമേന്ദ്രയുടെ ആദ്യഭാര്യ പ്രകാശ് കൗർ അനുയോജ്യനായ വരനെ അന്വേഷിച്ചിരുന്നു. പഞ്ചാബി കുടുംബത്തിൽ നിന്നുള്ള അംഗമായ ധർമേന്ദ്ര, ഒരുകാലത്ത് തന്റെ മകൾ പതിനെട്ടാം വയസിൽ വിവാഹം ചെയ്തു പോകണം എന്ന് ആഗ്രഹിച്ചിരുന്നു. ഇഷ ഡിയോളിന് പ്രകാശ് കൗർ വരനെ അന്വേഷിച്ചിരുന്ന വിവരം രാജീവ് വിജയകർ രചിച്ച 'ധർമേന്ദ്ര: നോട്ട് ജസ്റ്റ് എ ഹീ മാൻ' എന്ന പുസ്തകത്തിൽ പരാമർശിക്കുന്നു. പിന്നീട് ഭരത് തഖ്‌താനി ഇഷയ്ക്ക് വരനായി

4/6
ഒരു സാധാരണക്കാരന് ഇഷയെ വിവാഹം ചെയ്യുക അപ്രാപ്യമായിരുന്നു എങ്കിലും, പ്രകാശ് ഇഷയ്ക്ക് അനുയോജ്യനായ വരനെ അന്വേഷിക്കുനന്നതായി ധർമേന്ദ്ര പറഞ്ഞു എന്ന് പുസ്തകത്തിൽ പരാമർശമുണ്ട്. ഹേമമാലിനിയും മക്കളും ധർമേന്ദ്രയുടെ വീട്ടിൽ പോയിട്ടില്ല എങ്കിലും, മകൾ ഇഷ ഒരിക്കൽ അവിടം സന്ദർശിക്കാനിടയായി. ഇഷയുടെ അമ്മാവൻ അജിത്ത് അസുഖബാധിതനായി കഴിഞ്ഞ സമയത്തായിരുന്നു ആ സന്ദർശനം. 30 വർഷത്തിൽ ആദ്യമായാണ് ഇഷ ആ വീട്ടിൽ പോയിട്ടുള്ളത്. ആ വേള അവർ ആദ്യമായി ധർമേന്ദ്രയുടെ പത്നി പ്രകാശ് കൗറിനെ കണ്ടുമുട്ടി

5/6
 "ഞാൻ അവരുടെ കാലിൽ തൊട്ടുതൊഴുതു. അവരെന്നെ അനുഗ്രഹിച്ചു. ഞാൻ നടന്നകന്നു," എന്ന് ഇഷ. ഇതേ പുസ്തകത്തിൽ തന്നെ തന്റെ പിതാവിന് മറ്റൊരു ഭാര്യ കൂടിയുണ്ട് എന്ന് ഇഷ മനസിലാക്കിയ നിമിഷത്തെക്കുറിച്ചും വ്യക്തമാക്കുന്നു. പ്രകാശ് കൗറിൽ സണ്ണി, ബോബി ഡിയോൾമാരും രണ്ട് പെൺമക്കളും പിറന്ന ശേഷമാണ് ധർമേന്ദ്ര ഹേമമാലിനിയുമായി പ്രണയത്തിലാവുന്നതും വിവാഹം ചെയ്യുന്നതും. ആദ്യവിവാഹം നടക്കുമ്പോൾ ധർമേന്ദ്രയ്ക്ക് പ്രായം കേവലം 19 വയസ് മാത്രം. ഹേമമാലിനിയുടെ കുടുംബത്തെ ഏറെ പ്രയാസപ്പെട്ടാണ് ഈ വിവാഹത്തിന് സമ്മതിപ്പിച്ചെടുത്തത്

6/6
ധർമേന്ദ്ര മറ്റൊരാളുടെ കൂടി ഭർത്താവാണെന്ന് ഇഷ മനസിലാക്കുന്നത് അവർ നാലാം ക്‌ളാസിൽ പഠിക്കുമ്പോഴായിരുന്നു.
ധർമേന്ദ്ര മറ്റൊരാളുടെ കൂടി ഭർത്താവാണെന്ന് ഇഷ മനസിലാക്കുന്നത് അവർ നാലാം ക്‌ളാസിൽ പഠിക്കുമ്പോഴായിരുന്നു. "എന്റെ അമ്മ വിവാഹം ചെയ്തിരിക്കുന്നത് വളരെ മുൻപേ മറ്റൊരു വിവാഹം ചെയ്തിരുന്ന ആളെയാണ് എന്ന് ഞാൻ മനസിലാക്കി. അവർക്കും ഒരു കുടുംബമുണ്ട് എന്ന് ഞാൻ മനസിലാക്കി. സത്യം പറഞ്ഞാൽ അതൊരു മോശം കാര്യമായി ഞാനൊരിക്കലും കണ്ടിരുന്നില്ല. ഇപ്പോഴും അതൊരു മോശം കാര്യമായി എനിക്ക് തോന്നുന്നില്ല. ഒരിക്കലും ഞങ്ങൾക്ക് അസ്വസ്ഥത ഉണ്ടാവാതിരിക്കാൻ ഞങ്ങളുടെ രക്ഷിതാക്കൾ ശ്രമിച്ചിരുന്നു," ഇഷ പറഞ്ഞതായി ഹേമമാലിനിയുടെ ബയോഗ്രഫിയിൽ പരാമർശിക്കുന്നു
advertisement
മുണ്ടിനീര് പടരുന്നു: ആലപ്പുഴയിലെ ഒരു സ്കൂളിന് ജില്ലാ കളക്ടർ 21 ദിവസം അവധി പ്രഖ്യാപിച്ചു

  • ആലപ്പുഴ മാരാരിക്കുളം ഗവ. എൽ.പി സ്കൂളിൽ മുണ്ടിനീര് സ്ഥിരീകരിച്ചതോടെ 21 ദിവസത്തെ അവധി പ്രഖ്യാപിച്ചു

  • കുട്ടികളിലേക്ക് രോഗം പടരുന്നത് തടയാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ച് ഓൺലൈൻ ക്ലാസുകൾ നിർദ്ദേശിച്ചു

  • ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സ്കൂൾ പരിസരത്ത് രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും

View All
advertisement