Amal Sufiya | അമാൽ എന്ന ഭാര്യ എങ്ങെനെയെല്ലാം; ഭാര്യയുടെ പിറന്നാളിന് ദുൽഖർ സൽമാൻ പറയുന്നു

Last Updated:
അമാൽ സൂഫിയ എന്ന ഭാര്യ എങ്ങനെയെന്ന് ദുൽഖറിന്റെ വാക്കുകളിൽ നിന്നും മനസിലാക്കാം
1/6
 കിംഗ് ഓഫ് കൊത്തയിലെ ഗ്യാങ്‌സ്റ്റർ രാജു ജീവിതത്തിൽ തല്ലും ബഹളവും ഒച്ചപ്പാടുമില്ലാത്ത നല്ലൊരു മകനും ഭർത്താവും അച്ഛനുമാണ്. ജീവിതത്തിൽ ഒരു നല്ല ഭർത്താവാണെന്ന് ദുൽഖർ സൽമാൻ (Dulquer Salmaan) പലകുറി തെളിയിച്ചു. ഭാര്യ അമാൽ സൂഫിയയുടെ (Amal Sufiya) ജന്മദിനത്തിൽ, താരം അവർക്ക് ഹൃദയസ്പർശിയായ ഒരു പോസ്റ്റ് സമർപ്പിച്ചു. അമാൽ സൂഫിയ എന്ന ഭാര്യ എങ്ങനെയെന്ന് ദുൽഖറിന്റെ വാക്കുകളിൽ നിന്നും മനസിലാക്കാം

advertisement
2/6
 ദുൽഖർ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ സ്നേഹത്തിന്റെയും ഒരുമയുടെയും പ്രഭാവലയം പ്രസരിക്കുന്നു. ജീവിതത്തിൽ ഒരു വ്യാഴവട്ടം പൂർത്തിയാക്കിയ ദമ്പതികളാണിരുവരും. അത്രയും നാളായി അമാലിന്റെ ജന്മദിനങ്ങളിൽ ദുൽഖർ കൂടെയുണ്ട്. 2011ലായിരുന്നു ഇവരുടെ വിവാഹം (തുടർന്ന് വായിക്കുക)

3/6
 'അം, മമ്മ' എന്ന ശബ്ദങ്ങളാണ് വീട്ടിൽ ഏറ്റവും കൂടുതൽ മുഴങ്ങുക. നീ എത്ര ക്ഷീണിച്ചാലും, ദീർഘനേരം പണിയെടുത്താലും, നീ ഞങ്ങൾക്കായി സമയം കണ്ടെത്താറുണ്ട്...

4/6
 ഒരു ഡസൻ തവണ ഞങ്ങൾ നിന്റെ ജന്മദിനം ആഘോഷിച്ചു കഴിഞ്ഞു. ഓരോ ദിവസവും നീ വളരുന്നു, പക്ഷെ മാറുന്നില്ല. അനവധി റോളുകൾ നീ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നു. നിന്റെ ശക്തിയും സഹജമായ കഴിവുമാണ് നിരവധി ആളുകളെ നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത്. എപ്പോഴും നീ നീയായിരിക്കുന്നതിന്, നന്ദി,' ഭാര്യക്ക് സന്തോഷം നിറഞ്ഞ ജന്മദിനം ആശംസിച്ചു കൊണ്ട് ദുൽഖർ കുറിച്ചു

5/6
 മുൻപ് ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിൽ ദുൽഖർ സൽമാൻ തന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഭാര്യ അമാൽ തന്നേക്കാൾ അഞ്ച് വയസ്സിന് ഇളയതാണെന്ന് താരം പരാമർശിച്ചു. താൻ 12-ാം ക്ലാസിൽ പഠിക്കുമ്പോൾ അമാൽ ഏഴാം ക്ലാസിലായിരുന്നു

6/6
 ദുൽഖർ സൽമാൻ ഏതാനും സിനിമാ പ്രോജക്റ്റുകൾക്കായി ഒരുങ്ങുകയാണ്. വെങ്കി അറ്റ്‌ലൂരിയുടെ വരാനിരിക്കുന്ന ചിത്രമായ ലക്കി ഭാസ്‌കറിലാണ് താരം ഇനി അഭിനയിക്കുന്നത്

യുഎസില്‍ ഇറാന്‍ പ്രതിഷേധത്തെ പിന്തുണച്ച് നടന്ന ആള്‍ക്കൂട്ട പ്രകടനത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി

  • ലോസ് ഏഞ്ചല്‍സില്‍ ഇറാന്‍ പ്രതിഷേധത്തെ പിന്തുണച്ച് നടന്ന പ്രകടനത്തിലേക്ക് ട്രക്ക് ഓടിച്ചു

  • പ്രകടനക്കാർ വഴിയില്‍ നിന്ന് മാറിയതോടെ ആളപായമില്ല, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

  • ഇറാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ രാജ്യവ്യാപക പ്രതിഷേധം അക്രമാസക്തമായി

View All
advertisement