Kunjatta | ആദ്യം കുറ്റാന്വേഷകയായത് ഉർവശിയുടെ മകൾ കുഞ്ഞാറ്റ; സ്കൂൾ റാഗിങ്ങിൽ ജീവനൊടുക്കിയ 15കാരന്റെ ദുരനുഭവം പുറത്തുവന്നത്
- Published by:meera_57
- news18-malayalam
Last Updated:
സ്കൂൾ റാഗിങ്ങിൽ ഒരമ്മയ്ക്ക് നഷ്‌ടമായത് സ്വന്തം മകൻ. ഈ സംഭവത്തിൽ നിർണായക ഇടപെടലുമായി കുഞ്ഞാറ്റ
നടി ഉർവശിയുടെ (Urvashi) മകൾ കുഞ്ഞാറ്റയെ (Kunjatta) എല്ലവർക്കും പരിചയമുണ്ടാകും. അമ്മയോടോ അച്ഛൻ മനോജ് കെ. ജയന്റേയോ (Manoj K. Jayan) ഒപ്പമോ, അല്ലെങ്കിൽ കൂട്ടുകാരുടെ കൂടെയോ കുഞ്ഞാറ്റയെ സോഷ്യൽ മീഡിയ സ്‌പെയ്‌സിൽ എവിടെയെങ്കിലും കാണാം. ഫാഷൻ, സ്റ്റൈൽ എന്നിവയുമായി ബന്ധപ്പെടുത്തിയാണ് കുഞ്ഞാറ്റയെ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുക. പക്ഷെ ഇപ്പോൾ, കുഞ്ഞാറ്റ താരപുത്രി എന്നതിനേക്കാൾ ഒരു മനുഷ്യസ്നേഹിയും കുറ്റാന്വേഷകയും എല്ലാമാണ്. കുഞ്ഞാറ്റയിലൂടെ ഈ ലോകമറിഞ്ഞ ഒരു നടുക്കുന്ന സത്യമുണ്ട്. ഒരു ജീവന്റെ വില എത്രത്തോളമുണ്ട് എന്ന് വെറുമൊരു ഓർമ്മപ്പെടുത്തൽ മാത്രമല്ലായിരുന്നു കുഞ്ഞാറ്റ നടത്തിയത്
advertisement
വിദ്യാലയങ്ങൾ, അത് സ്‌കൂളോ കോളേജോ ആയിക്കോട്ടെ, അവിടേയ്ക്ക് വീട്ടുകാർ പ്രതീക്ഷയോടു കൂടി പഠിക്കാൻ അയക്കുന്ന മക്കളുടെ ചേതനയറ്റ മുഖം കാണേണ്ടി വരുന്ന സാഹചര്യം എഴുതി പിടിപ്പിച്ചാൽ മറ്റുള്ളവർക്ക് മനസ്സിലാക്കാവുന്ന കാര്യമല്ല. എന്നാൽ, വാക്കുകൾ ചിലപ്പോൾ ചാട്ടുളിയായി മാറിയേക്കും എന്ന് കുഞ്ഞാറ്റ തെളിയിച്ചു കഴിഞ്ഞു. കൊച്ചിയിലെ മുന്തിയ സ്കൂളിൽ അത്തരത്തിൽ വീട്ടുകാർ വലിയ പ്രതീക്ഷയോടു കൂടി പഠിക്കാൻ അയച്ച കേവലം 15 വയസു മാത്രം പ്രായമുള്ള മകനെ ജീവനോടെയല്ലാതെ കാണേണ്ടി വന്ന അവസ്ഥയിൽ ഒരു മാതാവുണ്ട് (തുടർന്ന് വായിക്കുക)
advertisement
ആ വാർത്ത ഇന്ന് വാർത്താമാധ്യമങ്ങളിലൂടെ ലോകമറിയുന്നുണ്ട്. പക്ഷെ, അതിനും എത്രയോ ദിവസങ്ങൾക്ക് മുൻപ് കുഞ്ഞാറ്റ ആ വാർത്ത അവരുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ ലോകത്തെ അറിയിച്ചിരുന്നു. സ്കൂളിന്റെ പേരുൾപ്പെടുന്ന, ആ അമ്മയുടെ ദുഃഖവും കൂടി ചേർന്ന ഒരു പ്രസ്താവനയാണ് കുഞ്ഞാറ്റ അന്ന് ഇൻസ്റ്റഗ്രാം സ്റ്റോറി രൂപത്തിൽ പോസ്റ്റ് ചെയ്തത്. സ്കൂൾ റാഗിങ് എന്ന വിപത്ത് അവസാനിക്കേണ്ടിയിരിക്കുന്നു എന്ന് കുഞ്ഞാറ്റ ഓർമപ്പെടുത്തി
advertisement
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു പതിനഞ്ചുകാരന്റെ മരണവാർത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. സ്‌കൂളിലും സ്‌കൂൾ ബസിലും 15വയസുകാരൻ നേരിട്ടത് കൊടിയ പീഡനമെന്ന് അമ്മ രജ്നാ പി.എം. പരാതിയിൽ ആരോപിച്ചു. ഡി.ജി.പിക്കും മുഖ്യമന്ത്രിയുടെ ഓഫീസിലും കുട്ടിയുടെ അമ്മ പരാതി സമർപ്പിച്ചു. തൃപ്പൂണിത്തുറയിലെ ഹിൽ പാലസ് പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ. സമർപ്പിച്ചു. വിദ്യാർത്ഥികളും ക്രൂരതയുടെ പര്യായമത്രെ. കുട്ടി മരിച്ച വിവരം ചാറ്റിലൂടെ സഹപാഠികൾ ക്രൂരമായി ആഘോഷമാക്കിയതിന്റെ സ്ക്രീൻഷോട്ടും കുട്ടിയുടെ അമ്മ പങ്കിട്ടിരുന്നു. ഇക്കഴിഞ്ഞ ദിവസം ഈ പരാതിയുടെ സ്ക്രീൻഷോട്ട് കുഞ്ഞാറ്റ ഒരിക്കൽക്കൂടി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്യുകയായിരുന്നു