Mammootty | ഇതാ ഊർജസ്വലനായ മമ്മൂട്ടി; 'മെഗാ സ്റ്റാർ' ഓർമ പുതുക്കി ഗൾഫിലെ ചടങ്ങിൽ പങ്കെടുത്ത മമ്മുക്ക

Last Updated:
ഒരുമാസത്തിലേറെയായി സിനിമയിൽ നിന്നും മമ്മൂട്ടി വിട്ടു നിൽക്കുന്നു, കാൻസർ, തുടങ്ങിയ പ്രചാരണങ്ങൾക്ക് കഴിഞ്ഞ ദിവസം അവസാനമായിരുന്നു
1/6
നടൻ മമ്മൂട്ടിയുടെ (Mammootty) ആരാധകരുടെ മനസിലേക്ക് ഇടിത്തീ വീഴുന്ന തരത്തിലെ വാർത്തകളും ആശങ്കകളുമാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ വഴി പ്രചരിച്ചത്. നടൻ കാൻസർ ബാധിതനായി ചികിത്സയിലാണ്, ഷൂട്ടിംഗ് നിർത്തിവച്ചു. ഏറെക്കാലമായി കണ്ട ലക്ഷണങ്ങൾ കാൻസർ എന്ന് സ്ഥിരീകരിച്ചു എന്നിങ്ങനെയാണ് പ്രചരിച്ച വിവരങ്ങൾ. കൂടാതെ, മഹേഷ് നാരായണൻ സിനിമയുടെ ചിത്രീകരണം മമ്മൂട്ടി ഇല്ലാതെ നടന്നു പോകുന്നു എന്നുകൂടിയുണ്ടായിരുന്നു. ഒടുവിൽ, എല്ലാത്തിനും വിരാമമായി അദ്ദേഹത്തിന്റെ പി.ആർ. ടീം തന്നെ വാർത്തകൾക്ക് പിന്നിലെ വാസ്തവം മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു

advertisement
2/6
എങ്കിലിതാ അത്യന്തം ഊർജസ്വലനായ മമ്മൂട്ടിയെ കാണുക. ഇദ്ദേഹം ഒന്നരമാസത്തോളമായി ചികിത്സയിലാണ് എന്നായിരുന്നു പ്രചരിച്ച കാര്യം. ട്വിറ്റർ അഥവാ എക്സ് പ്ലാറ്റ്‌ഫോമിൽ ഒരാൾ ചെയ്ത പോസ്റ്റിലൂടെയാണ് മമ്മൂട്ടിക്ക് കാൻസർ എന്ന വിവരം ചൂടുപിടിച്ചത്. മഹേഷ് നാരായണൻ ചിത്രത്തിൽ നിന്നും ഇടവേളയെടുത്തു എന്ന കാര്യമൊഴികെ, മറ്റെല്ലാം അങ്ങനെയല്ല എന്നാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുള്ള വിശദീകരണം. ഈ കാണുന്ന ചടങ്ങു നടന്നിട്ടു അധികകാലം ആകുന്നില്ല. 38 വർഷം മുൻപത്തെ ഒരോർമ്മയുമായി ചേർന്ന് കിടക്കുന്ന പരിപാടിയിലാണ് മമ്മൂട്ടി പങ്കെടുത്തത് (തുടർന്ന് വായിക്കുക)

3/6
നോമ്പ് എടുക്കുന്നത് കാരണം, നോമ്പ് തീരുന്നതു വരെ അദ്ദേഹം ഒരിടവേളയെടുത്തു എന്നാണ് ഔദ്യോഗിക വിവരം. ഈ ചടങ്ങു നടന്നതാകട്ടെ, നോമ്പ് ആരംഭിക്കുന്നതിനു തൊട്ടു മുൻപ് മുതലാണ് താനും. 2025ലേക്കുള്ള കൈരളി ഓൺട്രിപ്രേണർ ബ്രാൻഡ് പുരസ്കാരദാന ചടങ്ങിലെ മുഖ്യാതിഥിയായാണ് മമ്മൂട്ടി പങ്കെടുത്തത്. ജോൺ ബ്രിട്ടാസ് അടക്കമുള്ള പ്രമുഖർ പലരും അണിനിരന്ന ചടങ്ങാണിത്. മാത്രവുമല്ല, ഇന്ന് മമ്മൂട്ടിയെ എല്ലാവരും മെഗാസ്റ്റാർ എന്ന് വിളിക്കാൻ കാരണമായ നിമിഷത്തിന്റെ ഓർമ്മപുതുക്കൽ ഇവിടെ നടക്കുകയുമുണ്ടായി

4/6
'ന്യൂ ഡൽഹി' എന്ന സിനിമയിലെ പ്രകടനത്തിന് ശേഷമാണ് മമ്മൂട്ടി മെഗാസ്റ്റാർ പദവിലേക്ക് എത്തപ്പെട്ടത് എന്ന് പലർക്കും അറിയാവുന്ന വിവരമാണ്. ജോഷി സംവിധാനം ചെയ്ത്, ഡെന്നിസ് ജോസഫ് തിരക്കഥയെഴുതിയ ചിത്രത്തിൽ ജി. കൃഷ്ണമൂർത്തി അഥവാ ജി.കെ. എന്ന വേഷം ചെയ്തത് മമ്മൂട്ടിയാണ്. അന്നും ഇന്നും പലർക്കും സ്ഥാനപ്പേരുകൾ ചാർത്തിനൽകുന്നതിൽ മാധ്യമങ്ങൾ വഹിച്ച പങ്ക് വലുതാണ്. സൂപ്പർ സ്റ്റാർ, സൂപ്പർ മോഡൽ, മെഗാ സ്റ്റാർ, ഗോഡ്സ് ഓൺ കൺട്രി പോലുള്ള വിളിപ്പേരുകൾ ഉണ്ടായെങ്കിൽ, അതിനു മാധ്യമങ്ങളുടെ പങ്ക് വിസ്മരിച്ചുകൂടാ. മമ്മൂട്ടിക്കും ഉണ്ട് അത്തരമൊരോർമ്മ

5/6
ഗൾഫ് രാജ്യങ്ങളിൽ ഏറെ പ്രചാരത്തിലുള്ള മാധ്യമമായ ഖലീജ് ടൈംസ് ആണ് മമ്മൂട്ടിയെ ആദ്യമായി മെഗാ സ്റ്റാർ എന്ന് വിളിച്ചത്. 1987ൽ മമ്മൂട്ടി ആദ്യമായി നടത്തിയ ദുബായ് സന്ദർശനത്തിലാണ് അത് സംഭവിച്ചതും. ഖലീജ് ടൈംസിലെ മാധ്യമപ്രവർത്തകനായ ഐസക്ക് പട്ടാണിപ്പറമ്പിൽ ആയിരുന്നു മമ്മൂട്ടിക്ക് മെഗാ സ്റ്റാർ എന്ന വിളിപ്പേര് കൂട്ടിച്ചേർത്തത്. അന്നത്തെ പത്രത്തിന്റെ പേജിൽ 'മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് വരുന്നു' എന്ന് വലിയ തലവാചകത്തോട് കൂടി പ്രത്യക്ഷപ്പെട്ടു

6/6
2025 ഫെബ്രുവരി 27ന്, പുരസ്കാരവേദിയിൽ അന്നത്തെ മെഗാസ്റ്റാർ പിറന്ന ആ പത്രക്കട്ടിംഗ് ഫ്രയിം ചെയ്ത് മമ്മൂട്ടിക്ക് സമ്മാനിക്കപ്പെട്ടു. ഈ പരിപാടി കഴിഞ്ഞ് കുറച്ചു ദിവസങ്ങൾ കഴിഞ്ഞതും റംസാൻ നോമ്പ് ആരംഭിക്കുകയായിരുന്നു. മമ്മൂട്ടി മാത്രമല്ല, മകൻ ദുൽഖർ സൽമാനും സിനിമയിൽ നിന്നും ഇടവേളയെടുത്തു നിൽക്കുന്നു എന്ന് പ്രചരിച്ച വാർത്തകളിൽ പരാമർശമുണ്ടായിരുന്നു. ഏറെനാളായി ഛർദി അനുഭവപ്പെട്ടു കൊണ്ടിരുന്ന മമ്മൂട്ടിക്ക്, പരിശോധനയിൽ കാൻസർ എന്ന് കണ്ടെത്തി എന്നായിരുന്നു പ്രചരിച്ച വാർത്തയിലെ ഒരു ഭാഗം. ഏപ്രിൽ മാസം പത്തിന് മമ്മൂട്ടിയുടെ ഈ വർഷത്തെ ഏറ്റവും വലിയ റിലീസായ 'ബസൂക്ക' തിയേറ്ററിലെത്താൻ തയാറെടുക്കുകയാണ്

Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം

  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement