തരിപോലും മേക്കപ്പ് ഇല്ലാത്ത ഐശ്വര്യ റായിയെ കണ്ടാൽ എങ്ങനെ? നടി സ്വാഭാവിക മുഖവുമായി അഭിനയിച്ച ചിത്രം

Last Updated:
മേക്കപ്പ് ഇല്ലാത്ത ഐശ്വര്യ റായിയെ കാണാൻ വണ്ടിയും പിടിച്ച് അവരുടെ വീടിനു പുറത്ത് കാത്തുകെട്ടി കിടക്കേണ്ട കാര്യമില്ല. ആ ലുക്ക് ഇതാ
1/6
മേക്കപ്പ് കൂടുതലാണോ, തടി കൂടിയോ, തലമുടി എപ്പോഴും ഇങ്ങനെ ഇട്ടാൽ മതിയോ, തടികൂടിയാൽ കുറയ്ക്കാൻ ഉദ്ദേശമുണ്ടോ, പ്ലാസ്റ്റിക് സർജറി ഓവർ ആയോ? ഐശ്വര്യ റായ് (Aishwarya Rai) ദിവസവും എന്നോണം കേൾക്കുന്ന ചോദ്യങ്ങളാണിത്. ബോഡി ഇമേജിന്റെ പേരിൽ ഒരുപക്ഷേ ഏറ്റവുമധികം പേർ വിലയിരുത്തുന്ന താരമാണ് അവർ. അതിനൊരു കാരണവുമുണ്ട്. 'ലോകസുന്ദരി' പട്ടം എന്ന് അവരുടെ കയ്യിൽ വന്നോ, അന്ന് മുതൽ അൽപ്പം അണിഞ്ഞൊരുങ്ങിയ ഒരു പെണ്ണ് കേൾക്കുന്ന വാചകമാണ്, 'നീയാര് ഐശ്വര്യ റായിയോ' എന്ന്. അതാണ് ഐശ്വര്യ റായ് എന്ന വ്യക്തി ഒരു ബ്രാൻഡ് ആയി മാറാനുള്ള കാരണവും. ആ ഐശ്വര്യയെ മേക്കപ്പില്ലാത്ത കണ്ടാൽ എങ്ങനെയുണ്ടാവും?

advertisement
2/6
മേക്കപ്പ് ഇല്ലാത്ത ഐശ്വര്യ റായിയെ കാണാൻ വണ്ടിയും പിടിച്ച് അവരുടെ വീടിനു പുറത്ത് കാത്തുകെട്ടി കിടക്കേണ്ട കാര്യമില്ല. ഒരു സിനിമയിൽ അവർ നോ-മേക്കപ്പ് ലുക്കിൽ എത്തിയിട്ടുണ്ട്. നിർമാതാവ് ആദിത്യ ചോപ്രയാണ് അതിനു പിന്നിലെ പ്രധാന കാരണക്കാരൻ. അതേക്കുറിച്ച് ഇപ്പോൾ വെളിപ്പെടുത്തുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ മിക്കി കോൺട്രാക്ടർ. ഐശ്വര്യ റായ് ഒരേസമയം ഗ്ലാമറസും, അതുപോലെ തന്നെ സ്വാഭാവികത നിറയുന്നതായും കാണപ്പെടണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം (തുടർന്നു വായിക്കുക)

3/6
ലെഹ്‌റൻ റെട്രോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മിക്കി കോൺട്രാക്ടർ ഇതേക്കുറിച്ച് സംസാരിച്ചത്.
ലെഹ്‌റൻ റെട്രോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മിക്കി കോൺട്രാക്ടർ ഇതേക്കുറിച്ച് സംസാരിച്ചത്. "അതൊരു നോ-മേക്കപ്പ് ലുക്ക് മാത്രമല്ല, അക്ഷരാർത്ഥത്തിൽ മേക്കപ്പില്ലാത്ത ലുക്കായിരുന്നു. അൽപ്പം പോലും മേക്കപ്പില്ലാത്ത ഐശ്വര്യ ഒരു സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് ഞാനും ഐശ്വര്യ റായിയും ഏറെക്കാലമായി സംസാരിച്ചിരുന്നു. അതിനു യോജിച്ച അവസരം വന്നുചേരാൻ ഞങ്ങൾ കാത്തിരുന്നു. എല്ലാ സിനിമയിലും ഒരു നായികയെ മേക്കപ്പില്ലാതെ അവതരിപ്പിക്കാൻ യോജിച്ച സാഹചര്യമുണ്ടാവില്ല," മിക്കി കോൺട്രാക്ടർ വെളിപ്പെടുത്തി
advertisement
4/6
'ബണ്ടി ഓർ ബബ്ലി' എന്ന ബോളിവുഡ് ചിത്രത്തിലെ പ്രശസ്തമായ കജ്‌രാരേ, കജ്‌രാരേ... എന്ന ഗാനരംഗത്തിലാണ് ഐശ്വര്യ റായ് മുഖത്തെ ചർമത്തിൽ തരിപോലും മേക്കപ്പ് ഇടാതെ അഭിനയിച്ചു തകർത്തത്. ഫൌണ്ടേഷൻ പോലും ആവശ്യമില്ല എന്ന തീരുമാനത്തിലായിരുന്നു അത്.
'ബണ്ടി ഓർ ബബ്ലി' എന്ന ബോളിവുഡ് ചിത്രത്തിലെ പ്രശസ്തമായ കജ്‌രാരേ, കജ്‌രാരേ... എന്ന ഗാനരംഗത്തിലാണ് ഐശ്വര്യ റായ് മുഖത്തെ ചർമത്തിൽ തരിപോലും മേക്കപ്പ് ഇടാതെ അഭിനയിച്ചു തകർത്തത്. ഫൌണ്ടേഷൻ പോലും ആവശ്യമില്ല എന്ന തീരുമാനത്തിലായിരുന്നു അത്. "ഗാനം ചിത്രീകരിക്കാനുള്ള സമയമായിരുന്നു. ഐശ്വര്യ ഗ്ളാമറസായി തോന്നിക്കണം, അതേസമയം തീർത്തും 'റോ' ആയിരിക്കണം എന്നുകൂടി ആദിക്ക് (ആദിത്യ ചോപ്ര) നിർബന്ധമായിരുന്നു. ഫൌണ്ടേഷൻ ഐശ്വര്യയുടെ മുഖത്തു പാടില്ല എന്ന് അദ്ദേഹം. കണ്ണിൽ ലെൻസും വേണ്ടെന്നായി
advertisement
5/6
ആ ഗാനരംഗത്തിൽ ഐശ്വര്യയ്ക്ക് കണ്ണെഴുതാൻ കണ്മഷിയും മസ്ക്കാരയും ഉപയോഗിച്ചു. ചുണ്ടിൽ ഉള്ളത് ലിപ്സ്റ്റിക്ക് അല്ല, ചുണ്ടുകളുടെ സ്വാഭാവികതയ്ക്ക് മുകളിലെ ലിപ്ഗ്ലോസ് മാത്രമാണ്. മേക്കപ്പ് ഇല്ലാതെ അഭിനയിക്കുന്നതിൽ ഐശ്വര്യ റായിക്ക് വിമുഖതയുണ്ടോ എന്ന ചോദ്യത്തിന്, അവർ അവരുടെ ടീമിനെ പൂർണമായും വിശ്വാസത്തിലെടുത്തു എന്നായിരുന്നു മിക്കി കോൺട്രാക്ടറുടെ പ്രതികരണം. പോരെങ്കിൽ, തന്റെ സ്വാഭാവിക സൗന്ദര്യത്തിൽ ഐശ്വര്യയ്ക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു. സൗഹൃദവൃന്ദത്തിലെ ചില വ്യക്തികളിൽ ആത്മവിശ്വാസമുള്ള ഐശ്വര്യ, അവർ പറയുന്നതനുസരിച്ച് കാര്യങ്ങൾ ചെയ്യാനും ഇഷ്‌ടപ്പെടുന്നു

6/6
 "ഒരുപാട് ചോദ്യം ചെയ്യുന്ന ആളല്ല ഐശ്വര്യ. ഞങ്ങൾ അവരുടെ സുഹൃത്തുക്കളാണെന്ന് ഐശ്വര്യയ്ക്ക് അറിയാം. അവർക്ക് നല്ലതു വരാൻ മാത്രമേ ഞങ്ങൾ ആഗ്രഹിക്കൂ. സ്വന്തം സൗന്ദര്യത്തിലും, വ്യക്തിത്വത്തിലും, കഴിവിലും ആത്മവിശ്വാസമുള്ള കൂട്ടത്തിലാണ് ഐശ്വര്യ. അതിനാൽ, പരിഭ്രമിക്കേണ്ട കാര്യമേ അവർക്കില്ലായിരുന്നു. സുന്ദരിയാണ് എന്ന് അവർക്കറിയാം," മിക്കി കോണ്ടാക്‌ടർ ഐശ്വര്യ റായിയെ കുറിച്ച് പറയുന്ന വാക്കുകൾ. മണിരത്നത്തിന്റെ 'പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിലാണ്' ഐശ്വര്യ ഏറ്റവും ഒടുവിൽ അഭിനയിച്ചത്

യു.പി.ഐ. പ്രവർത്തിച്ചില്ല; പണമടയ്ക്കാത്ത യാത്രികന്റെ വാച്ച് പിടിച്ചുവാങ്ങി സമോസ വിൽപ്പനക്കാരൻ; വീഡിയോ

  • ജബൽപൂർ റെയിൽവേ സ്റ്റേഷനിൽ UPI പണമടയ്ക്കൽ പരാജയമായതിനെ തുടർന്ന് സമോസ വിൽപ്പനക്കാരൻ യാത്രക്കാരന്റെ വാച്ച് പിടിച്ചു.

  • യാത്രക്കാരന്റെ വാച്ച് പിടിച്ചുവാങ്ങിയ സംഭവത്തിൽ RPF വിൽപ്പനക്കാരനെ അറസ്റ്റ് ചെയ്തു, ലൈസൻസ് റദ്ദാക്കുന്നു.

  • യാത്രക്കാരുടെ സുരക്ഷ പ്രഥമ പരിഗണനയാണെന്നും ഇത്തരം പെരുമാറ്റങ്ങൾ അനുവദിക്കില്ലെന്നും റെയിൽവേ അധികൃതർ.

View All
advertisement