നിർബന്ധിത സൈനിക സേവനം ആരംഭിച്ചു; താരപരിവേഷമില്ല, കൂട്ടത്തിൽ ഒരാളായി ബിടിഎസ് താരം ജിൻ
- Published by:Naseeba TC
- news18-malayalam
Last Updated:
സൈനിക പരിശീലന കേന്ദ്രത്തിൽ നിന്നുള്ള താരത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്
ദക്ഷിണ കൊറിയന്‍ സംഗീത ബാന്‍ഡായ ബിടിഎസിലെ മുതിര്‍ന്ന അംഗമായ ജിന്‍ എന്ന കിം സിയോക് ജിന്നിന്റെ സൈനിക സേവനം ആരംഭിച്ചു. ജിയോങ്ഗി പ്രവിശ്യയിലെ യോന്‍ചനിലെ ക്യാംപില്‍ ഇന്ന് മുതൽ 18 മാസമാണ് ജിന്‍ പരിശീലനത്തിന് ഉണ്ടാകുക. ട്രെയിനിങിന് ശേഷം ബിടിഎസിന്റെ 11-ാം വാര്‍ഷികത്തിന് ഒരു ദിവസം മുമ്പ് അതായത് 2024 ജൂണ്‍ 12-ന് ജിന്‍ തിരിച്ചെത്തുമെന്നാണ് വിവരം.
advertisement
ജിൻ എത്തുന്നതിനാൽ പരിശീലന കേന്ദ്രത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ആര്‍എം എന്നറിയപ്പെടുന്ന ബിടിഎസ് ഗ്രൂപ്പിന്റെ ലീഡർ കിം നാംജൂൻ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ജിന്നിന് ഒപ്പമുള്ള ഫോട്ടോകള്‍ പങ്കിട്ടിരുന്നു. അതേസമയം, ജിന്‍ തന്റെ സൈനിക ഹെയര്‍കട്ട് ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. 'ഞാന്‍ വിചാരിച്ചതിലും മനോഹരം' എന്ന തലക്കെട്ടോട് കൂടിയാണ് ജിൻ ചിത്രം പങ്കുവച്ചത്. സൈനിക പരിശീലന ക്യാമ്പിലുള്ള ജിന്നിന്റെ വീഡിയോകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്.
advertisement
advertisement
advertisement
ലോകവ്യാപകമായി കോടിക്കണക്കിന് ആരാധകരാണ് ബിടിഎസിന് ഉള്ളത്. കെ പോപ്പ് മേഖലയില്‍ നിന്ന് ലോകോത്തര തലത്തില്‍ ഉയര്‍ന്നു വന്ന ആദ്യ ബാന്‍ഡാണിത്. ബാങ്താന്‍ സൊന്യോന്ദാന്‍ അഥവാ ബുള്ളറ്റ് പ്രൂഫ് ബോയ് സ്‌കൗട്ട്‌സ് എന്നാണ് മുഴുവന്‍ പേര്. ആര്‍എം, ജെ-ഹോപ്പ്, ജിന്‍, സുഗ, പാര്‍ക്ക് ജി-മിന്‍, വി, ജംഗ്കൂക്ക് എന്നീ ഏഴ് പേരാണ് ബാന്‍ഡിലുള്ളത്.
advertisement
അതേസമയം, ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സംഗീത ലോകത്ത് നിന്ന് ദീര്‍ഘകാല ഇടവേള എടുക്കുന്നതായി ബാന്‍ഡ് പ്രഖ്യാപിച്ചിരുന്നു. ബാന്‍ഡ് അംഗങ്ങളായ ജിന്‍, ജിമിന്‍, ആര്‍എം, ജെ-ഹോപ്പ്, സുഗ, വി, ജങ്കൂക്ക് എന്നിവര്‍ ഒരുമിച്ചുള്ള സ്‌പെഷ്യല്‍ അത്താഴ വിരുന്നിന് ശേഷമായിരുന്നു പ്രഖ്യാപനം. ബാന്‍ഡിന്റെ 9-ാം വാര്‍ഷികത്തിന്റെ പിറ്റേന്നാണ് യൂട്യൂബില്‍ ഈ ഡിന്നര്‍ വീഡിയോ പങ്കുവച്ചത്.
advertisement
advertisement