advertisement

തൈപ്പൊങ്കൽ: കേരളത്തിലെ 6 ജില്ലകളിൽ വ്യാഴാഴ്ച അവധി

Last Updated:

സമൃദ്ധമായ വിളവെടുപ്പിന് അനുഗ്രഹം നൽകിയ സൂര്യദേവനോടുള്ള നന്ദി പ്രകടനമായാണ് തൈപ്പൊങ്കൽ

News18
News18
തിരുവനന്തപുരം: തമിഴ്നാടിന്റെ പ്രധാന വിളവെടുപ്പ് ഉത്സവമായ തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകൾക്ക് ജനുവരി 15-ന് സർക്കാർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി ബാധകമാകുന്നത്. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്.
സമൃദ്ധമായ വിളവെടുപ്പിന് അനുഗ്രഹം നൽകിയ സൂര്യദേവനോടുള്ള നന്ദി പ്രകടനമായാണ് തൈപ്പൊങ്കൽ ആഘോഷിക്കുന്നത്. നാല് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന ആഘോഷങ്ങളിൽ ബോഗി പൊങ്കൽ, തൈപ്പൊങ്കൽ, മാട്ടുപ്പൊങ്കൽ, കാണുംപൊങ്കൽ എന്നിവയാണ് പ്രധാന ചടങ്ങുകൾ. കേരളത്തിലെ അതിർത്തി ജില്ലകളിലും തമിഴ് ജനവിഭാഗങ്ങൾ ഏറെയുള്ളയിടങ്ങളിലും വൻ ആവേശത്തോടെയാണ് ആഘോഷങ്ങൾ നടക്കുന്നത്.
തമിഴ്നാട്ടിൽ ജനുവരി 15 മുതൽ 18 വരെ തുടർച്ചയായ നാല് ദിവസങ്ങൾ അവധിയാണ്. തൈപ്പൊങ്കൽ പ്രമാണിച്ച് കന്യാകുമാരി ജില്ല ഉൾപ്പെടെയുള്ള അയൽ പ്രദേശങ്ങളിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും പൊങ്കൽ ആഘോഷങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/Astrology/
തൈപ്പൊങ്കൽ: കേരളത്തിലെ 6 ജില്ലകളിൽ വ്യാഴാഴ്ച അവധി
Next Article
advertisement
കേരളത്തിലെ രണ്ട് വൻകിട റെയിൽവേ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം: വിവരങ്ങൾ പങ്കുവെച്ച് സുരേഷ് ഗോപി
കേരളത്തിലെ രണ്ട് വൻകിട റെയിൽവേ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം: വിവരങ്ങൾ പങ്കുവെച്ച് സുരേഷ് ഗോപി
  • ആലപ്പുഴ-അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിന് 324.16 കോടി, പാലക്കാട്-പറളി ബൈപാസിന് 163.57 കോടി അനുവദിച്ചു

  • പാലക്കാട്-പറളി ബൈപാസ് വഴി യാത്രാസമയം 40 മിനിറ്റും, ചരക്ക് തീവണ്ടികൾക്ക് 120 മിനിറ്റും ലാഭം ലഭിക്കും

  • ആലപ്പുഴ പാത ഇരട്ടിപ്പിക്കലിലൂടെ പ്രതിദിനം ഒൻപത് പുതിയ പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്താൻ സാധിക്കും

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement