നടൻ സുദേവ് നായരുടെയും ഭാര്യയുടെയും സംരംഭം; ഗീതു മോഹൻദാസും കുടുംബവും സകുടുംബം സന്ദർശിച്ചപ്പോൾ
- Published by:meera_57
- news18-malayalam
Last Updated:
സുദേവിന്റെ പുത്തൻ സംരംഭത്തിൽ ഗീതു മോഹൻദാസും രാജീവ് രവിയും മകളും എത്തിയതിന്റെ വിശേഷം
ഇവരെ അറിയില്ലേ എന്ന് ചോദിച്ചു തുടങ്ങേണ്ട കാര്യമില്ല. ഗീതു മോഹൻദാസിനെ (Geetu Mohandas) മലയാളി സിനിമാ പ്രേക്ഷകർക്ക് ബാലതാരം എന്ന് തുടങ്ങിയുള്ള പരിചയമാണ്. 'ഒന്നുമുതൽ പൂജ്യം വരെ'യിൽ തുടങ്ങി അവർ കണ്ടുതുടങ്ങിയ മുഖമാണത്. നടൻ സുദേവ് നായർക്കും (Sudev Nair) ആമുഖം ഏതും ആവശ്യമില്ല. മലയാള സിനിമയ്ക്ക് അടിതടവ് പയറ്റിത്തെളിയാൻ ഒരു നായക കഥാപാത്രം വേണമെങ്കിൽ, സംവിധായകർ നേരെ വച്ചുവിടുന്നത് സുദേവ് നായർ ഉൾപ്പെടുന്ന ചില താരങ്ങളുടെ അടുത്തേക്കാണ്. സുദേവും അന്യനാട്ടുകാരിയായ ഭാര്യ അമർദീപും ചേർന്നൊരു പുതിയ സംരംഭം ആരംഭിച്ച വിവരം അധികമാരും അറിഞ്ഞിരിക്കില്ല
advertisement
സുദേവും പത്നിയും ചേർന്ന് നടത്തുന്ന പുത്തൻ സംരംഭത്തിൽ കുടുംബസമേതം സന്ദർശകയായിരിക്കുകയാണ് ചലച്ചിത്ര സംവിധായകയായ ഗീതുവും കുടുംബവും. ഗീതുവിന്റെ ഭർത്താവ് രാജീവ് രവി, മകൾ ആരാധന എന്നിവർക്കൊപ്പം ഇവിടം സന്ദർശിച്ച വിവരമാണ് പോസ്റ്റിൽ. പുത്തൻ സംരംഭം എന്ന് പറഞ്ഞാലും തികയില്ല, പുതുപുത്തൻ സംരംഭമാണിത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ മാത്രമാണ് സുദേവ് നായർ ഈ സംരംഭത്തിന് ആരംഭം കുറിച്ചത്. മുംബൈയിൽ വളർന്ന സുദേവിന്റെ സ്വദേശം തിരുവനന്തപുരത്തെ വർക്കലയാണ്. ഇവിടെയാണ് സുദേവ് തന്റെ സഹപ്രവർത്തകരായ സുഹൃത്തുക്കൾക്കും ആതിഥേയം അരുളുക (തുടർന്ന് വായിക്കുക)
advertisement
സാഹസികത ഇഷ്‌ടപ്പെടുന്ന വ്യക്തിയാണ് സുദേവ് നായർ. ഭർത്താവിന്റെ ഇഷ്‌ടങ്ങൾക്ക് പിന്തുണ നൽകുന്ന ഭാര്യയാണ് അമർദീപ്. രണ്ടുപേരും ചേർന്ന് വർക്കലയിൽ ഒരു സർഫിങ് സൗകര്യം ആരംഭിച്ചിരിക്കുന്നു. വേവ്-എ-ലോകം എന്ന് പേരിട്ടിരിക്കുന്ന ഈ സൗകര്യത്തിൽ സർഫിങ് പഠിക്കാനും അവസരമുണ്ട്. ബീച്ച് റിട്രീറ്റ് എന്ന നിലയിൽ കൂടിയാണ് വേവ്-എ-ലോകം ആരംഭിച്ചിട്ടുള്ളത്. അൽപ്പം അഡ്വെഞ്ചർ പ്രേമികൾ വേണം ഇങ്ങോട്ടേക്കെത്താൻ. സുദേവിന്റെ നേരിട്ടുള്ള ഇടപെടൽ ഇവിടെയുണ്ട് എന്ന് പോസ്റ്റുകളിൽ നിന്നും മനസിലാക്കാം. ഇവിടെയാണ് ഗീതു മോഹൻദാസും കുടുംബവും വന്നുചേർന്നത്
advertisement
സുദേവിന്റെയും അമർദീപിന്റെയും വേവ്-എ-ലോകത്ത് തങ്ങൾ ഏറെ ആസ്വദിച്ചു എന്ന് ഗീതു മോഹൻദാസിന്റെ വാക്കുകൾ. മനോഹരമായ സമയവും, ഭക്ഷണവും, സർഫിങ് പാഠങ്ങളും നൽകിയതിന് ഗീതു മോഹൻദാസ് സുദേവിനും ഭാര്യക്കും അഭിനന്ദനം അറിയിച്ചു. 'എന്ത് ഫൺ! ഞാൻ ഇപ്പോഴും റിക്കവർ ആവുന്നതേയുള്ളൂ' എന്ന് സുദേവിന്റെ തമാശ രൂപേനെയുള്ള മറുപടിയും കമന്റിൽ കാണാം. മകൾ ഏറെ വളർന്നല്ലോ എന്നാണ് റിമ കല്ലിങ്കൽ കുറിച്ചത്
advertisement
മലയാള ചിത്രം തങ്കമണിയിലാണ് സുദേവ് നായർ ഏറ്റവും ഒടുവിലായി അഭിനയിച്ചത്. തെലുങ്കിൽ പുറത്തിറങ്ങിയ 'ദേവര' എന്ന ജൂനിയർ എൻ.ടി.ആർ. ചിത്രത്തിൽ സുദേവ് നായർ വേഷമിട്ടിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലായിരുന്നു നടന്റെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് സുദേവ് നായർ വിവാഹിതനായത്. വിവാഹം കഴിഞ്ഞ ശേഷം ഇടയ്ക്കിടെ വർക്കല സന്ദർശനം നടത്തിയ വിവരം സുദേവിന്റെ പേജിൽ വന്നുചേർന്നിരുന്നു. ഇങ്ങനെയൊരു ബിസിനസ് പ്ലാൻ ഉള്ള വിവരം അപ്പോഴൊന്നും സുദേവ് പുറത്തുവിട്ടിരുന്നില്ല
advertisement
മലയാളത്തിന് വെബ് സീരീസുകൾ അന്യമായിരുന്ന നാളുകളിലാണ് സുദേവ് നായർ തന്റെ ആദ്യ വെബ് സീരീസ് മുംബൈയിൽ നിന്നും നിർമിക്കുന്നത്. എഞ്ചിനീയറിംഗ് ബിരുദധാരിയായ സുദേവ് നായർ, അഭിനയത്തോടുള്ള ആഭിമുഖ്യം മൂലം പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും അഭിനയ പഠനം പൂർത്തിയാക്കി. 'മൈ ലൈഫ് പാർട്ട്ണർ' എന്ന ആദ്യ ചിത്രത്തിൽത്തന്നെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടുന്നതോടെയാണ് സുദേവ് നായർ മലയാള സിനിമയിൽ ശ്രദ്ധേയനാവുന്നത്