Manju Pillai | 'ലൊക്കേഷനിൽ പ്രസവിക്കാനാണോ തീരുമാനം'; ആ രംഗത്തിലെ എട്ടു മാസം ഗർഭിണിയായ മഞ്ജു പിള്ളക്ക് ഡോക്ടർ നൽകിയ താക്കീത്
- Published by:meera_57
- news18-malayalam
Last Updated:
ഗർഭകാലത്തിന്റെ എട്ടാം മാസം വരെ സിനിമാ ഷൂട്ടിങ്ങിനു ചിലവഴിച്ച പാരമ്പര്യമുണ്ട് മഞ്ജു പിള്ളയ്ക്ക്
മലയാള സിനിമയിലെ അമ്മവേഷങ്ങളിൽ പുതിയ മുഖമാണ് നടി മഞ്ജു പിള്ള (Manju Pillai). കോമഡി കഥാപാത്രങ്ങളുമായി മിനി, ബിഗ് സ്‌ക്രീനുകളിൽ നിറഞ്ഞ മഞ്ജു പിള്ള 'ഹോം' എന്ന സിനിമയിലൂടെയാണ് തന്റെ അഭിനയ പാടവത്തിന്റെ മറ്റൊരു തലത്തിൽ അറിയപ്പെടാൻ ആരംഭിച്ചത്. 'തട്ടീം മുട്ടീം' എന്ന പരമ്പരയിൽ കൗമാരക്കാരുടെ അമ്മയായി അഭിനയിച്ചു തുടങ്ങിയ നടിയാണ് മഞ്ജു പിള്ള
advertisement
ജീവിതത്തിലെ മഞ്ജു പിള്ളയ്ക്ക് ഒരു മകളുണ്ട്. മഞ്ജു പിള്ളയുടെയും സിനിമാ ഛായാഗ്രാഹകൻ സുജിത് വാസുദേവിന്റെയും പുത്രി ദയ സുജിത് ഫാഷൻ ഡിസൈനിങ്ങിൽ വിദേശ പഠനം നടത്തിയിരുന്നു. എന്നാലും അതിലും പ്രായമുള്ളവരുടെ അമ്മ വേഷമാണ് മഞ്ജു പിള്ള സ്‌ക്രീനിൽ അനായാസേന കൈകാര്യം ചെയ്യുന്നത്. അടുത്തിടെ തന്റെ ഗർഭകാലത്തെക്കുറിച്ച് മഞ്ജു പിള്ള ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement
advertisement