താരജാഡയില്ലാതെ ഈ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്ന മലയാള ചലച്ചിത്ര താരം; സ്ഥലം കണ്ടുപിടിക്കാമോ എന്ന് ചോദ്യം
- Published by:meera_57
- news18-malayalam
Last Updated:
നടനായിരുന്നിട്ടും നാടനായി ജീവിച്ച കലാഭവൻ മണിക്ക് ഇതാ ഒരു നായികാ കോംപറ്റീഷൻ
വേണമെങ്കിൽ ലക്ഷുറി കാറുകളിൽ മാറിമാറി യാത്ര ചെയ്യാനും, മുന്തിയ ഹോട്ടലുകളിൽ കയറി ഭക്ഷണം കഴിക്കാനും, സുഖലോലുപതയിൽ ജീവിക്കാനുമൊക്കെ ജീവിതത്തിൽ അവസരങ്ങൾ നിറയെ ഉണ്ടെങ്കിലും, ചില മനുഷ്യർ ഇങ്ങനെയാണ്. അവർക്കിഷ്‌ടം ഇത്തരത്തിൽ ലളിത ജീവിതം നയിക്കാനാവും. അങ്ങനെ ജീവിക്കുകയും, അത് പ്രേക്ഷകർ നേരിട്ട് കണ്ടതുമായ ഒരു നടൻ മലയാളത്തിൽ ഉണ്ടായിരുന്നു; കലാഭവൻ മണി. താരപ്രഭയിൽ നിറഞ്ഞു നിൽക്കുമ്പോഴും കടത്തിണ്ണയിൽ ഇരുന്നു പത്രം വായിക്കാനും, നാട്ടിലെ നാടൻ ചായക്കടയിൽ കയറി ചായ കുടിക്കാനുമെല്ലാം മണിക്ക് കഴിഞ്ഞിരുന്നു. ഇതാ മറ്റൊരു താരം അതിനു തുല്യമായ ജീവിതവുമായി വരുന്നു
advertisement
എന്നോ ഓടുമേഞ്ഞ, അതിനു കീഴെ മഴവെള്ളം ചോർന്നൊലിക്കാതിരിക്കാനാവും, ഒരു ഷീറ്റ് വലിച്ചു കെട്ടിയ നാടൻ വഴികളിൽ എവിടെയോ ഉള്ള ഒരു ഹോട്ടലിലാണ് താരസുന്ദരി. ചുമരുകളിൽ പൂശിയ പാടുപോലുമില്ല. അകത്തു സുഖകരമായി ചാരിക്കിടക്കാൻ പാകത്തിനുള്ള കുഷൻ സോഫയുമില്ല. ഇവിടെ നിന്നും ഭക്ഷണം കഴിക്കാൻ അവർ ഇഷ്‌ടപ്പെടുന്നു. അങ്ങനെ കിട്ടിയ ഒരവസരത്തിൽ ആ ചിത്രങ്ങൾ അവർ തന്റെ പേജിൽ എത്തിച്ചു (തുടർന്ന് വായിക്കുക)
advertisement
ഹോട്ടൽ അമ്മു എന്ന പേര് പുറത്തു തൂക്കിയ ബോർഡിൽ കാണാം. അകത്തെ കാഴ്ച ഇങ്ങനെ. വലിയ ജാഡയൊന്നുമില്ലാത്ത തടി മേശകളിലാണ് ഭക്ഷണം വിളമ്പുക. വലിയ ഒരു അലുമിനിയം കലവും പ്ലാസ്റ്റിക് ബക്കറ്റുമാണ് വാട്ടർ ടാങ്കിന്റെ സ്ഥാനത്ത്. ഒരിദിവസം മുഴുവൻ അധ്വാനിച്ചതിന്റെ വിയർപ്പുമായി ഈ കടയുടെ നടത്തിപ്പുകാരി ഭക്ഷണം തയാറാക്കുന്ന തിരക്കിലാണ്. അപ്പോഴാണ് വെള്ളിത്തിരയിൽ നിറഞ്ഞ ഒരു താരത്തിന് ആ വഴി വരാൻ തോന്നിയത്. അവർക്കും ഭക്ഷണം റെഡി
advertisement
ഈ കാഴ്ചയുമായി വരികയാണ് നടി അനു സിതാര. അനുവിനും ലുക്കിൽ ലാളിത്യം നിറയുന്നു. മുന്നിൽ ഇരിക്കുന്ന സ്റ്റീൽ പ്ളേറ്റിലും കെറ്റിലിലും കണ്ണാടി എന്ന പോലെ മുഖം വ്യക്തമായി കാണാം. അത്രയ്ക്ക് വൃത്തിയായി കഴുകി വെടിപ്പാക്കിയിരിക്കുന്നു. കഴിച്ച ഭക്ഷണത്തിന്റെ വിവരങ്ങൾ അനു സിതാര ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ കാണാൻ കഴിഞ്ഞേക്കില്ല. 'ആഡംബരം തൊട്ടുതീണ്ടിയിട്ടില്ല, നല്ല ഭക്ഷണം മാത്രം. കലർപ്പില്ലാത്ത സന്തോഷത്തിന് എന്റെ വേർഷൻ' എന്ന് അനു സിതാര പോസ്റ്റിനു പുറമേ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു
advertisement
ഈ സ്ഥലം ഏതെന്നു കണ്ടുപിടിക്കലാണ് ആരാധകരുടെ ജോലി. നാട്ടിൻപുറങ്ങളിലെ ഈ കാഴ്ച കണ്ട് പരിചയിച്ച അവർ ഒട്ടേറെ സ്ഥലപ്പേരുകൾ കമന്റിൽ കുറിച്ചു. അതിൽ ശരിയായ ഉത്തരം നൽകിയവർക്ക് അനു നേരിട്ട് മറുപടിയും കൊടുത്തു. ഇത് കോഴിക്കോട് ജില്ലയിലെ അന്നശ്ശേരി എന്ന സ്ഥലത്തെ ഹോട്ടലാണ്. എന്നാൽ, ട്രോളാൻ ആഗ്രഹിക്കുന്നവരും കുറവല്ല. അവർ തങ്ങളുടെ ഭാവനയിൽ ഉരുത്തിരിഞ്ഞ രസകരമായ കമന്റുകൾ ഈ പോസ്റ്റിനു താഴെ കുറിച്ചതും കാണാം കഴിയും. ഇനി വരും ദിവസങ്ങളിൽ ഈ ചിത്രങ്ങൾക്ക് ലഭിക്കാൻ പോകുന്ന വേർഷനുകൾ എങ്ങനെയെല്ലാമാകും എന്നവർ ഊഹിച്ചെടുക്കുന്നു
advertisement
വയനാട് സ്വദേശിയായ അനു സിതാര അഭിനേത്രി എന്നതിലുപരി നല്ലൊരു നർത്തകി കൂടിയാണ്. 2023ലെ 'വാതിൽ' എന്ന സിനിമയിലാണ് അനു സിതാര ഏറ്റവും ഒടുവിൽ വേഷമിട്ടത്. വിവാഹശേഷം അഭിനയം ആരംഭിച്ച നടി കൂടിയാണവർ. 'പൊട്ടാസ് ബോംബ്' എന്ന ചിത്രത്തിലൂടെയാണ് അനു സിതാരയുടെ മലയാള സിനിമാ പ്രവേശം. ഇത്രയും വർഷങ്ങൾക്കിടെ അനു സിതാര നായികയായും അതിഥി താരമായും സിനിമയിൽ അഭിനയിച്ചു കഴിഞ്ഞു