മാഷ്ക്ക് ഈ കുട്ടികളെ നേരത്തെ പരിചയമുണ്ടോ; മലയാളികളുടെ പ്രിയ സഹോദരജോഡികൾ ശിശുദിനത്തിൽ

Last Updated:
ശിശു ദിനത്തിൽ ഈ ചിത്രം പോസ്റ്റ് ചെയ്തത് ചിത്രത്തിലെ മൂത്തകുട്ടിയായ സഹോദരനാണ്
1/6
ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ഓർമയായുള്ള കുട്ടിക്കാലം ഉണ്ടോ നിങ്ങൾക്ക്? ഇതാ ഈ സഹോദരങ്ങളെ നോക്കൂ. ഈ ചിത്രം എടുക്കുമ്പോൾ അവരെ ഒരുപക്ഷേ അവരുടെ അവരുടെ വീട്ടുകാർക്കും കുടുംബത്തിനും മാത്രമേ അറിയുന്നുണ്ടാവുള്ളൂ. ഇന്ന് അതല്ല ചിത്രം. ഇവരെ എല്ലാവർക്കും അറിയാം. അറിയാം എന്ന് വെറുതെ അങ്ങ് പറഞ്ഞാൽ പോരാ. അത്രയേറെ നന്നായി അറിയാവുന്നവരാണ്. രണ്ടുപേരും മലയാള ചലച്ചിത്ര മേഖലയിൽ അവരുടെ മുഖമുദ്ര പതിപ്പിച്ചു കഴിഞ്ഞു. ശിശു ദിനത്തിൽ ഈ ചിത്രം പോസ്റ്റ് ചെയ്തത് ചിത്രത്തിലെ മൂത്തകുട്ടിയായ സഹോദരനാണ്

advertisement
2/6
ഇന്ന് ആ ചേട്ടനെ ക്യാമറയിൽ പകർത്തുന്ന അനുജത്തിയാണ് ഇവിടെയുള്ളത്. രണ്ടുപേരെയും നിങ്ങൾ ക്യാമറയ്ക്ക് മുന്നിൽ കണ്ടു കഴിഞ്ഞു. ഒരാൾ ക്യാമറയ്ക്ക് പിന്നിലും പ്രതിഭ തെളിയിച്ചു. ക്ലൂ ഒന്നും ചോദിക്കേണ്ട ആവശ്യമില്ല ഇവിടെ. അത്രയേറെ പരിചിതമാണ് ആ രണ്ടുപേരും (തുടർന്ന് വായിക്കുക)

3/6
ഇതാണ് ഫോട്ടോയിൽ കണ്ട ജ്യേഷ്‌ഠൻ, അഥവാ മധു വാര്യർ. അനുജത്തി മഞ്ജു വാര്യരും. മലയാളി കുടുംബത്തിലെ കുട്ടികൾ എങ്കിലും, രണ്ടുപേരും നാഗർകോവിലിലായിരുന്നു അവരുടെ കുട്ടിക്കാലം ചിലവിട്ടത്. അച്ഛൻ മാധവന് ഇവിടെയായിരുന്നു ജോലി. അച്ഛനും അമ്മ ഗിരിജയ്ക്കും ഒപ്പമാണ് കുട്ടികളായ മധുവും മഞ്ജുവും വളർന്നത്. പിൽക്കാലത്ത്, മഞ്ജു നൃത്തത്തിൽ പ്രതിഭ തെളിയിച്ചതും, കലോത്സവ വേദികളിലൂടെ സിനിമയിലെത്തി. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല മഞ്ജുവിന്

4/6
ഒരുവേള സിനിമയേ വേണ്ടെന്നു വച്ച് കുടുംബിനിയായി മാറിയ മഞ്ജു വാര്യർ, അഭിനയത്തിൽ നിന്നും വിട്ടുനിന്നിരുന്നു. കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ ആദ്യ ഇന്നിംഗ്സ് മഞ്ജു പൂർത്തിയാക്കി. പിന്നെ വർഷങ്ങളോളം മീനാക്ഷിയുടെ അമ്മയായി മഞ്ജു ജീവിതത്തിൽ നിറഞ്ഞു. മഞ്ജുവിനെ വളരെ വിരളമായി മാത്രമേ, പൊതുവേദികളിൽ കണ്ടിരുന്നുള്ളൂ. പലപ്പോഴും താര വിവാഹങ്ങളിൽ മാത്രമാണ് സിനിമയിൽ കത്തിനിന്ന മഞ്ജുവിനെ പൊതുജനവും ആരാധകരും കണ്ടുള്ളൂ. സിനിമയിലേക്ക് മടങ്ങിവരുമ്പോൾ മഞ്ജു വാര്യർക്ക് പ്രായം 36 വയസായിരുന്നു

5/6
'ഹൗ ഓൾഡ് ആർ യു' എന്ന സിനിമയിൽ കുഞ്ചാക്കോ ബോബന്റെ നായികയായി മഞ്ജു വാര്യർ മടങ്ങിയെത്തി. മലയാളത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരുടെ നായികയായും, മമ്മൂട്ടിയുടെ ഒപ്പവും അഭിനയിച്ച പാരമ്പര്യമുണ്ട് മഞ്ജു വാര്യർക്ക്. പരസ്യ ചിത്രത്തിലൂടെ അമിതാഭ് ബച്ചന്റെ കൂടെയും മഞ്ജു വാര്യർ വേഷമിട്ടു. യുവതലമുറയിലെ നിരവധി താരങ്ങൾക്കൊപ്പം മഞ്ജു വാര്യർ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. രണ്ടാം വരവിൽ 'ലേഡി സൂപ്പർസ്റ്റാർ' എന്ന പദവിയും മഞ്ജുവിന് ലഭിച്ചു

6/6
മലയാളത്തേക്കാൾ, ഇപ്പോൾ മഞ്ജുവിന്റെ അഭിനയ പ്രതിഭയെ കൂടുതൽ പര്യവേക്ഷണം ചെയ്യുന്നത് തമിഴ് സിനിമയാണ്. അടുത്തിടെ രജനികാന്തിന്റെ നായികയായി മഞ്ജു വാര്യർ 'വേട്ടയൻ' സിനിമയിലൂടെ തമിഴകത്തെത്തി. അടുത്തതായി വിജയ് സേതുപതി നായകനായ വിടുതലൈ രണ്ടാം ഭാഗത്തിൽ മഞ്ജു നായികയായി വരും

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement