മലയാള സിനിമയിൽ ഏറെ ചർച്ചചെയ്യപ്പെട്ട ആദ്യകാല താര വിവാഹങ്ങളിൽ ഒന്നായിരുന്നു സുകുമാരനും (Sukumaran) മല്ലികയും (Mallika) തമ്മിലേത്. ഇന്നത്തെപ്പോലെ സോഷ്യൽ മീഡിയ യുഗം ആരംഭിച്ചിട്ടില്ലാത്തതിനാലും, ആഘോഷങ്ങൾ ഇത്രകണ്ട് സജീവമല്ലാതിരുന്നതിനാലും ആ വിവാഹമൊക്കെ ഏറെ കൊട്ടിഘോഷിക്കപ്പെട്ടിട്ടില്ല എന്നത് വാസ്തവം. ഇന്നിപ്പോൾ രണ്ടുമക്കളും, മരുമക്കളും, കൊച്ചുമക്കളും ഉൾപ്പെടുന്ന മലയാള സിനിമയിലെ താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. പൃഥ്വിരാജിന്റെ മകൾ അല്ലി മാത്രമാണ് ഇനി സിനിമയിലെത്താനുള്ളത്
ചില ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾക്കപ്പുറം മല്ലികയുടെയും സുകുമാരന്റെയും വിവാഹക്കഥ പലർക്കും അത്രകണ്ട് പരിചിതമല്ല. എന്നാൽ അടുത്തിടെ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പതിറ്റാണ്ടുകൾക്ക് മുൻപുള്ള തന്റെ വിവാഹത്തെക്കുറിച്ചുള്ള രസകരമായ കാര്യങ്ങൾ മല്ലിക പങ്കിട്ടു. സുകുമാരൻ പരമ രഹസ്യമായാണ് ആ വിവാഹച്ചടങ്ങ് സൂക്ഷിച്ചത്. അതേക്കുറിച്ച് മല്ലിക സുകുമാരൻ വെളിപ്പെടുത്തുന്നു (തുടർന്ന് വായിക്കുക)